For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണപ്രായം ആയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ മോഹന്‍ലാല്‍; സുചിത്രയെ കല്യാണം കഴിച്ചതിങ്ങനെ

  |

  മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാള്‍. മോഹന്‍ലാലിനെ അറിയുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയേയും അറിയാം. മോഹന്‍ലാല്‍ എന്ന താരത്തിന്റേയും നടന്റേയും വിജയത്തിന് പിന്നിലെ ശക്തിയാണ് സുചിത്ര. പൊതുവേദികള്‍ വല്ലപ്പോഴും മാത്രമേ സുചിത്ര എത്താറുള്ളുവെങ്കിലും ആരാധകര്‍ക്ക് സുപരിചിതയാണ് സുചിത്ര. മകന്‍ പ്രണവിന്റെ ആദ്യ സിനിമയുടെ ലോഞ്ചിംഗ് പരിപാടിയില്‍ അച്ഛനും മകനുമൊപ്പം സുചിത്രയുമെത്തിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റേയും സുചിത്രയുടേയും വിവാഹത്തിന്റെ കഥ ചര്‍ച്ചയാവുകയാണ്.

  പുത്തൻ മേക്കോവറിൽ മഞ്ജു; ചന്തം കൂട്ടി ചുവപ്പ് കണ്ണടയും, ചിത്രങ്ങൾ വൈറൽ

  മോഹന്‍ലാലും സുചിത്രയും തമ്മില്‍ ഇഷ്ടത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചും തുറന്നു പറയുകയാണ് നിര്‍മ്മാതാവ് പിവി ഗംഗാധരന്‍. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിവി ഗംഗാധരന്‍ മനസ് തുറന്നത്. സുചിത്രയ്ക്ക് മോഹന്‍ലാലിനോടുള്ള ഇഷ്ടം മനസിലാക്കി താന്‍ മോഹന്‍ലാലിനോട് സംസാരിക്കാന്‍ പോയ കഥയാണ് അദ്ദേഹം തുറന്നു പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Mohanlal

  ചാലപ്പുറത്തുള്ള കേരളകലയില്‍ എന്നും സിനിമാക്കാര്‍ വന്നും പോയുമിരുന്ന കാലമുണ്ടായിരുന്നു. പല സിനിമകളുടേയും ആലോചനകള്‍ നടന്നതും പല താരങ്ങളുടേയും ജീവിതം മാറി മറഞ്ഞതും ഇവിടെ വച്ചായിരുന്നുവെന്നും പിവി ഗംഗാധരന്‍ ഓര്‍ക്കുന്നു. ഇവിടെ വച്ചായിരുന്നു മോഹന്‍ലാല്‍ സുചിത്രയെ പെണ്ണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. താന്‍ കിടക്കുന്ന മുറിയില്‍ വച്ചായിരുന്നു അവര്‍ തമ്മില്‍ ആദ്യം സംസാരിച്ചതെന്നും അദ്ദേഹം ഓര്‍ക്കുന്നു. സുചിത്രയ്ക്ക് മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെക്കുറിച്ച് തന്നോട് അവരുടെ വീട്ടുകാര്‍ തന്നെ പറഞ്ഞിരുന്നുവെന്നും ഗംഗാധരന്‍ പറയുന്നു.

  സുചിത്രയുടെ അച്ഛന്‍ ബാലാജിയും അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ അനിയത്തിമാരുമൊക്കെ പറഞ്ഞിരുന്നു സുചിത്രയ്ക്ക് മോഹന്‍ലാലിനെ തന്നെ കല്യാണം കഴിക്കണമെന്ന വാശിയാണെന്ന്. അങ്ങനെയാണ് താന്‍ മോഹന്‍ലാലിനോട് സംസാരിക്കാന്‍ വേണ്ടി പോയതെന്ന് ഗംഗാധരന്‍ ഓര്‍ക്കുന്നു. ഈ സമയം മോഹന്‍ലാല്‍ കൊയമ്പത്തൂരിലെ ആര്യ വൈദ്യ ഫാര്‍മസിയില്‍ സുഖ ചികിത്സയിലായിരുന്നു. വിവാഹത്തെക്കുറിച്ച് താന്‍ പറഞ്ഞപ്പോള്‍ എനിക്കിപ്പോള്‍ വിവാഹപ്രായമൊന്നും ആയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയായിരുന്നു മോഹന്‍ലാല്‍ ചെയ്തത്. എന്നാല്‍ താന്‍ കുറെ നിര്‍ബന്ധിച്ചപ്പോള്‍ സുചിത്രയെ കാണാനായി മോഹന്‍ലാല്‍ കോഴിക്കോട്ടേക്ക് വരാന്‍ തയ്യാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  ചികിത്സ നടക്കുന്ന സമയത്ത് മോഹന്‍ലാലിന് ചില സമ്മാനങ്ങളൊക്കെ കൊടുത്തു വിടാന്‍ താന്‍ സുചിത്രയെ ചട്ടം കെട്ടിയെന്നും അതൊക്കെ സുചിത്ര അനുസരിച്ചുവെന്നും അദ്ദേഹം പറയുന്നു. അങ്ങനെ പതുക്കെ അവര്‍ തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നു. ഒടുവില്‍ അത് മനോഹരമായൊരു വിവാഹത്തിലേക്ക് എത്തിയെന്നും പിവി ഗംഗാധരന്‍ പറയുന്നു. മോഹന്‍ലാലിനും സുചിത്രയ്ക്കും രണ്ട് മക്കളാണുള്ളത്. മകന്‍ പ്രണവ് മോഹന്‍ലാല്‍ അച്ഛനെ പോലെ തന്നെ സിനിമയിലേക്ക് എത്തി. ആദിയിലൂടെയായിരുന്നു അരങ്ങേറ്റം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മരക്കാറില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രണവ് കയ്യടി നേടി. മകള്‍ മായ ചിത്രകാരിയാണ്. മായയുടെ പുസ്തകം ഈയ്യടുത്തായിരുന്നു പുറത്തിറങ്ങിയത്.

  'ഹൻസിക അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വിലക്കും, കാരണം അവൾ എനിക്ക് മകളാണ്'; അഹാന കൃഷ്ണ

  Marakar might not satisfy my fans but won awards says Mohanlal

  അതേസമയം അച്ഛനും മകനും കുഞ്ഞാലി മരക്കാറായി എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചരിത്ര വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിന് ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനം ആദ്യ ദിവസങ്ങളില്‍ നേരിട്ടുവെങ്കിലും ചിത്രം വിജയമായി മാറിയിരിക്കുകയാണ്. അതേസമയം ചിത്രത്തിനെതിരെ ബോധപൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ശ്രമങ്ങള്‍ നടക്കുന്നതായി മോഹന്‍ലാല്‍ തന്നെ ആരോപിച്ചിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരിനിര തന്നെ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, പ്രഭു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

  Read more about: mohanlal
  English summary
  Producer PV Gangadharan Opens Up About How Mohanlal And Suchitra Got Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X