For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജമാണിക്യത്തിൽ നിന്ന് രഞ്ജിത്ത് പിന്മാറുന്നത് ഷൂട്ടിന് ദിവസങ്ങൾക്ക് മുൻപ്; കാരണം!; സന്തോഷ് ദാമോദരൻ പറയുന്നു

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. അൻവർ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്‌സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് അൻവർ റഷീദ് രാജമാണിക്യം ഒരുക്കിയത്. അൻവർ റഷീദ് എന്ന മലയാളത്തിലെ ഇന്നത്തെ മികച്ച സംവിധായകന്റെയും നിർമാതാവിന്റെയും ഉദയം കൂടി ആയിരുന്നു ആ ചിത്രം.

  ടിഎ ഷാഹിദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി തിളങ്ങിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് കൊയ്തത്. മമ്മൂട്ടിക്കൊപ്പം റഹ്മാന്‍, മനോജ് കെ ജയന്‍, സായികുമാർ, രഞ്ജിത്ത്, ഭീമന്‍ രഘു, സലീംകുമാര്‍, പദ്മപ്രിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 2005 നവംബറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

  Also Read: 'വിവാഹം ആലോചിച്ച് എടുത്ത തീരുമാനം, പെർഫക്ട് പാട്നറിനെ കിട്ടി, ഇപ്പോൾ മൂന്ന് മക്കളുള്ള പ്രതീതി'; അ‍ഞ്ജലി

  ആദ്യം രഞ്ജിത്ത് സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രമായിരുന്നു രാജമാണിക്യം എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം പിന്മാറുകയും മമ്മൂട്ടി അൻവർ റഷീദിനെ സംവിധാനം ചെയ്യാൻ ഏൽപ്പിക്കുകയും ആയിരുന്നു എന്നാണ് മുൻപ് കേട്ടിരുന്നത്. ഇപ്പോഴിതാ, രഞ്ജിത്തിന്റെ പിന്മാറ്റത്തെ കുറിച്ച് രഞ്ജിത്തിന്റെ സുഹൃത്തും നിർമാതാവുമായ സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ പിന്മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

  Also Read: അബിയാണ് അന്നും ഇന്നും മിമിക്രിയിലെ സൂപ്പർസ്റ്റാർ; ഞങ്ങൾക്കിടയിൽ ഒരിക്കലും മത്സരമുണ്ടായിട്ടില്ല: നാദിർഷ

  'രഞ്ജിത്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ചന്ദ്രോത്സവം സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് രാജമാണിക്യത്തിന്റെ എഴുത്തൊക്കെ നടക്കുന്നത്. പാലക്കാട് കെല്ല മുഹമ്മദ് എന്ന് പറഞ്ഞ് ഒരാളുണ്ട്. പുള്ളിയെ കണ്ടാണ് കഥ എഴുതിയത്. അയാളുടെ പോത്തുകളെ തന്നെയൊക്കെയാണ് സിനിമയിൽ ഉപയോഗിച്ചത്. അൻവർ റഷീദ് രഞ്ജിത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. രഞ്ജിത്ത് പിന്നീട് മാറി അൻവറിനെ ഏൽപ്പിക്കുകയായിരുന്നു,'

  'മമ്മൂട്ടിയോട് ആണ് രഞ്ജിത്ത് ആദ്യം പറയുന്നത്. ഞാൻ ചെയ്യുന്നില്ല അൻവറിനെ കൊണ്ട് ചെയ്യിക്കാം എന്ന് പറയുകയായിരുന്നു. മമ്മൂക്ക അൻവറിനെ കൊണ്ട് ചെയ്യിക്കുന്നതിൽ കുഴപ്പമില്ല നീ കൂടെ ഉണ്ടാവണം എന്ന് പറഞ്ഞു. പിന്നീട് പ്രൊഡ്യൂസറെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച്ച മുൻപാണ് സംഭവം. രഞ്ജിത്ത് എല്ലാം മുന്നോട്ട് കൊണ്ടുപോയതാണ്. പാട്ടിന്റെ എഴുത്തൊക്കെ തുടങ്ങിയിരുന്നു. അതിനിടയിലാണ് അൻവറിനോട് നീയാണ് ഈ സിനിമ ചെയ്യുന്നത് എന്ന് രഞ്ജിത്ത് പറയുന്നത്, '

  Also Read: എന്റെ എല്ലാ പൊട്ട ചളിക്കും ചിരിക്കും, ആൾ അത്ര പാവം ഒന്നുമല്ല; ശ്രീനിഷിനെ കുറിച്ച് പേളി മാണി

  'ഒരു ഉച്ച സമയത്ത് അൻവറിന് വന്ന ഭാഗ്യമാണത്. അയാളുടെ തലവര മാറി. അൻവർ ചെയ്യട്ടെ ഞാൻ കൂടെ നിൽകാം എന്നൊക്കെ പറഞ്ഞാണ് തുടങ്ങിയത്. കുറച്ചു ദിവസം രഞ്ജിത്ത് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പിന്നീട് അവന് കഴിയും എന്ന് തോന്നിയപ്പോൾ പോയതാണെന്ന് തോന്നുന്നു. ഒറ്റയടിക്ക് വിട്ടെറിഞ്ഞു പോയത് ഒന്നുമല്ല. അങ്ങനെയല്ല. മറ്റൊരാളുടെ സ്ക്രിപ്റ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ടാണോ ഇനിയെന്ന് അറിയില്ല. അതോ ഇനി അൻവറിനെ കൊണ്ട് പറ്റും എന്നത് കൊണ്ടാണോ എന്നും വ്യക്തമല്ല,' സന്തോഷ് ദാമോദരൻ പറഞ്ഞു.

  നേരത്തെ രഞ്ജിത്തും എഴുത്തുകാരനും തമ്മിലുള്ള സൃഷ്ടിപരമായ വ്യത്യാസങ്ങള്‍ കാരണം രഞ്ജിത്ത് സിനിമയിൽ പിന്മാറുകയും. അന്‍വറിന്റെ കഴിവില്‍ മമ്മൂട്ടിക്ക് ആത്മ വിശ്വാസമുണ്ടായിരുന്നത് കൊണ്ട് അൻവറിനെ ഏൽപ്പിക്കുകയുമായിരുന്നു എന്നാണ് വാർത്തകൾ വന്നത്. എന്തായാലും ചിത്രം ഇന്നും ആഘോഷിക്കപ്പെടുന്ന മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റർ ഹിറ്റുകളിൽ ഒന്നായി മാറി.

  Read more about: ranjith
  English summary
  Producer Santhosh Damodaran Opens Up About Director Ranjith Backing Down From Rajamanikyam Movie - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X