ആ സിനിമ വരുത്തി വച്ച ബാധ്യത തീര്‍ക്കാന്‍ നിര്‍മ്മാതാവ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി; പിന്നെ സംഭവിച്ചത്...
മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവുമൊക്കെയാണ് എം രഞ്ജിത്ത്. അദ്ദേഹത്തിന്റെ ദേശീയ അവാര്‍ഡ് നേടിയ സിനിമയായിരുന്നു നാരായം. മുരളിയെ നായകനാക്കി ഒരുക്കിയ ഈ സിനിമ പക്ഷെ തീയേറ്ററില്‍ വലിയ പരാജമായി മാറുകയായിരുന്നു. പിന്നാലെയാണ് രഞ്ജിത്ത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവായി മാറുന്നത്.
രഞ്ജിത്തിനൊപ്പം രജപുത്ര ഫിലിംസിന്റെ ഭാഗമായിരുന്ന നിര്‍മ്മാതാവാണ് സേവി മനോ മാത്യു. ഇപ്പോഴിതാ നാരായത്തിന്റെ പരാജയത്തെക്കുറിച്ചും തുടര്‍ന്ന് തങ്ങള്‍ പിരിഞ്ഞതിനെക്കുറിച്ചുമൊക്കെ സേവി മനസ് തുറക്കുകയാണ്. എങ്ങനെയാണ് രഞ്ജിത്ത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി മാറിയതെന്നും അദ്ദേഹം പറയുന്നുണ്ട്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

രഞ്ജിത്തും ഞാനുമൊരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിരുന്നു. പുതിയ ആളുകളൊണ്ട് സിനിമ ചെയ്യിപ്പിക്കുകയെന്നതായിരുന്നു എന്റെ താല്‍പര്യം. സാമ്പത്തികമായി നേട്ടമുണ്ടാകണമെങ്കില്‍ അറിയപ്പെടുന്നവര്‍ വേണമെന്ന് രഞ്ജിത്ത് പറയുന്നതിലും കാര്യമുണ്ട്. അങ്ങനെയിരിക്കെ ശശി ശങ്കര്‍ ഞങ്ങളുടെ അടുത്ത് വന്ന് ഒന്നുരണ്ട് കഥകള്‍ പറഞ്ഞു. ഞങ്ങളുടെ രണ്ടാമത്തെ പടം ശശി ശങ്കറിന്റേതാകാം എന്നായിരുന്നു കരുതിയത്. പക്ഷെ ആദ്യ ചിത്രം പരാജയം ആയതു കൊണ്ട് സാധിച്ചില്ല.

വേറൊരു നിര്‍മ്മാതാവിനെ നോക്കട്ടെ എന്ന് ശശി പറഞ്ഞു. പക്ഷെ നാരായത്തിന്റെ വിതരണം ഞങ്ങള്‍ രജപുത്ര ഫിലിംസ് തന്നെയായിരുന്നു. എല്ലാത്തിനും ഞങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. തീയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും ആ സിനിമയെ തേടി ദേശീയ അവാര്‍ഡെത്തി. നല്ല വിഷയമായിരുന്നു. നന്നായി എടുക്കുകയും ചെയ്തിരുന്നു. ആ കഥാപാത്രത്തിന് ചേരുന്നയാള്‍ എന്ന നിലയിലാണ് മുരളി ചേട്ടനെ നായകനാക്കിയതും. അദ്ദേഹം നല്ല സഹകരണവുമായിരുന്നു.

