'ജനങ്ങളുടെ പണം മുടക്കിയുള്ള ആദരവ് എനിക്കു വേണ്ട'; മന്ത്രിയോട് മമ്മൂട്ടി, സാക്ഷിയായി ബാദുഷ
മലയാള സിനിമയില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കാന്‍ തീരുമാനിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ ജനങ്ങളുടെ പണം മുടക്കിയുള്ള ആദരം വേണ്ടെന്ന മമ്മൂട്ടിയുടെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സര്‍ക്കാരിന്റെ തീരുമാനം അറിയിച്ച മന്ത്രി സജി ചെറിയാനോടായിരുന്നു മമ്മൂട്ടി തന്റെ നിലപാട് അറിയിച്ചത്.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള നിര്‍മ്മതാവ് ബാദുഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയെ മന്ത്രി വിൡക്കുമ്പോള്‍ അരികില്‍ ബാദുഷയും ഉണ്ടായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ബാദുഷയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്.

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള നിര്‍മ്മതാവ് ബാദുഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയെ മന്ത്രി വിൡക്കുമ്പോള്‍ അരികില്‍ ബാദുഷയും ഉണ്ടായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ബാദുഷയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്.
''ഇന്ന് മനസിന് ഏറെ കുളിര്‍മയും സന്തോഷവും നല്‍കുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആന്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടില്‍ പോയി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോണ്‍ വിളി എത്തുന്നത്. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സാര്‍ ആയിരുന്നു അത്''. ബാദുഷ പറയുന്നു.

''മമ്മുക്ക സിനിമയില്‍ എത്തിയതിന്റെ 50-ാം വര്‍ഷത്തില്‍ സര്‍ക്കാര്‍ വലിയ ഒരു ആദരവ് നല്‍കുന്നത് സംബസിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്. ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങള്‍ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയില്‍ സ്വീകരിക്കാം എന്നായിരുന്നു മറുപടി. ഈ കൊവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയില്‍ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു. മമ്മുക്കയ്ക്ക് സല്യൂട്ട്''. എന്നു പറഞ്ഞാണ് ബാദുഷ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ മന്ത്രി സജി ചെറിയാന്‍ തന്നെ മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയെ ആദരിക്കുന്നതിനെക്കുറിച്ച് അദ്ദേഹവുമായി ഇന്ന് വിളിച്ച് സംസാരിച്ചു. അദ്ദേഹം ഒരു കാര്യം മാത്രമാണ് പറഞ്ഞത് സാമ്പത്തികം മുടക്കിയ ഒരു ആദരവും എനിക്ക് വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. ഞാന്‍ പറഞ്ഞു താങ്കളുടെ ആഗ്രഹം അങ്ങനെ ആണെങ്കില്‍ അങ്ങയുടെ സമയം നല്‍കണം എന്ന്. അദ്ദേഹം ചെറിയ ചടങ്ങ് മതിയെന്ന് വീണ്ടും പറഞ്ഞുവെന്നാണ് സജി ചെറിയാന്‍ പറയുന്നത്.
ചെറിയ ചടങ്ങ് ആണെങ്കിലും വലിയ ചടങ്ങ് ആണെങ്കിലും പണം വേണമെന്ന് പറഞ്ഞാലും വേണ്ട എന്ന് പറഞ്ഞാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണ്. കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന അത് വളരെ പ്രോഗീസിവ് ആണെന്നാണ് മന്ത്രി പറയുന്നത്. അതേസമയം മമ്മൂട്ടിയെ ആദരിക്കുന്നത് അദ്ദേഹം അമ്പത് വര്‍ഷം തികച്ച സാഹചര്യത്തില്‍ മാത്രമല്ലെന്നും മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണെന്നും മന്ത്രി പറഞ്ഞു.
Recommended Video

വലിയ ആശയങ്ങള്‍ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. പ്രത്യേകിച്ച് മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശരിക്കും കഥാപാത്രങ്ങളുടെ മാത്രമല്ല വ്യക്തിപരമായും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെ ഉദ്ദാഹരണമായി എടുക്കാം. എന്റെ മനസ്സിലേക്ക് അദ്ദേഹത്തിന്റെ പേര് കടന്നു വരുവാന്‍ ഉണ്ടായ ഒരു കാരണം അതാണെന്നും തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന ഒരു വ്യക്തിയാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications