Don't Miss!
- Finance
നിങ്ങളുടെ വരുമാനം പത്ത് ലക്ഷം രൂപയാണോ; എങ്കില്‍ നികുതിയിനത്തില്‍ ഇത്ര രൂപ സേവ് ചെയ്യാം!!
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ഒമര്‍ ലുലു പറഞ്ഞത് അസത്യം, ഫോണ്‍ റെക്കോര്‍ഡുണ്ട്; സംവിധായകന് മറുപടിയുമായി വാഴൂര്‍ ജോസ്
പിആര്‍ഒ വാഴൂര്‍ ജോസ്, ഈ പേര് അറിയാത്ത മലയാളികള്‍ വളരെ വിരളമായിരിക്കും. മലയാള സിനിമയിലെ പ്രശ്സ്തനായ പിആര്‍ഒ. മലയാള സിനിമയുടെ ചരിത്രം തന്നെ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലുണ്ട്. പല താരങ്ങളുടേയും തുടക്കവും വളര്‍ച്ചയുമെല്ലാം കണ്ടിട്ടുണ്ട്.
ഇപ്പോഴിതാ നടന്മാരായ ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്, സംവിധായകന് ഒമര്‍ ലുലു എന്നിവരെക്കുറിച്ച് വാഴൂര്‍ ജോസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അയാളുടെ ജീവിതം എനിക്ക് അത്ഭുതമായിട്ട് തോന്നിയിട്ടുള്ളത്, വളര്‍ച്ചയും എന്നാണ് ഇന്ദ്രന്‍സിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. ഇപ്പോഴും തയ്ക്കുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു തുന്നല്‍ക്കടയുണ്ട് കുമാരപുരത്ത്. ഞാന്‍ ഇടയ്ക്ക് അവിടെയാണ് കൊടുക്കാറുള്ളത്. ഇന്നാള് ഒരു ദിവസം ചെന്നപ്പോള്‍ അവിടെയിരുന്ന് തയ്ക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ കടന്ന നടത്തുന്നത് സഹോദരങ്ങളാണ്. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വന്നിരിക്കുകയും തയ്ക്കുകകയും ചെയ്തു. വളരെ എളിമയോട് ജീവിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് ദൈവം അറിഞ്ഞു കൊടുത്തതായിരിക്കും ഇപ്പോഴത്തെ അവസ്ഥയെന്നാണ് ഇന്ദ്രന്‍സിന്റെ നേട്ടങ്ങളെക്കുറിച്ച് വാഴൂര്‍ ജോസ് പറയുന്നത്.
പിന്നാലെ തന്നെ തട്ടിക്കളയുമെന്ന് വാഴൂര്‍ ജോസ് പറഞ്ഞുവെന്ന ഒമര്‍ ലുലുവിന്റെ ആരോപണത്തോടും അദ്ദേഹം പ്രതികരിക്കുന്നുണ്ട്.
അദ്ദേഹം പറഞ്ഞത് തികച്ചും അസത്യമാണ്. അദ്ദേഹം പറഞ്ഞത് എന്റെ ഫോണിലുണ്ട്. പക്ഷെ ഞാനത് അടഞ്ഞ അധ്യായമായിട്ടാണ് കാണുന്നത്. അദ്ദേഹം മുന്‍കൂര്‍ ജാമ്യം പോലെ ചെയ്തതാണെന്ന് തോന്നുന്നു. എന്താണ് സംസാരിച്ചതെന്ന് പുളളിയ്ക്കും അറിയാം എനിക്കും അറിയാം. ആ ബോധ്യം എനിക്കും പുളളിയ്ക്കുമുണ്ട്. പിന്നെ എന്താണ് അങ്ങനൊരു പോസ്റ്റിട്ടതെന്ന് എനിക്കറിയില്ലെന്നാണ് വാഴൂര്‍ ജോസ് പറയുന്നത്.
ജോജു ജോര്‍ജിനെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കാലത്തേ അറിയാം. രാജാധിരാജയിലൂടെയാണ് കരിയറില്‍ ഒരു ടേണിംഗ് പോയന്റ് ലഭിക്കുന്നത്. ആ സിനിമയില്‍ വേറൊരു നടന് ചെയ്യേണ്ട വേഷമായിരുന്നു അത്. പക്ഷെ അവസാന നിമിഷം നടക്കാതെ വന്നതോടെ ജോജുവിനെ തിരഞ്ഞെടുക്കുകയായിരുന്നു. അത് വലിയ കയ്യടി നേടി. പിന്നീട് ജോസഫും പൊറിഞ്ചു മറിയം ജോസുമൊക്കെ ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
ജോസഫ് മറ്റൊരു സംവിധായകന് നിര്‍മ്മിക്കാനിരുന്ന സിനിമയായിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹത്തിന് പണം കൊടുക്കാമെന്ന് ഏറ്റവര്‍ക്ക് അത് സാധിക്കാതെ വന്നു. അങ്ങനെയാണ് ജോജു നിര്‍മ്മാതാവായി മാറുന്നതെന്നും വാഴൂര്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നു.
-
'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ
-
ദിലീപ് അവാർഡിന് വേണ്ടി ചെയ്ത പടം! ആദ്യ സീനിൽ കയ്യടിച്ച ഫാൻസ് മൂന്നാമത്തേത് കഴിഞ്ഞതോടെ നിരാശരായി: കെ ജി ജയൻ
-
'വേദന കാരണം നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, അത്ര കഠിനമായിരുന്നു ആ ദിനങ്ങൾ': ആനന്ദ് നാരായണൻ