ടു പീസ് വരെ എത്തി, പിടിച്ചു നില്‍ക്കാന്‍ അറിയാം; പ്രിയ വാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം

സോഷ്യല്‍ മീഡിയയുടെ ശക്തിയെന്താണെന്നറിയാന്‍ പ്രിയാ വാര്യരുടെ കരിയര്‍ നോക്കിയാല്‍ മതിയാകും. സോഷ്യല്‍ മീഡിയയുടെ നല്ലതും ചീത്തയും ഇതുപോലെ അറിഞ്ഞ മറ്റൊരാളുണ്ടാകില്ല. ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ പ്രിയ വാര്യര്‍ തീര്‍ത്ത തരംഗം സമാനതകളില്ലാത്തതാണ്. കേരളവും ഇന്ത്യയുമൊക്കെ കടന്ന് ലോകമെമ്പാടും പ്രിയ വാര്യര്‍ വൈറലായി മാറി.

എന്നാല്‍ പിന്നീട്, കൊണ്ടു നടന്ന അതേ സോഷ്യല്‍ മീഡിയ തന്നെ പ്രിയയ്‌ക്കെതിരെ തിരിഞ്ഞു. താരത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണങ്ങളും ട്രോളുകളും നിറഞ്ഞു. തനിക്ക് യാതൊരു പങ്കുമില്ലാത്ത കാര്യത്തിനാണ് സോഷ്യല്‍ മീഡിയ പ്രിയയ്‌ക്കെതിരെ തിരിഞ്ഞത്. സത്യത്തില്‍ പ്രിയയുടെ പെട്ടെന്നുള്ള പ്രശസ്തി അതേ പ്രശസ്തിയ്ക്ക് കാരണമായ സോഷ്യല്‍ മീഡിയയ്ക്ക് അംഗീകരിക്കാന്‍ സാധിക്കാതെ വന്നതായിരുന്നു വിമര്‍ശനങ്ങളുടെ കാരണം.

Priya Varier

ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ പ്രിയയ്ക്ക് ധാരാളം ഫോളോവേഴ്‌സുമുണ്ട്. മുന്‍നിര താരങ്ങള്‍ക്ക് പോലും പ്രിയയുടെ അത്രയും ഫോളോവേഴ്‌സിനെ നേടാന്‍ സാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇപ്പോഴും വിമര്‍ശനങ്ങള്‍ പ്രിയയ്ക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് കരിയറില്‍ മുന്നേറുകയാണ് പ്രിയ വാര്യര്‍.

ഇപ്പോഴിതാ പ്രിയ വാര്യര്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ സുഹൃത്തുക്കളുടെ കൂടെ നടത്തിയ വിദേശ യാത്രയുടെ ചിത്രങ്ങളാണ് പ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സ്വാഭാവികമായും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. അതേസമയം പതിവുപോലെ തന്നെ സോഷ്യല്‍ മീഡിയയിലെ സദാചാര വാദികള്‍ പ്രിയയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

''ഫി ഫിയിലെ നീല ജലത്തെ ആര്‍ക്കാണ് എതിര്‍ക്കാനാവുക? ഇറങ്ങുന്നതിനെക്കുറിച്ചുള്ള ചിന്തയാല്‍ പോലും വിറയ്ക്കുന്ന എന്റെ രണ്ട് ബെസ്റ്റ് ഫ്രണ്ട്‌സിനും സാധിച്ചില്ല. ഞങ്ങള്‍ക്കാര്‍ക്കും നീന്താന്‍ അറിയില്ല. പക്ഷെ എന്നിട്ടും മീനുകള്‍ക്കൊപ്പം ഏറ്റവും ആസ്വദിച്ച സമയം കണ്ടെത്താനായി'' എന്ന കുറിപ്പോടെയായിരുന്നു പ്രിയ വാര്യര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങളില്‍ പ്രിയ വാര്യര്‍ ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്.

താരത്തിനെതിരെ അശ്ലീല ചുവയുള്ള കമന്റുകളും വിമര്‍ശനങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്. ഇന്‍ഡസ്ട്രിയില്‍ എങ്ങനെ പിടിച്ചു നില്‍ക്കണമെന്ന് അവള്‍ക്കറിയാം, മലയാളികളുടെ ദാരിദ്ര്യം, ആ പഴയ 2018 ലെ പ്രിയ തന്നെയായിരുന്നു നല്ലത്, ടു പീസ് വരെ എത്തി രണ്ട് പടം കൂടി കഴിഞ്ഞോട്ടെ ആരാധകരേ ശാന്തരാകുവിന്‍, പടം ഒന്നും ഇല്ലാല്ലേ, തുണി കുറച്ച് ഇട്ടാല്‍ സിനിമ കിട്ടുമെന്ന് കരുതിക്കാണും, ഇവള്‍ക്കൊന്നും നാണമില്ലേ തുണിയില്ലാതെ നടക്കുന്നത് പോരാഞ്ഞിട്ട് അത് നാട്ടുകാരെ കാണിക്കുകയും ചെയ്യുന്നു എന്നൊക്കെയാണ് താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍.

Priya Varier

അതേസമയം താരത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ആരാധകരെത്തുന്നുണ്ട്. എന്നാല്‍ ഇതുവരേയും കമന്റുകളോടൊന്നും പ്രിയ വാര്യര്‍ പ്രതികരിച്ചിട്ടില്ല. മുമ്പും സമാനമായ രീതിയിലുള്ള സാദാചാര ആക്രമണങ്ങള്‍ക്ക് പ്രിയാ വാര്യര്‍ ഇരയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ കേട്ട് മടുത്ത അവസ്ഥയാണ് പ്രിയയുടേത്.

കൊള്ളയാണ് പ്രിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബ്രോ, ത്രീ മങ്കീസ്, ലവ് ഹാക്കേഴ്‌സ്, യാരിയാന്‍ 2, വിഷ്ണു പ്രിയ തുടങ്ങിയ സിനിമകളാണ് പ്രിയ വാര്യരുടേതായി അണിയറയിലൊരുങ്ങുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സജീവമായി മാറുകയാണ് പ്രിയ വാര്യര്‍.

More from Filmibeat

Read more about: priya warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X