വിശ്വസിക്കാനായില്ല, അഭിഷേകിനെ വിളിച്ചു ചോദിച്ചു; ബച്ചന്റെ അപരനെ കണ്ട് ഞെട്ടി പ്രിയദര്‍ശന്‍
താരങ്ങളുടെ അപരന്മാര്‍ മിക്കപ്പോഴും നമ്മളെ അമ്പരപ്പിക്കാറുണ്ട്. ഇവിടെ ഇതാ സംവിധായകന്‍ പ്രിയദര്‍ശന്‍ ആണ് ഒരു അപരനെ കണ്ട് ഞെട്ടിയിരിക്കുന്നത്. സാക്ഷാല്‍ അമിതാഭ് ബച്ചന്റെ അപരനാണ് പ്രിയദര്‍ശനെ ഞെട്ടിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിലെന്നല്ല നാലഞ്ച് വട്ടം നോക്കിയാലും പ്രിയദര്‍ശന്‍ പങ്കുവച്ച വീഡിയോയിലുള്ളത് ബച്ചന്‍ അല്ലെന്ന് ആരും പറയില്ല. അത്ര മേലുണ്ട് സാമ്യത.
Recommended Video
ശശികാന്ത് പെധ്വളി എന്ന വ്യക്തിയാണ് ബച്ചനായി എത്തി അമ്പരപ്പിച്ചിരിക്കുന്നത്. രൂപത്തിലും ശരീര ചലനത്തിലുമെല്ലാം ബച്ചന്‍ തന്നെയായി മാറിയിരിക്കുകയാണ് ശശികാന്ത്. വീഡിയോയിലുള്ളത് ബച്ചന്‍ അല്ലെന്ന് തനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും തുടര്‍ന്ന് അമിതാഭ് ബച്ചന്റെ മകനായ അഭിഷേകിനെ തന്നെ നേരില്‍ വിളിച്ച് ചോദിച്ചുവെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്. സംവിധായകന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

അവിശ്വസനീയം, അതിശയം. അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാള്‍ ആണിത്. സത്യമാണമോ എന്നറിയാന്‍ അഭിഷേകിനെ വിളിച്ചു. സത്യം തന്നെ എന്ന് അദ്ദേഹം പറഞ്ഞു. എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചിരിക്കുന്നത്. ബച്ചന്റെ അതേ രൂപവും ഭാവവും നൃത്തവുമൊക്കെയായി കൈയ്യടി നേടുകയാണ് ഈ അപരന്‍. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ശശികാന്ത് ബച്ചന്‍ ആയി വേദികളിലെത്തുന്നുണ്ട്. മിമിക്രി കലാകാരനായ ശശികാന്ത് അധ്യാപകനുമാണ്. മുമ്പും ഇദ്ദേഹം ബച്ചനായി എത്തി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
നിധിയാണിവള്‍! നിധി അഗര്‍വാളിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍
അതേസമയം തന്റെ ചിത്രമായ മരക്കാറിന്റെ റിലീസിന് കാത്തിരിക്കുകയാണ് പ്രിയദര്‍ശന്‍. ചിത്രം ഒടിടി റിലീസിലേക്കെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എത്ര കാത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ തീയേറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നാണ് പ്രിയദര്‍ശന്‍ ഇന്നലെ വ്യക്തമാക്കിയത്. മരക്കാര്‍ തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്നും അതിനാല്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ ആന്റണി പെരുമ്പാവൂരും താനും മോഹന്‍ലാലും ഒരേ തീരുമാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications