'ദിലീപ് ഒരു സൂത്രകാരനാണ്, അക്കാര്യങ്ങളിൽ പുള്ളി വളരെ ജാഗ്രത കാണിച്ചു; പിടിച്ചു നിൽക്കാൻ നന്നായി അറിയാം': സമദ്
മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് നടൻ ദിലീപ്. പ്രേക്ഷകർ ജനപ്രിയ നായകൻ എന്ന വിശേഷണം നൽകി ആരാധിച്ചിരുന്ന നടൻ ഇപ്പോൾ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. കേസും പിന്നാലെ ഉണ്ടായ സിനിമകളുടെ പരാജയങ്ങളുമൊക്കെ നടന്റെ കരിയറിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തിരിച്ചുവരവിലൂടെ കേസിനെ തുടർന്ന് തനിക്ക് നഷ്ടപ്പെട്ട പേരും വിശ്വാസ്യതയുമൊക്കെ തിരിച്ചു പിടിക്കാൻ കൂടിയാകും ദിലീപിന്റെ ശ്രമം.
മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ കലാകാരന്മാരിൽ ഒരാളാണ് ദിലീപ്. എന്നാൽ അങ്ങനെ വന്നവരിൽ ഏറ്റവും നേട്ടമുണ്ടാക്കിയ താരവും ദിലീപ് തന്നെയാകും. ആദ്യം സഹസംവിധായകനായി പിന്നീട് നായകനായി മാറിയ ദിലീപ് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ മുൻനിര താരമെന്നതിന് പുറമെ നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്.

അങ്ങനെയുള്ള ദിലീപ് ഒരു തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ, നടനെ കുറിച്ച് നിർമാതാവ് സമദ് മങ്കട പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. എങ്ങനെ പിടിച്ചു നിൽക്കണമെന്ന് കൃത്യമായ ധാരണയുള്ള ആളാണ് ദിലീപ് എന്നാണ് സമദ് മങ്കട പറയുന്നത്. സിനിമയിലെ എല്ലാ മേഖലകളിലും സാന്നിധ്യമുറപ്പിക്കാൻ കഴിഞ്ഞതിലൂടെയാണ് നടൻ വിജയിച്ചതെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് സമദ് മങ്കട ഇക്കാര്യങ്ങൾ പറഞ്ഞത്.
ദിലീപ് ഒരു സൂത്രകാരനാണ്. എങ്ങനെ പിടിച്ചു നിൽക്കണമെന്ന് അദ്ദേഹത്തിന് അറിയാം എന്നാണ് സമദ് മങ്കട പറയുന്നത്. സ്ക്രിപ്റ്റിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ട്, ആ സിനിമയുടെ ഓരോ കാര്യങ്ങളും തന്റെ ടീമുമായി ചർച്ച ചെയ്ത്പുള്ളിയുടെ പ്രാധാന്യം ഒട്ടും കുറയാതെ, പുള്ളിയുടെ സംഭാവനകളും അതിൽ ചേർത്ത് വിജയിക്കാനുള്ള എല്ലാ സംഭവങ്ങളും അതിൽ ചേർത്ത്, അത് നന്നാക്കിയെടുക്കും ദിലീപ്.
ദിലീപിന് നല്ലൊരു ടീം ഉണ്ടാക്കാൻ സാധിച്ചു. അക്കാര്യത്തിലൊക്കെ പുള്ളി വളരെ ജാഗ്രത പാലിച്ചു. അതാണ് ദിലീപിന്റെ ചിത്രങ്ങളൊന്നും പരാജയപ്പെടാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡക്ഷൻ ആയാലും ഡിസ്ട്രിബ്യൂഷനായാലും മാർക്കറ്റിങ് ആയാലും, ഇനി തിയേറ്ററുകളുടെ കാര്യത്തിൽ ആണെങ്കിലും ദിലീപിന് ഒരു സംവിധാനം ഉണ്ടായിരുന്നു. അതിലൂടെയാണ് ദിലീപ് വിജയിച്ചതെന്നാണ് സമദ് മങ്കട പറയുന്നത്.
അതേസമയം, നിരവധി സിനിമകളാണ് ദിലീപിന്റേതായി അണിയറയിൽ ഉള്ളത്. കേശു ഈ വീടിന്റെ നാഥന്‍ ആണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം ഓടിടി റിലീസ് ആയിട്ടായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. ഉര്‍വ്വശിയായിരുന്നു ചിത്രത്തില്‍ നായിക. വോയ്‌സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റാഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ദിലീപും ജോജുവും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ഇവര്‍ക്ക് പുറമെ അലന്‍സിയര്‍ ലോപ്പസ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍ എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ഇതു കൂടാതെ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ആക്ഷന്‍ ചിത്രമാണ് അണിയറയിൽ ഉള്ളത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തില്‍ ഡോണ്‍ ആയിട്ടാണ് ദിലീപെത്തുന്നത്. ഉദയ്കൃഷ്ണയാണ് തിരക്കഥ.
ബാന്ദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ വൈറലായി മാറിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിനു പുറമെ പറക്കും പപ്പന്‍ എന്ന സിനിമയും വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications