'നീ മൂന്നരക്കേടിയാണ് വാങ്ങുന്നതെന്ന് കേട്ടല്ലോ?'; സംവിധായകന്‍ പറഞ്ഞത്; കരിയറില്‍ സംഭവിച്ചത് എന്തെന്ന് പ്രിയ

ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലെ പ്രിയയുടെ പ്രകടനം കയ്യടി നേടുകയാണ്. ചിത്രത്തില്‍ തൊട്ടു തൊട്ടു പേസും എന്ന പാട്ടിനൊപ്പമുള്ള പ്രിയയുടെ ഡാന്‍സ് വൈറലായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച പ്രിയയും പ്രിയയുടെ ഡാന്‍സുമാണ്.

നേരത്തെ കണ്ണിറുക്കി ലോകശ്രദ്ധ നേടിയ താരമാണ് പ്രിയ. എന്നാല്‍ ആ പ്രശസ്തി പ്രിയയുടെ കരിയറില്‍ വലിയ നേട്ടങ്ങളിലേക്ക് നയിച്ചില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യര്‍.

Priya Prakash Varrier

''2018 ല്‍ അത് സംഭവിക്കുമ്പോള്‍ ഞാന്‍ വളര ചെറുപ്പമായിരുന്നു. നല്ലൊരു ഗൈഡന്‍സ് ഉണ്ടായിരുന്നുവെങ്കില്‍ എന്റെ കരിയറിന്റെ ആര്‍ക്ക് വ്യത്യസ്തമായിരുന്നേനെ. എനിക്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ ബന്ധങ്ങളില്ല. ഔട്ട് സൈഡര്‍ ആണ്. ആ സമയത്ത് ആരുമുണ്ടായിരുന്നില്ല പറഞ്ഞു തരാന്‍. എങ്ങനെ പിആര്‍ ചെയ്യണമെന്നും എങ്ങനെ അതിനെ ഉപയോഗപ്പെടുത്തണം എന്നൊന്നും പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ കുറേക്കൂടി ബോധവതിയാണ്.'' എന്നാണ് പ്രിയ പറയുന്നത്.

പ്രശസ്തി നേടിയിട്ടും തന്നെ തേടി മുഖ്യധാര സിനിമകള്‍ വരാത്തതിനെക്കുറിച്ചും പ്രിയ സംസാരിക്കുന്നുണ്ട്. ''അതേക്കുറിച്ചൊക്കെ ചിന്തിക്കാന്‍ പോയാല്‍ ഒരുപാടുണ്ടാകും. അതിനാല്‍ ചിന്തിക്കാറില്ല. നമ്മുടെ നിയണത്രത്തിലുള്ള കാര്യമല്ലല്ലോ അത്. നമുക്ക് വരുന്ന പ്രൊജക്ടുകള്‍ കൃത്യമായി തിരഞ്ഞെടുത്ത്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത്, അത് വൃത്തിയ്ക്ക് ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്തം. അതിനപ്പുറത്തേക്ക് ആളുകളിലേക്ക് റീച്ച് ചെയ്യാനും ഓഡിഷനുകള്‍ പങ്കെടുക്കാനും ഞാന്‍ ശ്രമിക്കുന്നുണ്ട്.'' എന്നും പ്രിയ പറയുന്നുണ്ട്.

അതേസമയം തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയിലുള്ള പ്രചരണങ്ങളും അതുമൂലമുണ്ടായ പൊതുബോധവും അവസരങ്ങള്‍ ലഭിക്കുന്നതിന് തടസമായിട്ടുണ്ടെന്നും പ്രിയ പറയുന്നുണ്ട്. നേരത്തെ തന്റെ പ്രതിഫലത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് പ്രിയ പറഞ്ഞിരുന്നു.

