twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിനെ കണ്ടെങ്കിലും പൃഥ്വിരാജ് നന്നാകുമെന്ന് കരുതി; ആ സിനിമയ്ക്ക് ഒരു അഭിമുഖം പോലും കൊടുത്തില്ല: നിർമാതാവ്

    |

    മലയാളത്തിലെ യുവതാരങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ. ചെറിയ പ്രായത്തിൽ തന്നെ നായകനായ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ്. അഭിനേതാവ് എന്നതിന് ഉപരി സംവിധായകൻ, നിർമാതാവ്, ഗായകൻ, വിതരണക്കാരൻ എന്നിങ്ങനെ മലയാള സിനിമയുടെ സമസ്‌ത മേഖലകളിലും താരം തിളങ്ങുകയാണ്. മറ്റു ഭാഷകളിലെ സൂപ്പർ താരങ്ങളുമായെല്ലാം വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം കൂടിയാണ് പൃഥ്വിരാജ്.

    നടൻ സുകുമാരന്റെ മകനെന്ന നിലയിൽ ആദ്യ കാലം മുന്നേ ശ്രദ്ധനേടിയ താരമാണ് പൃഥ്വിരാജ്. തുടക്കകാലത്ത് തന്നെ ആക്ഷൻ ഹീറോ ആയും റൊമാന്റിക് ഹീറോ ആയും താരം പേരെടുത്തിരുന്നു. എന്നാൽ ഒരിടയ്ക്ക് പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തുടർച്ചയായി പരാജയപ്പെടുന്നതാണ് കണ്ടത്. മുൻനിര സംവിധായകർക്ക് ഒപ്പം ചെയ്ത സിനിമകൾ പോലും പരാജയമായി മാറിയിരുന്നു.

    Also Read: ഇന്റിമേറ്റ് സീനുകൾ ബുദ്ധിമുട്ടായി, രണ്ട് ദിവസം എല്ലാവരെയും കുഴപ്പത്തിലാക്കി; തമിഴ് സിനിമയെക്കുറിച്ച് പ്രിയങ്കAlso Read: ഇന്റിമേറ്റ് സീനുകൾ ബുദ്ധിമുട്ടായി, രണ്ട് ദിവസം എല്ലാവരെയും കുഴപ്പത്തിലാക്കി; തമിഴ് സിനിമയെക്കുറിച്ച് പ്രിയങ്ക

    പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്

    അങ്ങനെ പരാജയപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം. എസ് ചന്ദ്രകുമാർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ, പൃഥ്വിരാജിനെ കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിംഹാസനം സിനിമയുടെ ഒരു അഭിമുഖത്തിൽ പോലും പൃഥ്വിരാജ് വരാൻ തയ്യാറായില്ല എന്നാണ് അദ്ദേഹം പറയുന്നത്. നടൻ ആദിത്യൻ ജയൻ അവതാരകനായ ഐ കാൻ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമാതാവ് ഇക്കാര്യം പറഞ്ഞത്.

    എന്റെ സിനിമയ്ക്ക് ചാനലിൽ ഒരു അഭിമുഖം പോലും കൊടുക്കാൻ വന്നിട്ടില്ല

    'അച്ഛൻ സുകുമാരൻ കാരണമാണ് പൃഥ്വിരാജിനെ എനിക്ക് ഇഷ്ടം. രൂപ ഭാവവും രീതിയും ഒക്കെ. ഞാൻ ഒരു അഞ്ച് ലക്ഷം കടം വാങ്ങാൻ രണ്ടു പ്രാവശ്യം ചെന്നു. പുള്ളി എന്നെ രണ്ടു പ്രാവശ്യവും അകറ്റി. പുള്ളി എന്റെ സിനിമയ്ക്ക് ചാനലിൽ ഒരു അഭിമുഖം പോലും കൊടുക്കാൻ വന്നിട്ടില്ല,'

    സിനിമയുടെ റിലീസിന് ശേഷം ഒരു അഭിമുഖം പോലും നൽകിയില്ല. പുള്ളിയെ എല്ലാവരും കൊള്ളാമെന്ന് പറയുന്നത് സിനിമകൾ വിജയിക്കുന്നത് കൊണ്ടാണ്. ജനങ്ങൾ വേണ്ടെന്ന് വെച്ചാൽ തീർന്നു. ലാൽ സാറിനെ കണ്ടപ്പോഴെങ്കിലും പുള്ളി നന്നാകുമെന്ന് കരുതി. അദ്ദേഹത്തിന്റെ ഒരു രീതിയുണ്ടല്ലോ. അത് അംഗീകരിക്കാൻ കഴിയുന്നതാണ്,' ചന്ദ്രകുമാർ പറഞ്ഞു.

    തിരക്കഥകൃത്ത് എസ് എൻ സ്വാമിയും തമ്മിലുള്ള ഈഗോ പ്രശ്‌നം കാരണം

    നാടുവാഴികൾ എന്ന മോഹൻലാലിന്റെ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ആദ്യം പ്ലാൻ ചെയ്ത ചിത്രമായിരുന്നു സിംഹാസനം. എന്നാൽ തിരക്കഥകൃത്ത് എസ് എൻ സ്വാമിയും തമ്മിലുള്ള ഈഗോ പ്രശ്‌നം കാരണം അത് നടക്കാതെ പോവുകയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. പിന്നീട് ഷാജി കൈലാസ് ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്. ആ സിനിമയുടെ പരാജയം മറികടക്കാൻ ഷാജി കൈലസയുമായി തനിക്ക് ഒരു സിനിമ കൂടി ചെയ്യണമെന്നും ചന്ദ്രകുമാർ പറയുന്നുണ്ട്.

    Also Read: 'ഞാൻ പുഞ്ചിരിക്കാൻ കാരണം നീ മാത്രമാണ്'; പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് മേഘ്ന രാജ്Also Read: 'ഞാൻ പുഞ്ചിരിക്കാൻ കാരണം നീ മാത്രമാണ്'; പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് മേഘ്ന രാജ്

    ശ്രീനാഥ് വിഷയത്തിലും നിർമ്മാതാവ് പ്രതികരിക്കുന്നുണ്ട്

    അതേസമയം, ശ്രീനാഥ് വിഷയത്തിലും നിർമ്മാതാവ് പ്രതികരിക്കുന്നുണ്ട്. തന്റെ അടുത്തൊക്കെ ഇത്തരം പെരുമാറ്റങ്ങളുമായി വന്നാൽ എടുത്ത് തറയിൽ അടിക്കും. സിനിമകളുമായി ഇവർക്ക് പിന്നാലെ പോകുന്നവരെയാണ് നല്ലത് പറയേണ്ടത്. ഇവനൊന്നും സിനിമ കിട്ടരുത്. വെല്ല കൂലിപ്പണിക്കും പോട്ടെയെന്ന് ആയിരുന്നു ചന്ദ്ര കുമാറിന്റെ പ്രതികരണം.

    Read more about: prithviraj
    English summary
    Producer S Chandrakumar Opens Up About Prithviraj Starrer Simhasanam Movie Failure Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X