twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ മുന്നിലിട്ട് വേണു നാഗവള്ളി അയാളെ തല്ലി. അതോടെ സിനിമയില്ലാതായി: നിര്‍മ്മാതാവ് കെജി നായര്‍

    |

    മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് വേണു നാഗവള്ളി എന്നത്. എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഓര്‍മ്മകള്‍ അദ്ദേഹം മലയാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് ഇങ്ങനെ സിനിമയുടെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിയാണ് വേണു നാഗവള്ളി. ഇപ്പോഴിതാ വേണു നാഗവള്ളിയെക്കുറിച്ച് നിര്‍മ്മാതാവ് കെജി നായര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

    Also Read: സുപ്രിയയുടെ 'ആ ക്വാളിറ്റി' നല്ല നിർമ്മാതാവിന്റെ ലക്ഷണം; നാട്ടുകാരെ സഹായിച്ച് 'പെട്ട' കഥ പറഞ്ഞ് ലിസ്റ്റിൻAlso Read: സുപ്രിയയുടെ 'ആ ക്വാളിറ്റി' നല്ല നിർമ്മാതാവിന്റെ ലക്ഷണം; നാട്ടുകാരെ സഹായിച്ച് 'പെട്ട' കഥ പറഞ്ഞ് ലിസ്റ്റിൻ

    സിനിമയില്‍ വിജയമായിരുന്നുവെങ്കില്‍ ജീവിതത്തില്‍ വേണു നാഗവള്ളി പരാജയമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Venu Nagavally

    വേണു നാഗവള്ളിയ്ക്ക് സിനിമകള്‍ കുറഞ്ഞതിനെക്കുറിച്ചായിരുന്നു നിര്‍മ്മാതാവ് മനസ് തുറന്നത്. ഒരിക്കല്‍ പ്രൊഡ്യൂസറായിരുന്ന കെ.അര്‍.ജിയുടെ മകനെ ലൊക്കേഷനില്‍ വച്ച് വേണു തല്ലിയിരുന്നു. അന്ന് മുതലാണ് വേണുവിന് സിനിമകള്‍ കുറഞ്ഞതെന്നാണ് കെജി നായര്‍ പറയുന്നത്. ലാല്‍ സലാം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. അതേക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്.

    മോഹന്‍ലാല്‍, മുരളി എന്നിവര്‍ പ്രധാന കഥാപാത്രമായെത്തിയ സിനിമയായിരുന്നു ലാല്‍സലാം. സിനിമയുടെ ചിത്രീകരണ സമയത്ത് കെ. വി തോമസ് മരിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ആ സീനില്‍ ആംബുലന്‍സ് വേണം. കുറെ നേരം വേണു നോക്കിയിട്ടും പ്രെഡ്യൂസര്‍മാരെ ഒന്നും കണ്ടില്ല. ആ സമയത്താണ് കെ.അര്‍.ജിയുടെ മകന്‍ ലോക്കേഷനിലെത്തിയത്. നിന്റെ സിനിമയല്ലെ എന്ന് ചോദിച്ച് അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുന്നില്‍ വെച്ച് അയാളെ വേണു അടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം ഓര്‍ക്കുന്നു.

    ആ സംഭവം സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായി മാറിയെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ തന്നെ സംവിധായകനായി മാറിയാല്‍ വേണുവിന്റെ സ്വഭാവം മാറുമെന്ന് പല തവണ കെ.അര്‍.ജി പറഞ്ഞിട്ടുള്ളതാണെന്നും വേണുവാണ് സിനിമ ഡയറക്ട് ചെയ്യുന്നതെങ്കില്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞതാണ് എന്നിട്ടും സിനിമ വേണുവിനെ ഏല്‍പ്പിക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

    അന്നത്തെ സംഭവം വലിയ പ്രശ്‌നമായി മാറുകയാിയരുന്നു. ആ ഒരു സംഭവത്തിന് ശേഷം വേണുവിന് പിന്നെ ആരും സിനിമ നല്‍കാതെ ആകുകയായിരുന്നു വെന്നും കെജി നായര്‍ പ പറഞ്ഞു. ഒരു പരിധി വരെ വേണു നാഗവള്ളി എന്ന വ്യക്തി നശിക്കാനിടയായത് അദ്ദേഹത്തിന്റെ സ്വഭാവം ഒന്ന് കൊണ്ട് മാത്രമാണെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    Read more about: venu nagavally
    English summary
    Producer KG Nair Recalls How Venu Nagavally Slapped Producer's Son Infront Of Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X