മമ്മൂട്ടിയുമായുള്ള പിണക്കം! ആദ്യ ദിവസം തന്നെ ആ നടി അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി: കിരീടം ഉണ്ണി
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലൊക്കെ നിറഞ്ഞു നിന്നിരുന്ന നടിയാണ് സുകന്യ. മനോഹരമായ കണ്ണുകളും ചിരിയുമായി മലയാളികളുടെയും ഹൃദയം കവർന്നിട്ടുണ് സുകന്യ. തമിഴ്നാട്ടുകാരിയായ സുകന്യ മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി ഡാൻസറായും മ്യൂസിക്ക് കംപോസറായും വോയിസ് ആർട്ടിസ്റ്റായുമെല്ലാം സുകന്യ തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ് താരം.
അതേസമയം, സിനിമയിൽ സജീവമായിരുന്ന കാലത്ത് മമ്മൂട്ടി അടക്കമുള്ള താരങ്ങൾക്കൊപ്പം സുകന്യ അഭിനയിച്ചിട്ടുണ്ട്. അതേസമയം, സുകന്യയും മമ്മൂട്ടിയും തമ്മിൽ ചെറിയ പിണക്കവും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവായ കിരീടം ഉണ്ണി ഇപ്പോൾ. സാഗരം സാക്ഷി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടി സുകന്യയോട് കയർത്തെന്നും അതിന് ശേഷം വന്ന ചിത്രത്തിൽ അഭിനിയിക്കാൻ സുകന്യ വിസമ്മതിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ പാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താൻ നിർമ്മിച്ച ഒരു ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി തീരുമാനിച്ചത് സുകന്യയെ ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനായി സുകന്യക്ക് അഡ്വാൻസ് തുകയും നൽകി. എന്നാൽ ഷൂട്ടിങ് ആരംഭിച്ചതോടെ സുകന്യ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ് സെറ്റിൽ നിന്ന് പോയെന്നാണ് അദ്ദേഹം പറഞ്ഞത്. കോസ്റ്റും സംബന്ധിച്ച പ്രശ്‌നങ്ങളാണ് പറഞ്ഞത്. എന്നാൽ മമ്മൂട്ടിയോടുള്ള പിണക്കം കാരണമാണ് ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന് താൻ പിന്നീട് അറിഞ്ഞെന്നും സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ലെന്നുമാണ് കിരീടം ഉണ്ണി അഭിമുഖത്തിൽ പറഞ്ഞത്.
'തമിഴിലൊക്കെ അഭിനയിച്ചിട്ടുള്ള സുകന്യ ആയിരുന്നു എന്റെ ചിത്രത്തിൽ നായികയായി അഭിനയിക്കേണ്ടിയിരുന്നത്. ഞാൻ ആ കുട്ടിയെ പോയി കണ്ടു, സംസാരിച്ചു അഡ്വാൻസും കൊടുത്തു. അതിനു ശേഷം ആ ഷൂട്ടിങിനായി ഷൊർണൂർ വന്നു. ഷൂട്ട് തുടങ്ങിയ ആ രാത്രി ആ കുട്ടി എന്നോട് വന്നു പറയുകയാണ് ഞാൻ ഈ സിനിമയിൽ അഭിനയിക്കില്ലെന്ന്. ഞാൻ പോവുകയാണ്. എനിക്ക് ഈ പടം ശരിയാവില്ല എന്നൊക്കെ. ഞാൻ എന്താണ് കാരണമെന്ന് ചോദിച്ചു,'
'അവർ സിനിമയിലെ കോസ്റ്റിയുമിനെ കുറിച്ചുള്ള പ്രശ്നമാണെന്നാണ് പറഞ്ഞത്. ശരീരത്ത് തോർത്ത് ഒന്നും ഇടേണ്ട അത് ഇടാതെ വേണം അഭിനയിക്കാൻ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ക്യരക്ടർ അങ്ങനെയല്ലെ അതുകൊണ്ടല്ലെ അത്തരം ഡ്രസുകൾ ഇടേണ്ടി വരുന്നതെന്ന്, ഒരു പുള്ളോത്തിയുടെ കഥാപാത്രമാണ്. വീട്ടിൽ നിൽക്കുന്ന സമയത്ത് ആ രീതിയിലാണ്. സ്വാഭാവികമായും അതുപോലെയുള്ള വസ്ത്രം ധരിക്കേണ്ടി വരും. പക്ഷെ ഇല്ല എനിക്ക് പോണമെന്ന് ആ കുട്ടി പറഞ്ഞു,'

എന്തൊക്കെ പറഞ്ഞിട്ടും അവർ പോണമെന്ന് തന്നെ പറഞ്ഞു. പിന്നീടാണ് ഞാൻ അതിന്റെ മറ്റൊരു കാരണം മനസിലാക്കിയത്. മമ്മൂട്ടിക്കയും സുകന്യയും കൂടി സാഗരം സാക്ഷി എന്നൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഷോട്ടിനിടയിൽ മമ്മൂട്ടിയും സുകന്യയും തമ്മിൽ എന്തോ പ്രശ്നമുണ്ടായെന്നും മമ്മൂട്ടി എന്തോ പറഞ്ഞെന്നും അതിന് ശേഷം രണ്ടാളും തമ്മിൽ പ്രശ്നത്തിലായെന്നുമാണ് ഞാൻ കേട്ടത്. വാസ്തവമെന്താണെന്ന് എനിക്ക് കൃത്യമായി അറിയില്ല,' എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, മലയാളത്തിൽ ആമയും മുയലും എന്ന ചിത്രത്തിലാണ് സുകന്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 2014 ൽ ആയിരുന്നു അത്. തമിഴിൽ 2019 ൽ പുറത്തിറങ്ങിയ തിരുമണം ആയിരുന്നു അവസാന ചിത്രം. അതിനിടെ 2019 ൽ കോമഡി സ്റ്റാർസ് സീസൺ 2 ൽ വിധികർത്താവായും സുകന്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.


Click it and Unblock the Notifications