For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തില്‍ ഒരിക്കലേ അങ്ങനൊരു മൊമന്റ് കിട്ടൂ; വൈറലായ കരച്ചിലിനെപ്പറ്റി പ്രിയ വാര്യര്‍

  |

  സോഷ്യല്‍ മീഡിയ സെന്‍സേഷനില്‍ നിന്നും മികച്ചൊരു അഭിനേത്രിയായി മാറാനുള്ള ശ്രമത്തിലാണ് പ്രിയ വാര്യര്‍. കണ്ണിറുക്കി താരമായ പ്രിയ വാര്യര്‍ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു മലയാള ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ്. രഞ്ജിത് ശങ്കര്‍ ഒരുക്കിയ 4 ഇയേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ തിരിച്ചുവരവ്. കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടിയിലെത്തിയത്.

  Also Read: എന്നെ കാണുമ്പോൾ വീട്ടിലെത്തുന്നവരുടെ മുഖം മാറും. അവർ രണ്ട് പേരുമാണ് എന്നെ മാറ്റിയത്; കൽപ്പന പറഞ്ഞത്

  ചിത്രത്തിന്റെ റിലീസിന് പിന്നാലെ പൊട്ടിക്കരയുന്ന പ്രിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ കരയാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയ വാര്യര്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  നാല് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു മലയാളം സിനിമ ചെയ്ത ഞാന്‍ അതു കാണുമ്പോള്‍ കരഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. സ്വപ്‌നം സഫലമായി എന്നു തോന്നിയ നിമിഷം. ജീവിതത്തില്‍ ഒരിക്കലേ അങ്ങനൊരു മൊമന്റ് കിട്ടൂ. ഹൃദയം നിറഞ്ഞു കരച്ചില്‍ പൊട്ടിപ്പോയതാണെന്നാണ് പ്രിയ പറയുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും നേരത്തെ കാസ്റ്റ് ചെയ്തിരുന്നു. പെട്ടെന്നൊരു ദിവസം രഞ്ജിത് ശങ്കര്‍ സാര്‍ വിളിച്ചിരുന്നു. ഒരു വേഷമുണ്ട് ചെയ്യാമോ എന്ന് ചോദിക്കുകയായിരുന്നുവെന്നും പ്രിയ പറയുന്നു.

  Also Read: ശരീരത്തില്‍ 18 ടാറ്റൂ, ആദ്യ ടാറ്റു ഇന്‍ഫിനിറ്റിയാണ്! പത്താം ക്ലാസില്‍ തുടങ്ങിയ പ്രണയത്തെ കുറിച്ച് പ്രിയ വാര്യർ


  നായകനായ സര്‍ജാനോ ഖാലിദ് നേരത്തേ തന്നെ സുഹൃത്താണ്. നിച്ചു എന്നാണ് അവന്റെ വിളിപ്പേര്. ചില രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തു ചില ടിപ്‌സ് ഇടും. അത് രഞ്ജിത് സര്‍ പ്രോത്സാഹിപ്പിക്കും. ആ ഗൈഡന്‍സ് വരാനിരിക്കുന്ന സിനിമകളിലും ഗുണം ചെയ്യുമെന്നും പ്രിയ പറയുന്നു. തന്റെ ഇടവേളയെക്കുറിച്ചും പ്രിയ സംസാരിക്കുന്നുണ്ട്.

  അഡാര്‍ ലവ്വിന് ശേഷം പ്രതീക്ഷിച്ചത് പോലെ ഹൈപ്പ് ഉണ്ടായില്ല എന്നതാണ് സത്യം. കാരണം എനിക്കുമറിയില്ല. എന്നെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് തോന്നുന്നു. ചിലര്‍ പറഞ്ഞു കേട്ടത് ഞാന്‍ വലിയ പ്രതിഫലം ചോദിക്കുന്നു. ബജറ്റില്‍ നില്‍ക്കില്ല എന്നാണ്. എന്നോട് ചോദിച്ചാലല്ലേ പ്രതിഫലം അറിയാനാകൂ. പലരും എന്നെ നായികയാക്കാന്‍ ശ്രമിച്ചു. പക്ഷെ അങ്ങനെ കോണ്ടാക്ട് ചെയ്യണമെന്നറിയില്ലായിരുന്നു എന്ന് പറഞ്ഞു കേള്‍ക്കാറുണ്ടെന്നും താരം പറയുന്നു.

