ഒരുപാട് പ്രതീക്ഷിച്ചതില്‍ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു; നിരാശയും കഷ്ടപ്പാടും മാത്രം: പ്രിയ വാര്യര്‍

ഒരു സിനിമ കൊണ്ടോ ഒരു രംഗം കൊണ്ടോ താരത്തില്‍ നിന്നും സൂപ്പര്‍താരത്തിലേക്ക് വളര്‍ന്നവരുണ്ട്. പക്ഷെ ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് രാജ്യത്തിന്റെ തന്നെ സെന്‍സേഷന്‍ ആയി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ്‌ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്നാ പാട്ടിലെ ഒരൊറ്റ കണ്ണിറുക്കല്‍ രംഗത്തിലൂടെയാണ് പ്രിയ താരമായി മാറുന്നത്. രാജ്യമൊത്തം പ്രിയയുടെ കണ്ണിറുക്കല്‍ ഒരു രാത്രി കൊണ്ട് ചർച്ചയായി. പിന്നെയത് രാജ്യവും കടന്ന് രാജ്യാന്തര തലത്തില്‍ ഹിറ്റായി മാറുകയായിരുന്നു. ഇതോടെ പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വരികയായിരുന്നു.

ഇപ്പോഴിതാ ലോകം 2021 ന് വിട പറഞ്ഞ് 2021 ലേക്ക് കടക്കുകയാണ്. പോയ വര്‍ഷത്തെ നേട്ടങ്ങളും നഷ്ടങ്ങളും പുതിയ വര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. പ്രിയയും തന്റെ പോയ വര്‍ഷത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ്പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രിയ വാര്യര്‍് 2021 നെക്കുറിച്ച്് സംസാരിച്ചത്. താന്‍് വളരെ പ്രതീക്ഷയോടെയായിരുന്നു 2021 തുടങ്ങിയതെന്നും എന്നാല്‍ ആ പ്ര്തീക്ഷകള്‍ക്ക് വിപരീതമായിരുന്നു 2021 എ്ന്നുമാണ് പ്രിയ വാര്യര്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

2021

2021 തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്നാണ് പ്രിയ പറയുന്നത്. വളരെയധികം പോരാടിയാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയതെന്നാണ് പ്രിയ പറയുന്നത്. സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും ഞാന്‍ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ജീവിതത്തെക്കാള്‍ അതിജീവനത്തെ കുറിച്ചാണ് ഈ വര്‍ഷം എന്നെ പഠിപ്പിച്ചതെന്നാണ് താരം പറയുയന്നത്. 2021 എന്ന വര്‍ഷം എന്നോട് അല്പം പരുഷമായാണ്് പെരുമാറിയതെന്നും അതുകൊണ്ട് എനിക്ക് കുറച്ച് നിരാശയുണ്ടെന്നും താരം അഭിപ്രായപ്പെടുന്നു. ഞാന്‍ കള്ളം പറയില്ല.. പക്ഷെ എന്റെ സ്വന്തം പ്രതീക്ഷകളെ അല്ലാതെ നിന്നെ (2021 എന്ന വര്‍ഷത്തെ) ഞാന്‍ കുറ്റപ്പെടുത്തില്ലെന്നും താരം പറയുന്നു. ഞാന്‍ ആഗ്രഹിച്ചത് പോലെയല്ല.. അത്ഭുതകരമായി നീ എന്റെ ജീവിതത്തെ തലകീഴായി മാറ്റും എന്ന് കരുതിയ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നുവെന്നും താരം പറയുന്നു.

ഒരു വെള്ളിവര

ഈ കാര്യങ്ങള്‍ക്കെല്ലാം ഇടയില്‍ ഒരു വെള്ളിവര, പോസിറ്റീവ്, കണ്ടെത്തുക എന്നത് വളരെ പ്രായസമായിരുന്നുവെന്ന് താരം പറയുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്ന യുദ്ധങ്ങള്‍ക്ക് തന്നെ വേണ്ട വിധത്തില്‍ ഒരുക്കി നിര്‍ത്താന്‍ തനിക്ക് ഈ വര്‍ഷം സാധിച്ചുവെന്നാണ് പ്രിയ പറയുന്നത്. ഈ വര്‍ഷം തനിക്കൊപ്പം നില്‍ക്കുകയും കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തുകയും ചെയ്യത എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നുണ്ട് കുറിപ്പിലൂടെ പ്രിയ വാര്യര്‍്. താരത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Recommended Video

അഭിനയത്തിനിടയിലും പഠിച്ച് ജയിച്ച് താരം | FilmiBeat Malayalam
ഒരു അഡാർ ലവ്

ഒരു അഡാര്‍ ലവിലൂടെ തരംഗമായി മാറിയ പ്രിയ പിന്നീട് ബോളിവുഡിലുമെത്തിയിരുന്നു. എന്നാല്‍ ആദ്യമായി ബോളിവുഡിയില്‍് അഭിനയിച്ച ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. പിന്നാലെ താരം കന്നഡയിലും അഭിനയിച്ച്ിരുന്നു. വിഷ്ണു പ്രിയ എന്ന കന്നട സിനിമയാണ് റിലീസ് കാത്ത് നില്‍ക്കുകയാണ്. ഒരു നല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി എന്ന മലയാള സിനിമയും അണിയറയിലുണ്ട്. അതേസമയം പ്രിയ വാര്യര്‍ ഗായികയായും കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും താരമാണ് പ്രിയ വാര്യര്‍. ഏഴ് മില്യണിലധികം ഫോളോവേഴ്‌സാണ് പ്രിയയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്.

Read more about: priya varrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X