റിവ്യു ഡിലീറ്റ് ആക്കിയില്ലേല്‍ നീ വിവരമറിയും; യൂട്യൂബറെ ഭീഷണിപ്പെടുത്തി ബാഡ് ബോയ്‌സ് നിര്‍മ്മാതാവ്

നെഗറ്റീവ് റിവ്യു നല്‍കിയ യൂട്യൂബ് വ്‌ളോഗറെ ഭീഷണിപ്പെടുത്തി നിര്‍മ്മാതാവ് എബ്രഹാം മാത്യു. പുതിയ സിനിമയായ ബാഡ് ബോയ്‌സിന് നെഗറ്റീവ് റിവ്യു നല്‍കിയ ഉണ്ണി വ്‌ളോഗ്‌സിനെതിരെയാണ് എബ്രഹാം മാത്യു ഭീഷണിയുമായി എത്തിയത്. തന്നെ ഭീഷണിപ്പെടുത്തുന്ന എബ്രഹാം മ്ാത്യുവിന്റെ ഫോണ്‍ കോള്‍ ഉണ്ണി തന്നെയാണ് യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ബാഡ് ബോയ്‌സ്. എബ്രഹാം മാത്യുവിന്റെ ഉടമസ്ഥതയിലുള്ള അബാം മൂവീസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റഹ്‌മാന്‍, ശീലു എബ്രഹാം, ബാബു ആന്റണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ബാഡ് ബോയ്‌സ്. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ നായികയായ ശീലുവിന്റെ ഭര്‍ത്താവുമാണ് എബ്രഹാം മാത്യു.

Unni Vlogs

''എന്റെ പേര് എബ്രഹാം മാത്യു എന്നാണ്. അബാം മൂവീസ് എന്ന പ്രൊഡക്ഷനില്‍ നിന്നാണ്. താന്‍ ഇപ്പോള്‍ ഒരു വീഡിയോ ഇട്ടില്ലേ. ഒരു മണിക്കൂറിനകം ആ വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിന്റെ വീട്ടില്‍ ഞാന്‍ ആളുമായി എത്തും. നിന്നെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കും. നിന്നെ തൂക്കിയെടുത്തോണ്ട് പോരും. നിനക്ക് അറിയില്ല ഞാന്‍ ആരാണെന്ന്. ഇട്ട വീഡിയോ ഒരു മണിക്കൂറിനകം ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നാളെ രാവിലെ നീ വിവരമറിയും. ഇത് നിനക്ക് തരുന്ന താക്കീതാണ്.'' എന്നാണ് എബ്രഹാം മാത്യു യൂട്യൂബറോട് പറയുന്നത്.

പടം മോശമായിട്ടാണ് ഫീല്‍ ചെയ്തതെന്ന് ഉണ്ണി പറയുമ്പോള്‍ നിന്റെ ഫീലിംഗ്‌സ് ഞാന്‍ മാറ്റിത്തരാം എന്നായിരുന്നു നിര്‍മ്മാതാവിന്റെ മറുപടി. ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നാളെ രാവിലെ നിന്റെ അധോഗതിയായിരിക്കും. നിനക്ക് തോന്നുന്നത് പോലെ എഴുതിയിടാനല്ല ഞാന്‍ കോടിക്കണക്കിന് രൂപമുടക്കി സിനിമയുണ്ടാക്കുന്നത്. ഏത് ഗവണ്‍മെന്റാണ് നിനക്കതിനുള്ള അധികാരം തന്നത്? എനിക്ക് എന്റെ സര്‍ക്കാര്‍ അനുമതി തന്നത് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂവെന്നായിരുന്നു ഉണ്ണിയുടെ മറുപടി.

