നരേഷിനോടൊപ്പം മത്സരിച്ച് പാടി പ്രിയ!! നടിയ്ക്ക് ഒരു ഗംഭീര സമ്മാനവുമായി സംഗീത സംവിധായകൻ
കണ്ണിറുക്കാനും അഭിനയിക്കാനും മാത്രമല്ല ഗംഭീരമായി പാട്ടുപാടനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ജൂണിന് ശേഷം രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഫൈനൽ. ചിത്രത്തിൽ ഒരു ഗംഭീര ഗാനത്തിലൂടെ പ്രിയ പിന്നണി ഗായിക രംഗത്തിലേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് പ്രിയ. നരേഷ് അയ്യർക്കൊപ്പമാണ് പ്രിയ പിന്നണി ഗാനലാപന രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നത്.

നീ മഴവില്ലു പോലെൻ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രിയയും നരേഷും ചേർന്ന് പാടിയിരിക്കുന്നത്. സ്റ്റുഡിയോയിൽ പാട്ടു പാടുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത നിർവഹിച്ചിരിക്കുന്നത്. ഗാനലാപനത്തിനു ശേഷം കൈലാസ് പ്രിയയ്ക്ക് ഒരു സമാനവും നൽകുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്.
വയസ് 53 അതോ 25? സ്വിമ്മിങ് പൂളിലേക്ക് സൽമാന്റെ സാഹസിക ചാട്ടം, അമ്പരന്ന് ആരാധകര്‍
ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷത്തിലാണ് രജിഷ എത്തുന്നത്.
ഗോദക്ക് ശേഷം സ്ത്രീ കഥാപാത്രത്തിൽ ഊന്നിയ ഒരു സ്പോർട്സ് ചിത്രമായിരിക്കും ഇത്. നിരഞ്ജ് മണിയൻപിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.ആർ. അരുൺ. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ.


Click it and Unblock the Notifications











