twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരക്കാര്‍ തീയേറ്റര്‍ റിലീസ് ആഗ്രഹിച്ചത്, പക്ഷെ ആന്റണി റോഡിലിറങ്ങേണ്ട അവസ്ഥയുണ്ടാകരുത്: പ്രിയദര്‍ശന്‍

    |

    ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാകും റിലീസ് ചെയ്യുക എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തിയേറ്റര്‍ ഉടമകളില്‍ ചിലരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച സഹകരണം ഉണ്ടായില്ലെന്ന് പ്രിയന്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

    മരക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യുന്നത് കാണാന്‍ തനിക്കും മോഹന്‍ലാലിനും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തങ്‌ളുടെ സ്വപ്‌നത്തിന്റെ പേരില്‍ നിര്‍മ്മാതാവിന് നഷ്മണ്ടാകരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രിയന്‍ പറഞ്ഞു. അതേസമയം തിയേറ്ററുകാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Priyadarshan

    മലയാള സിനിമയ്ക്ക് സാമ്പത്തികമായി താങ്ങാന്‍ പറ്റാത്ത പ്രോജക്ടാണിത്. എന്റേയും മോഹന്‍ലാലിന്റേയും വാക്ക് കേട്ടാണ് ആന്റണി ഇത്തരമൊരു റിസ്‌കെടുക്കാന്‍ തയ്യാറായത്. 100 ശതമാനം തിയേറ്ററില്‍ കാണണമെന്ന് വിചാരിച്ചാണ് സിനിമയെടുത്തത്. പക്ഷെ റിസ്‌കെടുക്കുന്ന ഒരു മനുഷ്യനെ താന്‍ കുത്തുപാളയെടുപ്പിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. അവസാന നിമിഷം വരെ തീയേറ്ററില്‍ കാണാന്‍ ആഗ്രഹിച്ച സിനിമയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    'മോഹന്‍ലാല്‍ എന്നോട് പറഞ്ഞു, നിന്റെ ആഗ്രഹം പോലെ നടക്കട്ടെ. അതിന് വേണ്ടിയാണ് ഇത്രയും കാത്തിരുന്നത്,' പ്രിയദര്‍ശന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ താനും ലാലും ആന്റണിയ്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാര്‍ത്ഥ താല്‍പര്യങ്ങളും ഈഗോയും വെച്ച് പോയാല്‍ ഈ കൊവിഡ് കാലത്ത് സിനിമയ്ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    അതേസമയം, ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. തീയേറ്ററില്‍ കൊണ്ടു വരാനുള്ള എല്ലാ സാധ്യതകളും തേടിയെന്നും എന്നാല്‍ ഫലവത്തായില്ലെന്നുമാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.21 ദിവസം എല്ലാ തീയേറ്ററുകളിലും പ്രദോര്‍ശിപ്പിക്കാമെന്ന് താന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ എല്ലാ തീയേറ്ററുകാരും ആ കരാറില്‍ ഒപ്പിട്ടില്ലെന്നാണ് ആന്റണി പറയുന്നത്.

    Recommended Video

    പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല

    മരക്കാര്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് മോഹന്‍ലാല്‍ സിനിമകളും ഒടിടി പ്ലാറ്റ്ഫോമിലായിരിക്കും റിലീസ് ചെയ്യുക എന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.
    മരക്കാറിന് പിന്നാലെ വരുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രമായ ട്വല്‍ത്ത് മാന്‍, ഷാജി കൈലാസിന്റെ എലോണ്‍, വൈശാഖിന്റെ സിനിമ എന്നിവ ഒടിടി റിലീസ് ആയിരിക്കും

    English summary
    Priyadarshan Comes In Support Of Antony Perumbavoor And OTT Release Of Marakkar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X