  ഞാന്‍ മുംബൈയിലാണെന്നാണ് പലരുടേയും ധാരണ. ചിലര്‍ സെല്‍ഫി എടുക്കാന്‍ വരുന്നത് കഷ്ടപ്പെട്ട് ഇംഗ്ലീഷ് സംസാരിച്ചാണ്. പൊന്നു ചേട്ടാ, ഞാന്‍ മലയാളിയാണ് എന്ന് പറയുമ്പോള്‍ അവര്‍ അന്തം വിടുമെന്നും പ്രിയ പറയുന്നു. തന്റെ സ്‌കൂള്‍ കാലഘട്ടവും താരം ഓര്‍ത്തെടുക്കുന്നുണ്ട്.

  ഞാന്‍ പഠിച്ച സ്‌കൂളില്‍ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല എന്നതായിരുന്നു ഏറ്റവും കഠിനം. അതു തെറ്റിച്ച ഞാന്‍ ടീച്ചര്‍മാരുടെ നോട്ടപ്പുള്ളിയായി. ഒരിക്കല്‍ സ്‌കൂളില്‍ നിന്നും കള്‍ച്ചറല്‍ കോമ്പറ്റീഷന് പോവുകയാണ്. അനുഗ്രഹം വാങ്ങി ഞാന്‍ ബസില്‍ കയറിയ പാടേ ടീച്ചറുടെ കമന്റ്, ഇവളുടെ മേല്‍ ഒരു കണ്ണു വേണം. കുറച്ച് കുഴപ്പക്കാരിയാണ്. അമ്മ തൊട്ടു പിറകിലുണ്ടായിരുന്നത് ടീച്ചര്‍ കണ്ടില്ലെന്ന് പ്രിയ ഓര്‍ക്കുന്നു.

  ചിലര്‍ ചിന്തിക്കുന്നത് പോലെ നമ്മള്‍ ജീവിച്ചില്ലെങ്കില്‍ പിന്നെ നമ്മളെന്തോ കുഴപ്പം കാണിച്ച മട്ടാണ്. ക്യാരക്ടര്‍ അസാസിയേഷനും സ്ലട്ട് ഷെയ്മിംഗുമായി നമ്മളെ തളര്‍ത്തും. നമ്മള്‍ തെറ്റ് ചെയ്‌തെന്ന മട്ടിലുള്ള പെരുമാറ്റം മനസില്‍ മുറിവേല്‍പ്പിക്കുമെന്ന് ആരുമോര്‍ക്കില്ല. അങ്ങനെയായപ്പോള്‍ എന്നിലേക്ക് തന്നെ ഒതുങ്ങി. എഴുത്തിനോടായി പ്രിയമെന്നാണ് പ്രിയ പറയുന്നത്.

  ആദ്യമൊക്കെ സൈബര്‍ ആക്രമണത്തില്‍ തളര്‍ന്നു പോയിട്ടുണ്ട്. ഏത് ഫോട്ടോയിട്ടാലും അതിന് താഴെ നെഗറ്റീവ് കമന്റിടുന്നവരുണ്ട്. തായ്‌ലാന്‍ഡ് ട്രിപ്പിനിടെ എടുത്ത ഫോട്ടോയായിരുന്നു അടുത്തിടെ വിഷയം. എന്റെ വസ്ത്രധാരണമാണ് പ്രശ്‌നം. ആ ഫോട്ടോ എടുത്തത് അമ്മയും പേജില്‍ അപ്പ്‌ലോഡ് ചെയ്തത് ഞാനുമാണ്. അച്ഛനും അമ്മയും പ്ലസ് വണ്ണിന് പഠിക്കുന്ന അനിയനും ആ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. അവര്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് മറ്റുള്ളവര്‍ക്ക്? എന്നും പ്രിയ വാര്യര്‍ ചോദിക്കുന്നു.

  Read more about: priya varrier
  English summary
  Priya Varier About Her Viral Video Of Crying After The First Show Of 4 Years And Come Back To Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X