സിനിമ നിര്‍ത്തി ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ച മമ്മൂട്ടി; പോസ്റ്ററില്‍ ചാണകം മെഴുകുന്ന അവസ്ഥ!
മലയാള സിനിമയുടെ മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. ലോകത്തെവിടെയുളള മലയാളിയുടേയും അ്ഡ്രസ്. മലയാള സിനിമയിലും മലയാള ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം പറഞ്ഞറിയിക്കാനാകില്ല. എന്നാല്‍ ഒരിക്കല്‍ മമ്മൂട്ടി സിനിമ തന്നെ ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചിരുന്നു. സിനിമ വേണ്ട, ഗള്‍ഫില്‍ പോയി ജോലി ചെയ്യാം എന്നായിരുന്നു മമ്മൂട്ടി തീരുമാനിച്ചത്.
ഇപ്പോഴിതാ ആ കഥ പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് ജൂബിലി ജോയ്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയായിരുന്നു ജുബിലി ജോയിയുടെ തുറന്ന് പറച്ചില്‍. ആ വാക്കുകള്‍ വായിക്കാം തുടർന്ന്.
''മമ്മൂട്ടി ഇന്ന് ഒരേ ടൈപ്പിലുള്ള സിനിമകള്‍ ചെയ്ത് വളരെ മോശമായൊരു അവസ്ഥയിലായിരുന്നു. അദ്ദേഹം സിനിമാ അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ചിന്തിച്ചിരുന്നു. വരുന്ന ചിത്രങ്ങളൊക്കെ പരാജയപ്പെടുന്നു. ആകെ വിഷമത്തിലായിരുന്നു. അദ്ദേഹം സിനിമ വിട്ട് ഗള്‍ഫിലേക്ക് പോവുകയാണെന്ന് പറഞ്ഞു. ഞാനും ജോഷിയും ഡെന്നിസ് ജോസഫും ഇത്രയും പ്രതിഭാധനനായ ഒരാള്‍ സിനിമ വിട്ടു പോകുന്നതില്‍ ഒരുപാട് വിഷമിച്ചു. ഒരു കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി പോകുന്നുവെന്നാണ് പറഞ്ഞത്'' അദ്ദേഹം പറയുന്നു.

''പുള്ളി പറഞ്ഞത് കേട്ടപ്പോള്‍ ഞങ്ങള്‍ സങ്കടമായി. പറഞ്ഞത് സത്യമാണോ എന്നറിയില്ല. അത്രയും മോശം അവസ്ഥയായിരുന്നു അന്ന്. പോസ്റ്ററില്‍ അദ്ദേഹത്തെ കണ്ടാല്‍ ചാണകം വാരി മെഴുകുന്ന അവസ്ഥ. തിരുവനന്തപുരത്തും എറണാകുളത്തുമൊക്കെ നമ്മളത് കണ്ടിട്ടുണ്ട്. അത്രയും മോശം കാലം. എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ മോശം സമയവും നല്ല സമയവും. അദ്ദേഹത്തെ വച്ച് സിനിമകള്‍ എടുത്ത് നമുക്ക് ഉയര്‍ച്ചയാണ് ഉണ്ടായത്. അതിനാല്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ കൂടി എടുക്കാമെന്ന് ഞാന്‍ ചിന്തിച്ചു. കാശ് പോയാലും തരക്കേടില്ല''.
''ഒരു വിഷമഘട്ടം വരുമ്പോള്‍ ഇട്ടെറിഞ്ഞ് പോകുന്നത് ശരിയല്ലല്ലോ. മമ്മൂട്ടിയ്ക്ക് പോലും ഇത് അറിയില്ല. ആ മനസ്ഥിതിയോടെയാണ് സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്. ആ കഥ ബാംഗ്ലൂരിലും ചെന്നൈയിലുമെല്ലാം എടുക്കാം. പക്ഷെ ഞങ്ങളത് ഡല്‍ഹി പൊളിറ്റിക്‌സിലേക്ക് മാറ്റി ഡല്‍ഹിയില്‍ വച്ചെടുക്കാം എന്ന് തീരുമാനിച്ചു. അന്നത്തെ കാലത്ത് ഡല്‍ഹിയില്‍ സിനിമകള്‍ ചിത്രീകരിച്ചിട്ടില്ല. ഒന്ന് രണ്ട് പാട്ട് മാത്രമേ എടുത്തിട്ടുള്ളൂ. ഡല്‍ഹിയിലെ മനോഹാരിത കണ്ടപ്പോള്‍ ഭംഗി തോന്നി. ന്യൂഡല്‍ഹി ഏതോ ഫോറിന്‍ നഗരം പോലെയുണ്ടായിരുന്നു. ലൊക്കേഷന്‍ കണ്ടെങ്കിലും ആള്‍ക്കാര്‍ കയറട്ടെ എന്നും കരുതി'' എന്നും ജൂബിലി ജോയ് പറയുന്നു.

അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. അദ്ദേഹത്തിന് വധഭീഷണിയുണ്ട്. ജനുവരിയിലെ തണുപ്പുള്ള കാലത്താണ് ചെല്ലുന്നത്. ഭീഷണിയുള്ളതിനാല്‍ ഷൂട്ടിംഗിനുള്ള കളിത്തോക്ക് പോലും വിമാനത്തില്‍ കൊണ്ടു പോകാന്‍ പറ്റില്ലായിരുന്നു. റോഡുകൡലൊന്നും ഷൂട്ടിംഗ് അനുവദിച്ചിരുന്നില്ല. കേരള ഹൗസിലും പഴയൊരു ബില്‍ഡിംഗിലും വച്ചാണ് ചിത്രീകരിച്ചത്. പലരുടേയും ശിപാര്‍ശയിലാണ് ഷൂട്ടിംഗിനുള്ള അനുമതി കിട്ടിയതെന്നും ജൂബിലി ജോയ് പറയുന്നു.
തീഹാര്‍ ജയിലില്‍ ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചില്ല. കുറച്ച് രംഗങ്ങള്‍ വേറെ രീതിയില്‍ ചിത്രീകരിച്ചു. ബാക്കി ചിത്രീകരിച്ചത് പൂജപ്പുരയില്‍ വച്ചാണ് ചിത്രീകരിച്ചത്. ആ സിനിമ സൂപ്പര്‍ ഹിറ്റായി മാറി. ക്ലൈമാക്‌സില്‍ ആളുകള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. അതോടെ മമ്മൂട്ടിയുടെ സമയം തെളിയുകയും ചെയ്തു. അദ്ദേഹത്തിന് പിന്നെ തുടര്‍ച്ചയായി സിനിമകള്‍ കിട്ടുകയും ചെയ്തുവെന്നും ജൂബിലി ജോയ് പറയുന്നു.


Click it and Unblock the Notifications