നാളെ രാവിലെ പൊലീസുമായി നിന്റെ വീട്ടില്‍ വരും. അപ്പോള്‍ കാണാം ഏത് സര്‍ക്കാര്‍ ആണ് അനുമതി തന്നതെന്നായി നിര്‍മ്മാതാവ്. പിന്നാലെ ഉണ്ണി പണം വാങ്ങിയാണ് റിവ്യു ചെയ്തതെന്ന് നിര്‍മ്മാതാവ് ആരോപിക്കുന്നത്. എന്നാല്‍ ആരില്‍ നിന്നുമാണ് താന്‍ പണം വാങ്ങിയതെന്ന് പറയാന്‍ ഉണ്ണി ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണത്തിന് തെളിവ് നല്‍കാനോ ആരില്‍ നിന്നുമാണ് പണം വാങ്ങിയതെന്ന് പറയാനോ നിര്‍മ്മാതാവിന് സാധിച്ചില്ല.

താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് ഉണ്ണി വ്യക്തമാക്കുന്നുണ്ട്. അതേസമയം ആരില്‍ നിന്നാണ് പണം വാങ്ങിയതെന്ന് പറഞ്ഞാല്‍ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ തയ്യാറാണെന്നും ഉണ്ണി പറയുന്നു. വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ അതിന്റെ ഭവിഷത്ത് നീ അറിയുമെന്ന് എബ്രഹാം മാത്യു ഉണ്ണിയെ പിന്നാലെ ഭീഷണിപ്പെടുത്തുന്നുണ്ട്. എട്ട് മിനുറ്റോളം ദൈര്‍ഘ്യമുള്ള ഫോണ്‍ കോളാണ് ഉണ്ണി പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയുടെ ഒടുവില്‍ താന്‍ വീഡിയോ ഡിലീറ്റ് ചെയ്യുകയാണെന്നും ഉണ്ണി പറയുന്നുണ്ട്.

Unni Vlogs

തനിക്കു പേടിയും ടെന്‍ഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് നമുക്ക് തിരിച്ചൊന്നും പറയാന്‍ പറ്റില്ലെന്നും വ്‌ലോഗര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ബാഡ് ബോയ്‌സിന്റെ റിവ്യു ഉണ്ണി തന്റെ ചാനലില്‍ നിന്നും ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം നിരവധി പേരാണ് ഉണ്ണിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

സിനിമയുണ്ടാക്കി വീട്ടിലിരുന്ന് കണ്ടോളു മൊയലാളി. നാട്ടുകാരെ കാണിച്ചാല്‍ അവര്‍ അഭിപ്രായവും പറയും, ഇയാള് ആരെയാണ് പേടിപ്പിക്കുന്നത് ഇത് കേരളം ആണെടോ. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തനിക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല, ഇങ്ങനെ പറയുന്ന ആളുടെ പടം ഒരിക്കലും കാണരുത്.. രണ്ടര മണിക്കൂര്‍ സഹിക്കുന്നതിനു വേണ്ടി മണി ഇങ്ങോട്ട് തരണം, സിനിമ ഇഷ്ടമായില്ലെങ്കില്‍ അഭിപ്രായം പറഞ്ഞുകഴിഞ്ഞാല്‍ ഉടനെ വിളിച്ചോളും. അങ്ങനെയെങ്കില്‍ സിനിമ റിലീസ് ആകുന്നതിനു മുന്‍പേ പറഞ്ഞിരിക്കണം ഞങ്ങളുടെ സിനിമകള്‍ വിമര്‍ശനാതീതമാണ് എന്ന്. ഇതുവരെ കാശ് മേടിച്ചു കാശു മേടിച്ചു എന്ന് പറഞ്ഞ് ഒരൊറ്റ ഒരാളെ പോലും തെളിവ് നിരത്തിയിട്ടില്ല പിന്നെ എന്തിന്റെ പേരിലാണോ എന്തോ? തെളിവ് നിരത്തി ജനസമക്ഷം അത് കാണിക്കട്ടെ അതിനു ശേഷം ബാക്കിയുള്ളത് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X