കുടുംബിനിയാകാന്‍ ആഗ്രഹിച്ചു, ഭര്‍ത്താവ് നിര്‍ബന്ധിച്ച് വീണ്ടും അഭിനയിപ്പിച്ചു; ശ്രീവിദ്യയെപ്പറ്റി സംവിധായകന്‍

മലയാള സിനിമയിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് ശ്രീവിദ്യ. ഭംഗിയുടെ കാര്യത്തിലും അഭിനയ മികവിലുമെല്ലാം ശ്രീവിദ്യയ്‌ക്കൊരു പകരക്കാരിയെ മലയാള സിനിമയ്ക്ക് കണ്ടെത്താനായിട്ടില്ല. നായികയായും സഹനടിയായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് ശ്രീവിദ്യ. ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കി മാറ്റുകയായിരുന്നു അവര്‍. ശ്രീവിദ്യയെ മറന്നു കൊണ്ട് മലയാള സിനിമയെക്കുറിച്ച് സംസാരിക്കുക അസാധ്യമാണ്.

അഭിനയത്തിന് പുറമെ പാട്ടിലും പ്രതിഭ തെളിയിച്ചിരുന്നു ശ്രീവിദ്യ. ചെറുപ്പത്തില്‍ തന്നെ സിനിമാലോകത്തേക്ക് എത്തിയ താരമാണ് ശ്രീവിദ്യ. സ്വപ്‌നതുല്യമായൊരു കരിയര്‍ ആയിരുന്നു ശ്രീവിദ്യയുടേത്. എന്നാല്‍ തന്റെ ഓണ്‍ സ്‌ക്രീനിലെ ജീവിതം പോലെയായിരുന്നു ശ്രീവിദ്യയുടെ വ്യക്തിജീവിതം. എന്നും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു ശ്രീവിദ്യയുടെ വ്യക്തിജീവിതം.

ശ്രീവിദ്യയുടെ പ്രണയങ്ങളും

ശ്രീവിദ്യയുടെ പ്രണയങ്ങളും ജീവിതത്തിലെ തകര്‍ച്ചകളുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. ശ്രീവിദ്യ കമല്‍ഹാസനേയും ഭരതനേയുമൊക്കെ പ്രണയിച്ചിരുന്നുവെങ്കിലും അതൊന്നും വിവാഹത്തിലെത്തിയിരുന്നില്ല. ഇപ്പോഴിതാ ശ്രീവിദ്യയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംവിധായകനായ കെപി കുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ശ്രീവിദ്യയെക്കുറിച്ച് മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കുടുംബജീവിതം


സിനിമാസെറ്റുകളില്‍ സന്തോഷത്തോടെയാണ് കണ്ടിരുന്നതെങ്കിലും സ്വകാര്യ ജീവിതത്തില്‍ അങ്ങനെയായിരുന്നില്ല ശ്രീവിദ്യ എന്നാണ് അദ്ദേഹം പറയുന്നത്. അവരുടെ കുടുംബജീവിതം സന്തോഷകരമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. കല്യാണത്തോടെ അഭിനയം നിര്‍ത്താനുള്ള തീരുമാനത്തിലായിരുന്നു താരം. തീക്കനല്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജോര്‍ജ് തോമസായിരുന്നു ശ്രീവിദ്യയെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു. കുടുംബത്തില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും അതൊന്നും ഇവരെ പിന്തിരിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

കല്യാണം കഴിഞ്ഞതോടെ കുടുംബിനിയായി കഴിയാനായിരുന്നു ശ്രീവിദ്യ തീരുമാനിച്ചത്. എന്നാല്‍ സാമ്പത്തികബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞ് ജോര്‍ജ് ശ്രീവിദ്യയുടെ തീരുമാനം മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് തെറ്റായ തീരുമാനമായെന്ന് ശ്രീവിദ്യ മനസിലാക്കിയെന്നും അദ്ദേഹം പറയുന്നു.

വിവാഹമോചനം

ഇതോടെയായിരുന്നു താരം വിവാഹമോചനം നേടാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായുള്ള പോരാട്ടത്തിനൊടുവിലായാണ് ശ്രീവിദ്യയ്ക്ക് സ്വത്തുക്കള്‍ തിരികെ ലഭിച്ചത്. ചെന്നൈ വിട്ട് താരം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത് അതിന് ശേഷമായിരുന്നുവെന്നും കെപി കുമാരന്‍ പറയുന്നു.

വിവാഹശേഷമായാണ് ശ്രീവിദ്യ തേന്‍തുള്ളിയെന്ന ചിത്രത്തില്‍ അഭിനയിച്ചത്. 50,000 രൂപയായിരുന്നു പ്രതിഫലമായി പറഞ്ഞെങ്കിലും 40,000മാണ് താരം വാങ്ങിയത്. സാമ്പത്തിക പ്രതിസന്ധി കാരണം സിനിമ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും പിന്നീട് വിതരണക്കാരാണ് സഹായിച്ചതെന്നും കെപി കുമാരന്‍ പറയുന്നു. പുരുഷന്‍മാരെക്കുറിച്ചുള്ള ശ്രീവിദ്യയുടെ വിലയിരുത്തലുകളെല്ലാം തെറ്റായിരുന്നുലെന്നും അദ്ദേഹം പറയുന്നുണ്ട്.

Recommended Video

Dr. Robin At Koyilandy: കൊയിലാണ്ടിയിൽ മരണമാസായി ഡോക്ടർ റോബിൻ | *BiggBoss
ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളായിരുന്നു


നേരത്തെ ശ്രീവിദ്യയുടെ പ്രണയങ്ങളെല്ലാം പരാജയമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞിരുന്നു. കമല്‍ഹാസനേയും ഭരതനേയുമെല്ലാം പ്രണയിച്ചിരുന്നുവെങ്കിലും അതൊന്നും ശാശ്വതമായിരുന്നില്ല. ജോര്‍ജ് തോമസിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് ചിലര്‍ സൂചിപ്പിച്ചുവെങ്കിലും അവരെ ശത്രുക്കളായി പ്രഖ്യാപിക്കുകയായിരുന്നു താരം ചെയ്തിരുന്നത്. എന്നാല്‍ അത് പറഞ്ഞത് ശരിയാണെന്ന് മനസിലാക്കിയപ്പോഴേക്കും സമയം വൈകിയിരുന്നു എന്നായിരുന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് ശ്രീവിദ്യ. 800 ഓളം സിനിമയില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം തന്നെ കര്‍ണാടിക് സംഗീതത്തിലും പ്രതിഭയുണ്ടായിരുന്നു ശ്രീവിദ്യയ്ക്ക്. 2006 ല്‍ സ്‌പൈന്‍ ക്യാന്‍സറിന്റെ രൂപത്തിലെത്തിയ മരണം അവരെ കവര്‍ന്നെടുക്കുകയായിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് വട്ടവും ഒരു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ശ്രീവിദ്യയെ തേടിയെത്തിയിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളായിരുന്നു ശ്രീവിദ്യ.

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X