പല കാര്യങ്ങളിലും വിജയ് എന്നെ നിയന്ത്രിച്ചിരുന്നു; അറിയാതെ ഞാൻ നിന്നുകൊടുത്തു; പിരിഞ്ഞതിനെ പറ്റി സാന്ദ്ര
മലയാളികൾക്ക് സുപരിചിതയാണ് നിർമാതാവ് സാന്ദ്ര തോമസ്. മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിയിരുന്നു സാന്ദ്ര. നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ നിര്‍മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ അമരക്കാരിൽ ഒരാളായിരുന്നു. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു കമ്പനി നടത്തിയിരുന്നത്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സാന്ദ്ര കൂട്ടുകെട്ട് ഉപേക്ഷിച്ച് കമ്പനി വിജയ് ബാബുവിന് എഴുതി കൊടുക്കുകയായിരുന്നു. ഈ സംഭവങ്ങളൊക്കെ വലിയ വാർത്തയായി മറിയിരുന്നു.
ഇപ്പോഴിതാ, ഫ്രൈഡേ ഫിലിം ഹൗസ് ഉപേക്ഷിക്കാനുണ്ടായ കാരണങ്ങളെ കുറിച്ചൊക്കെ മനസ്സുതുറക്കുകയാണ് സാന്ദ്ര തോമസ്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് വിജയ് ബാബുമായുള്ള പ്രശ്നത്തെ കുറിച്ചും കമ്പനി ഉപേക്ഷിച്ചതിനെ കുറിച്ചും സംസാരിച്ചത്.

വിജയ് ബാബുവുമായുള്ള തെറ്റിദ്ധാരണയിൽ നിന്ന് ഉടലെടുത്ത പ്രശ്നങ്ങളാണ് ഫ്രൈഡേ ഫിലിം ഹൗസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്നാണ് സാന്ദ്ര പറഞ്ഞത്. അങ്ങനെയാണ് അടിയുണ്ടാകുന്നത്. അത് വാർത്തയായി. അതോടെ സംഭവം ഞങ്ങളുടെ കയ്യിൽ നിന്നു പോയി. പിന്നെ ഒന്നിച്ചു പോകാൻ പറ്റില്ല എന്നു മനസ്സിലായി. ചെറിയൊരു കാര്യത്തിനാണ് വിജയ് എന്നോടു വഴക്കുണ്ടാക്കിയത് എന്നത് തന്നെ വേദനിപ്പിച്ചെന്നും സാന്ദ്ര പറയുന്നു.
അതോടെ എനിക്കൊന്നും വേണ്ടെന്ന് തീരുമാനിച്ചു. സിനിമയും എല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതായിരുന്നു ആദ്യത്തെ വിട്ടുകൊടുക്കൽ. അത് കഠിനമായിരുന്നുവെന്നും തന്റെ എന്റെ കുഞ്ഞായിരുന്നു ഫ്രൈഡേ ഫിലിം ഹൗസെന്നുമാണ് സാന്ദ്ര പറഞ്ഞത്. വിട്ടിറങ്ങി പോന്നതിൽ അന്നും ഇന്നും അതിൽ സങ്കടമില്ല. കുഞ്ഞ് നന്നാവണമെന്നല്ലേ ആഗ്രഹിക്കൂ. ഉടമസ്ഥത പൂർണമായും വിജയ്ക്ക് എഴുതിക്കൊടുക്കാൻ വേണ്ടി വക്കീലിന്റെ അടുത്തെത്തിയപ്പോൾ വിജയ് ഒരു മൂലയ്ക്കിരുന്നു കരയുകയായിരുന്നു.
ഒപ്പിടാൻ നേരം നിന്റെ ബേബിയാണ് ഒരു ശതമാനമെങ്കിലും കയ്യിൽ വെക്കെന്ന് പറഞ്ഞെങ്കിലും താൻ ഞാൻ സിനിമയേ വിട്ട് പോകുകയാണെന്ന് പറഞ്ഞ് എഴുതി കൊടുക്കുകയായിരുന്നു എന്നും സാന്ദ്ര പറയുന്നു. അവിടുന്ന് വേറൊരു ജീവിതത്തിലേക്കാണു പോയത്. ഭർത്താവായി. കുടുംബമായി. ഞാൻ സന്തോഷവതിയായിരുന്നുവെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
ഫ്രൈഡേ ഫിലിം ഹൗസ് ഉപേക്ഷിച്ചു പോരുന്നതുവരെ ഞാൻ വളരെ കരുത്തയാണ് എന്നായിരുന്നു കരുതിയിരുന്നത്. എന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടി സമ്പാദിക്കുന്നതിന്റെ നാലിരട്ടി ഞാൻ സമ്പാദിച്ചിരുന്നു. പക്ഷേ, ഞാൻ ഒന്നുമല്ലായിരുന്നു എന്നു മനസ്സിലാക്കിയത് വൈകാരികമായി ഞാൻ മറ്റൊരാളെ എത്രത്തോളം ആശ്രയിച്ചിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോഴാണെന്നും സാന്ദ്ര പറയുന്നു. പല കാര്യങ്ങളിലും വിജയ് എന്നെ നിയന്ത്രിച്ചിരുന്നു. ചില വസ്ത്രങ്ങളേ ഉപയോഗിക്കാവൂ, ചിലത് ഉപയോഗിക്കരുത് എന്നൊക്കെ പറയും, ഒരു നിർമാതാവാകുമ്പോൾ മര്യാദയ്ക്ക് വസ്ത്രം ധരിക്കണം.

അപ്പോഴേ ആളുകൾ ബഹുമാനിക്കൂ എന്നു വിജയ് പറയും. അങ്ങനെ ഞാൻ ചുരിദാറിലേക്കു മാറി. മറ്റൊരാളുടെ നിയന്ത്രണത്തിലാണ് എന്ന കാര്യം ഞാനും അറിഞ്ഞിരുന്നില്ല. വിജയ് ബാബുവിനെ മോശമായി പറയുന്നതല്ല, വിജയും അത് അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ല. അറിയാതെയെങ്കിലും ഞാൻ അതിനൊക്കെ നിന്നുകൊടുത്തു എന്നതാണ്. ആ പിടിയിൽനിന്നു വിട്ടപ്പോഴാണ് ഞാൻ സ്വന്തമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും തുടങ്ങിയത്. ഞാൻ വിചാരിച്ചതല്ല യഥാർത്ഥ സ്വാതന്ത്ര്യം എന്നു തിരിച്ചറിഞ്ഞത് അപ്പോഴാണെന്നും സാന്ദ്ര പറയുന്നു.
അതേസമയം, സാന്ദ്ര ഇപ്പോൾ സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തം കമ്പനി ആരംഭിച്ചിട്ടുണ്ട്. കള്ളൻ ഡിസൂസയാണ് സാന്ദ്ര തോമസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. മറ്റു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഇടക്കാലത്ത് മക്കളുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ യൂട്യുബിലും സജീവമായിരുന്നു സാന്ദ്ര. അടുത്തിടെയാണ് തന്റെ യൂട്യൂബ് ചാനൽ സാന്ദ്ര നിർത്തിയത്. മക്കളുടെ ഭാവി മുൻനിർത്തിയാണ് തീരുമാനമെന്നാണ് സാന്ദ്ര പറഞ്ഞത്.


Click it and Unblock the Notifications