For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിജു മേനോന് ബുദ്ധിയുണ്ട് കഥ കേട്ടപ്പോൾ തന്നെ പിന്മാറി; മുകേഷ് ഏറ്റു, പിന്നെ സംഭവിച്ചത്!; നിർമാതാവ് പറയുന്നു

  |

  മലയാളത്തിലെ അറിയപ്പെടുന്ന നിർമാതാവാണ് കെ രാധാകൃഷ്‍ണൻ. നിറം, വസന്ത മാളിക, കളിയാട്ടം, ജോണി വാൾക്കർ തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകൾ നിർമിച്ചിട്ടുണ്ട് അദ്ദേഹം. മലയാളത്തിലെ പ്രമുഖ സംവിധായകരുമായെല്ലാം അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. സംവിധായകനും ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥിയുമായ സുരേഷ് കൃഷ്‍ണയും രാധാകൃഷ്‍ണന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.

  2003 ൽ ഇരുവരും ഒന്നിച്ച് പുറത്തിറക്കിയ ചിത്രമായിരുന്നു വസന്ത മാളിക. സുരേഷ് കൃഷ്‌ണ സംവിധാനം ചിത്രത്തിന്റെ നിർമാമാണം കെ രാധകൃഷ്‍ണൻ ആയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. സിനിമ പരാജയപ്പെട്ടതോടെ നിർമാതാവായ രാധാകൃഷ്ണൻ കടുത്ത സാമ്പത്തിക തകർച്ചയിലേക്കും പോയി.

  Also Read: 'ഒന്നും അറിവില്ലാത്ത പ്രായത്തിൽ പ്രസവിച്ചു, തലേദിവസം വരെ അലഞ്ഞ് നടന്നു'; അഹാനയെ കുറിച്ച് സിന്ധു ക‍ൃഷ്ണ!

  ആ സിനിമയെ കുറിച്ചും ചിത്രത്തിന് സംഭവിച്ച പരാജയത്തെ കുറിച്ചും സംസാരിക്കുകയാണ് കെ രാധാകൃഷ്ണൻ ഇപ്പോൾ. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആദ്യം ബിജു മേനോനെ വെച്ച് ചെയ്യാൻ ഇരുന്ന ചിത്രമായിരുന്നു അതെന്നും എന്നാൽ കഥ കേട്ടയുടനെ ബിജു മേനോൻ പിന്മാറിയെന്നും അദ്ദേഹം പറയുന്നുണ്ട്. കെ രാധാകൃഷ്ണന്റെ വാക്കുകളിലേക്ക്.

  അന്ന് ആ സിനിമ റിലീസ് ചെയ്യാൻ ഒരുപാട് പാടുപെട്ടു. ഡിസ്ട്രിബിയൂട്ടറെ കിട്ടാതെ ഞാൻ തന്നെ റിലീസ് ചെയ്യുകയായിരുന്നു. പടം വിചാരിച്ച പോലെ വിജയിച്ചില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. സബ്ജക്ട് ഇഷ്ടപ്പെടാത്തത് കൊണ്ടാകാം. ചാനലിൽ വന്നപ്പോൾ ഒരുപാട് പേർ വിളിച്ചു പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഒരുപാട് വൈകിയാണ് റിലീസ് ചെയ്തത് അതുകൊണ്ട് കൂടിയാകാം അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.

  ആദ്യം ബിജു മേനോനെ വെച്ച് ചെയ്യാൻ ഇരുന്ന സിനിമയാണ്. സിനിമ മുഴുവൻ കോമഡിയാണ്. അത് കാരണം ബിജുവിന് തന്നെ തോന്നി താൻ ഇത് ചെയ്താൽ ശരിയാവില്ലെന്ന്. പുള്ളി ഇല്ലെന്ന് പറഞ്ഞു. ഞാൻ ആകെ ഡെസ്പായി ഷൂട്ട് തുടങ്ങാൻ ഇരിക്കുകയായിരുന്നു. ആ സമയത്താണ് അമ്മയുടെ പരിപാടി കൊച്ചിയിൽ നടക്കുന്നത്. ഞങ്ങൾ എല്ലാം അവിടെയുണ്ട്.

  അതിനിടയിൽ ഞാൻ മുകേഷിനോട് ചുമ്മ കാര്യം പറഞ്ഞു. മുകേഷ് കഥ കേട്ടു. ഇഷ്ടമായി ചെയ്യാമെന്ന് പറഞ്ഞു. ബിജുവിന് ബുദ്ധി ഉള്ളത് കൊണ്ടാണ് അയാൾ ഇല്ലെന്ന് പറഞ്ഞത്. അതിലെ ഹ്യൂമർ ട്രാക്ക് ശരിയാവില്ലെന്ന് അയാൾക്ക് മനസിലായി. അത് അയാളുടെ തിരിച്ചറിവാണ്. അല്ലെങ്കിൽ അവൻ അത് ചെയ്ത് കുളമാക്കിയേനെ എന്നും മുകേഷ് പറഞ്ഞു.

  Also Read: കുറ്റവാളിയെ പോലെ എന്നെ എയര്‍പോര്‍ട്ടിൽ തടഞ്ഞ് നിര്‍ത്തി; ദേശീയ പുരസ്‌കാരം വാങ്ങി വന്ന ദിവസത്തെ കുറിച്ച് സുരഭി

  അങ്ങനെയാണ് മുകേഷ് പടത്തിലേക്ക് വരുന്നത്. ബിജു മേനോനുമായി കഥയ്ക്ക് മുന്നേ തീരുമാനിച്ച ഡേറ്റ് ആയിരിന്നു. കഥ വന്നപ്പോഴാണ് ബിജു പിന്മാറിയത്. അതിൽ അവനെ തെറ്റ് പറയാൻ പറ്റില്ല. ബിജു അന്ന് കയറി കയറി വരുന്ന സമയമായിരുന്നു. പിന്നെ മുകേഷിനെ തീരുമാനിച്ചു കഴിഞ്ഞു മറ്റു താരങ്ങളും വന്നു. അതിൽ ജഗദീഷ്, ജഗതി ശ്രീകുമാർ, ബിന്ദു പണിക്കർ എന്നിവരൊക്കെ ഉണ്ടായിരുന്നു എന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

  Read more about: mukesh
  English summary
  Producer K Radhakrishan Opens Up About His Movie Vasantha Malika Failure, Starring Mukesh - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X