''ഈയ്യടുത്ത് ഞാന്‍ മലയാളത്തിലെ ഒരു ലീഡിംഗ് ഡയറക്ടറെ കണ്ടുമുട്ടിയിരുന്നു. അദ്ദേഹം തമാശയായി മൂന്നര കോടിയാണ് നീ വാങ്ങുന്നത് കേട്ടല്ലോ എന്ന് ചോദിച്ചു. എന്റെ പൊന്ന് ചേട്ടാ ഇതൊക്കെ എവിടെ വരുന്ന ന്യൂസ് ആണ് എന്ന് അറിയില്ല എന്ന് ഞാന്‍ പറഞ്ഞു. നേരിട്ട് ആളുകളെ കണ്ട് സംസാരിക്കുമ്പോഴാണ് ഇങ്ങനെയുള്ള ധാരണകളുണ്ടെന്ന് അറിയുന്നത്. എന്തുകൊണ്ടായിരിക്കും വിളിക്കാതിരിക്കുന്നത് എന്ന് ഇരുന്ന് ചിന്തിക്കാമെന്നേയുള്ളൂ. അത് നമ്മുടെ നിയന്ത്രണത്തിലല്ല.'' എന്നാണ് പ്രിയ പറയുന്നത്.

ചിലപ്പോള്‍ എന്നെക്കുറിച്ച് ഇങ്ങനൊരു പൊതുധാരണയുണ്ടെന്നത് എന്നെ വിഷമിപ്പിക്കാറുണ്ട്. എനിക്ക് ജാഡായണെന്നും ഒരുപാട് സംസാരിക്കുമെന്നുമൊക്കെയുള്ള പൊതുബോധം ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നാമത് ആ കണ്ണിറുക്കലിന്റെ സമയത്ത് ഉണ്ടായ ബിറ്റര്‍നെസ് ഉണ്ട്. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടിട്ടും പലര്‍ക്കും ഇന്‍ഡസ്ട്രിയില്‍ ഒരു പേരുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അപ്പോഴാണ് ഇവള്‍ ഒരു രാത്രി കൊണ്ട് ഇത് നേടുന്നത്. അതിന് അവള്‍ എന്താണ് ചെയ്തത്? അവളിത് അര്‍ഹിക്കുന്നുണ്ടോ? എന്നുള്ള ചിന്ത കാരണം ആളുകള്‍ക്കിടയിലൊരു ബിറ്റര്‍നസ് ഉണ്ടാകും. അത് മനസിലാക്കാനും സാധിക്കും എന്നും പ്രിയ പറയുന്നു.

Priya Prakash Varrier

പക്ഷെ അത് വെറുപ്പിലേക്ക് വളരുമ്പോള്‍ നമ്മള്‍ എന്ത് ചെയ്താലും പ്രശ്‌നമാകും. അത് കരിയറിനേയും ബാധിക്കും. നമ്മളെക്കുറിച്ചുള്ള ഇമേജ് അത് ആളുകള്‍ നമ്മളെ കാണുന്നതിനെ ബാധിക്കാന്‍ തുടങ്ങും. ഇന്‍ഡസ്ട്രിയിലുള്ളവരും സംവിധായകരും നമ്മളെ കാണുന്ന രീതിയിലും മാറ്റം വരുമെന്നും താരം പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയിലെ നെഗറ്റിവിറ്റിയെ തന്നെ ബാധിക്കാന്‍ അനുവദിക്കാറില്ലെന്നാണ് പ്രിയ പറയുന്നത്.

അതങ്ങനെ നടക്കുന്നു, നടക്കട്ടെ, ഞാന്‍ എന്റെ കാര്യം നോക്കുന്നു. ഒരു മൂലയ്ക്ക് ഇരിക്കുന്നു. അതൊന്നും എന്നെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കാറില്ല. നൂറ് നല്ല കമന്റിനിടയില്‍ ഒരു മോശം കമന്റു മതി ആ ദിവസം പോകാന്‍. അതിനാല്‍ ഞാന്‍ അതിലൊന്നും എന്‍ഗേജ് ചെയ്യാന്‍ പോകാറില്ലെന്നാണ് താരം പറയുന്നത്.

More from Filmibeat

Read more about: priya prakash varrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X