ഷോയ്ക്ക് പോയ മിമിക്രിക്കാരെ ദുബായ് പോലീസ് പൊക്കി; മമ്മൂക്കയും ദിലീപും ഉണ്ടായിരുന്നുള്ളു സഹായത്തിന്: നിർമാതാവ്
മലയാള സിനിമയിലെ രണ്ടു വലിയ പേരുകളാണ് മമ്മൂട്ടിയും ദിലീപും. നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്ന നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി.
ദിലീപാകട്ടെ സാധാരണ മിമിക്രി താരമായി എത്തി മലയാളികളുടെ ജനപ്രീയ താരമായ നടനും. നടൻ എന്നതിലുപരി നിർമ്മാതാവായും ഡിസ്ട്രിബൂട്ടറായും ഒക്കെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദിലീപ്.
രണ്ടുപേരും സഹതാരങ്ങളോട് വലിയ രീതിയിലുള്ള സ്നേഹവും അനുകമ്പയും കാണിച്ചിട്ടുള്ളവരാണ്. നിരവധി പേരെയാണ് ഇരുവരും ,മലയാള സിനിമയിലേക്ക് കൈ പിടിച്ചുയർത്തിയിട്ടുള്ളത്.

പല ആപത്ത് ഘടങ്ങളിലും പല കലാകാരന്മാർക്കും കൈത്താങ്ങായും ഇരുവര് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് നിർമാതാവും നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ കോർഡിനേറ്ററായി പ്രവർത്തിച്ചിട്ടുള്ള മമ്മി സെഞ്ച്വറി.
ദുബായിൽ ഷോയ്ക്ക് വേണ്ടി പോയ മിമിക്രി താരങ്ങളെ പോലീസ് പിടിച്ചതും അവർക്ക് സഹായമായി മമ്മൂട്ടിയും മോഹൻലാലും എത്തിയതിനെ കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2000 ൽ ഞങ്ങളൊരു ഗൾഫ് ഷോയ്ക്ക് പോയിരുന്നു. ഒരു പെരുന്നാൾ സമയത്താണ്. മാപ്പിളപ്പാട്ടു ഒക്കെ ആയിരുന്നു അതിൽ പ്രധാനമയിട്ട് ഉണ്ടായിരുന്നത്.
പീർ മുഹമ്മദ്, എരഞ്ഞോളി മൂസ തുടങ്ങിയ മാപ്പിളപ്പാട്ട് ഗായകർ ഒക്കെ ഷോയിൽ ഉണ്ടായിരുന്നു. അവരായിരുന്നു അതിൽ പ്രധാനമായി പാടാൻ വന്നത്.
അതിൽ എറണാകുളത്ത് നിന്ന് മിമിക്രിക്കാരുടെ ഒരു ടീമും ഉണ്ടായിരുന്നു. അതിന്റെ ഇടയ്ക്ക് എനിക്ക് ഒന്ന് നാട്ടിലേക്ക് വരണമായിരുന്നു.
മസ്‌കറ്റിൽ ഒരു നാല് ഷോ കൂടി ഉണ്ട്. അതിനു മുന്നേ ആണ് ഞാൻ പോരുന്നത്. അപ്പോൾ പോരുന്നതിന് മുന്നേ യാത്ര പറയാമെന്ന് കരുതി ഞാൻ മിമിക്രിക്കാർ ഉള്ള ഹോട്ടലിലേക്ക് പോയതാണ്.
അവർ കുറച്ചു പേർ ഹോട്ടലിന് വെളിയിൽ റോഡിൽ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു, ഒരു നാല് പേർ. ഞാൻ അവിടെ ഇറങ്ങി അവരോടൊപ്പം വർത്തമാനം പറഞ്ഞ് നിൽക്കവേ പോലീസിന്റെ ഒരു വലിയ വണ്ടി സൈഡിൽ കൊണ്ടുവന്ന് നിർത്തി.
ഞങ്ങളോട് കയറാൻ പറഞ്ഞു. വിസ ഇല്ലാത്തവരെ പിടിക്കാൻ ഇറങ്ങിയത് ആകുമെന്ന് കരുതി വിസ ഒക്കെ എടുത്ത് കാണിച്ചെങ്കിലും അവർ അറബിയിൽ വണ്ടിയിൽ കയറാനായി ആവശ്യപ്പെട്ടു.