പടം പക്ഷെ തീയേറ്ററില്‍ നന്നായി കളക്ട് ചെയ്തിരുന്നില്ല. അതോടുകൂടി ഞങ്ങള്‍ പിരിഞ്ഞു. പ്രധാന പ്രശ്‌നം സാമ്പത്തികം തന്നെയായിരുന്നു. പിന്നെ ഞങ്ങള്‍ക്ക് വേറൊരു പടം ചെയ്യാനുള്ള സാമ്പത്തികമുണ്ടായിരുന്നു. ഞാനും രഞ്ജിത്തും പിരിഞ്ഞതോടെ രഞ്ജിത്ത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി. സാമ്പത്തികമായി ഒത്തിരി നഷ്ടം വന്നിരുന്നു. ഞാന്‍ വേറൊരു വഴിയിലേക്ക് പോയി. രഞ്ജിത്ത് സിനിമയില്‍ തന്നെ തുടര്‍ന്നു. പിന്നെ ഞങ്ങള്‍ രജപുത്ര യൂണിറ്റ് തുടങ്ങി. പിന്നെ രഞ്ജിത്ത് തന്നെയായി യൂണിറ്റും.
ഞാന്‍ വേറെ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയി. രഞ്ജിത്ത് സിനിമയില്‍ തന്നെ നിന്നു. ഒത്തിരി കേസും കാര്യങ്ങളുമൊക്കെ വന്നിരുന്നു. എനിക്കും വന്നിരുന്നു. ഡിസ്ട്രിബ്യൂഷന്റേയും മറ്റും പ്രശ്‌നങ്ങളായിരുന്നു. അങ്ങനെയാണ് നിര്‍മ്മാതാവായി വന്ന രഞ്ജിത്ത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആകുന്നത്. അതും രഞ്ജിത്തിനെ ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ്. രഞ്ജിത്ത് എന്തു ചെയ്താലും പോകില്ലായിരുന്നു. വിനയന്‍ ചേട്ടന്റെ പടത്തിലൂടെയാണ് തുടങ്ങുന്നത്.

പുള്ളിയുടെ സ്വഭാവം അങ്ങനെയാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകാനും മാനേജ് ചെയ്യാനുമറിയാം. ചിരിച്ചു കൊണ്ടേ എല്ലാവരോടും സംസാരിക്കൂ. ചിരിച്ച മുഖത്തോടെയല്ലാതെ രഞ്ജിത്തിനെ കാണാനാകില്ല. അതില്‍ പുള്ളി വളരെ വിജയമായിരുന്നു. ആ സമയത്തെ ഏറ്റവും തിരക്കുള്ള പ്രൊഡക്ഷന്‍ എക്‌സ്യൂട്ടീവായി. ഒരേസമയത്ത് നാലും അഞ്ചും സിനിമകളൊക്കെ ചെയ്യുമായിരുന്നു.
കലാമൂല്യമുള്ള സിനിമകളേ ഞാന്‍ നോക്കുന്നുള്ളൂ. കൊമേഷ്യല്‍ സിനിമകളോട് താല്‍പര്യവുമില്ല. കൊമേഷ്യല്‍ സിനിമ ചെയ്യുന്ന പ്രൊഡ്യൂസര്‍ ആകണമെന്നില്ല. നല്ല സിനിമകള്‍, എന്റേതായ രീതിയില്‍ ചെയ്യണമെന്നാണ് ആഗ്രഹം. പലരും അങ്ങനെയല്ല. സിനിമയുടെ ഉപരിപ്ലവമായ ജഗപൊകയിലാണ് നില്‍ക്കുന്നത്. എനിക്കതില്‍ താല്‍പര്യമില്ല. ഇപ്പോള്‍ ചെയ്യുന്ന സിനിമയുടെ സംവിധായകനോടും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആദ്യ സിനിമ ചെയ്യുന്നവര്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ടാകും സിനിമയെക്കുറിച്ച്. നന്നായി പണിയെടുക്കും.
മുഖചിത്രം, മുഖമുദ്ര, ചിന്താമണി കൊലക്കേസ്, മേക്കപ്പ് മാന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇടുക്കി ഗോള്‍ഡ്, ടൂ കണ്‍ട്രീസ്, കൂടെ തുടങ്ങിയ സിനിമകളുടെ നിര്‍മ്മതാവാണ് രഞ്ജിത്ത്. ശശി ശങ്കര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു നാരായം. മുരളി, ഉര്‍വ്വശി, ജഗദീഷ്, കല്‍പ്പന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