അവർ നാല് പേരും ഞാനും എന്റെ മാനേജർ പയ്യനും കൂടി കയറി. പോകുന്ന വഴിക്ക് പോലീസുകാർ ഇതുപോലെ കാണുന്നവരെ ഒക്കെ പിടിച്ചു കയറ്റി അവസാനം അവിടത്തെ ഒരു പൊലീസ് സ്റ്റേഷനിൽ എത്തി.
അവിടെ കുറെ മലയാളികളും ഉണ്ടായിരുന്നു. അവർ ഈ മിമിക്രിക്കാരെ കണ്ട് തിരിച്ചറിഞ്ഞ് ചിരിക്കാൻ തുടങ്ങി. അങ്ങനെ അവിടെ ഉണ്ടായിരുന്ന ആളോട് ഞാൻ കാര്യം ചോദിച്ചപ്പോഴാണ് ദിവസങ്ങളിൽ അവിടെ ബാങ്ക് കൊള്ള എന്തോ നടന്നിട്ടുണ്ട്.
അതിന്റെ ഭാഗമായി സംശയാസ്പദമായി കാണുന്നവരെ പിടിക്കുന്നത് ആണ്, കുഴപ്പമൊന്നുമില്ല അവർ കുറച്ചു കഴിഞ്ഞ് വിടുമെന്ന് പറഞ്ഞു. അവസാനം അവർ മദ്യപിക്കാത്തവരെ മാത്രം വിട്ടു.
മദ്യപിച്ചവരിൽ എന്റൊപ്പം ഉണ്ടായിരുന്ന നാല് പേരും പെട്ടു. അവസാനം ഞാൻ ടിക്കറ്റ് കാൻസൽ ചെയ്ത് ഇവരെ പുറത്തിറക്കാൻ ദുബായിയിൽ തന്നെ നിന്നു. കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറക്കാനെ സാധിക്കൂ, പിറ്റേന്ന് വെള്ളിയാഴ്ച്ച കോടതി ഇല്ല.
പരിപാടിയും ഉണ്ട്. അവസാനം അവർ ഇല്ലാതെ മസ്‌കറ്റിൽ പരിപാടി അവതരിപ്പിച്ചു. ഇവരെ ഇറക്കാൻ ജാമ്യക്കാരെ സ്‌പോൺസർമാർ കണ്ടുപിടിച്ചെങ്കിലും അവർ മാറിയതോടെ അഞ്ചാറ് ദിവസം ജയിലിലായി.
അതിനിടെയാണ് മമ്മൂക്ക ദുബായ് സിനിമയുടെ ഷൂട്ടിന് അവിടെ എത്തുന്നത്. ഇത് അറിഞ്ഞ് എന്നെ വിളിച്ചു ചോദിച്ചു. എന്നോട് കാര്യങ്ങൾ തിരക്കിയ ശേഷം അദ്ദേഹം ദുബായ് ഷെയ്‌ഖിന്റെ പിഎനെ വിളിച്ചു കാര്യം പറഞ്ഞു.
അദ്ദേഹം കോടതി നടപടി വെച്ചേ ചെയ്യാൻ കഴിയൂ നോക്കാമെന്ന് പറഞ്ഞു. പക്ഷെ അപ്പോഴേക്കും അവർക്ക് ജാമ്യത്തിന് ഉള്ളതും റെഡി ആയിരുന്നു.

വളരെ ചെറിയ മിമിക്രി താരങ്ങളാണ് അവർ. അവർ നമ്മുടെ കൂടപിറപ്പുകളാണ്, അവരെ എങ്ങനെയെങ്കിലും പുറത്തിറക്കിയേ പറ്റൂ എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത്. എന്നാൽ അവിടെ ഉണ്ടായിരുന്ന പല താരങ്ങളും ഒന്ന് തിരിഞ്ഞു നോക്കിയില്ല.
അതുപോലെ ദിലീപും ഇടപെട്ടു. സഹോദരിയുടെ അടുത്ത് വന്ന ദിലീപ് കാര്യം അറിഞ്ഞ് എന്റെ ഹോട്ടലിലേക്ക് വന്നു. അവരെ കാണാൻ പോകാമെന്ന് പറഞ്ഞ് ജയിലിലേക്ക് ഞങ്ങൾ പോയി.
അവരെ പോയി കാണണം സഹായം എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ദിലീപും പറഞ്ഞതെന്ന് മമ്മി സെഞ്ച്വറി പറഞ്ഞു.


Click it and Unblock the Notifications