twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മോഹൻലാൽ അല്ലാതെ മറ്റൊരു ആർട്ടിസ്റ്റിനെ കൊണ്ടുപോയി അവിടെ സിനിമ ചെയ്യാൻ പറ്റില്ല'; നിർമാതാവ് പറയുന്നു

    |

    പ്രേക്ഷകർ ഓർത്തിയിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് മേജർ രവി സംവിധാനം ചെയ്ത കുരുക്ഷേത്ര. 1999 ൽ നടന്ന ഇന്ത്യ - പാകിസ്ഥാൻ കാർഗിൽ യുദ്ധത്തിന്റെ കഥ പറഞ്ഞ സിനിമ 2008 ലാണ് റിലീസ് ചെയ്തത്. മോഹൻലാൽ - മേജർ രവി കൂട്ടുകെട്ടിൽ തന്നെ ഒരുങ്ങിയ കീർത്തി ചക്ര എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് കുരുക്ഷേത്ര ഒരുക്കിയത്.

    കേണൽ മഹാദേവൻ എന്ന പട്ടാളക്കാരനായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചത്. മോഹൻലാലിന്റെ കരിയറിലെ ശ്രദ്ധേയ വേഷങ്ങളിൽ ഒന്നാണ് ഇത്. ഈ സിനിമയ്ക്ക് ശേഷമാണു മോഹൻലാലിന് ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത്. മോഹൻലാലിന് പുറമെ സിദ്ദിഖ്, ബിജു മേനോൻ, മണിക്കുട്ടൻ, സൂരജ് വെഞ്ഞാറമൂട്, ബിനീഷ് കോടിയേരി, സാനിയ സിങ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.

    Also Read: പ്രസവസമയത്ത് ആരും ഉണ്ടായിരുന്നില്ല, ആദ്യം എത്തിയത് അവളാണ്, എന്റെ കുഞ്ഞിനെ എടുത്തതും; ജയലളിതയെ കുറിച്ച് ഷീലAlso Read: പ്രസവസമയത്ത് ആരും ഉണ്ടായിരുന്നില്ല, ആദ്യം എത്തിയത് അവളാണ്, എന്റെ കുഞ്ഞിനെ എടുത്തതും; ജയലളിതയെ കുറിച്ച് ഷീല

    ഷൂട്ടിനിടയിലുണ്ടായ രസകരമായ സംഭവങ്ങളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്

    സന്തോഷ് ദാമോദരൻ ആയിരുന്നു ചിത്രത്തിന് നിർമാണം. ചന്ദ്രോത്സവം എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ വെച്ച് അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ബോക്സ് ഓഫീസിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച ചിത്രത്തിന് ടെലിവിഷൻ വന്നതോടെ കൂടുതൽ സ്വീകാര്യത ലഭിക്കുകയുണ്ടായി.

    പൂർണമായും കാർഗിലിൽ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നിർമ്മാതാവ് സന്തോഷ് ദാമോദരൻ. അങ്ങനെ ഒരു സ്ഥലത്ത് മോഹൻലാൽ അല്ലാതെ മറ്റൊരു നടനെ വെച്ച് സിനിമ ഷൂട്ട് ചെയ്യാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഷൂട്ടിനിടയിലുണ്ടായ രസകരമായ സംഭവങ്ങളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. സന്തോഷ് ദാമോദരന്റെ വാക്കുകൾ ഇങ്ങനെ.

    സാധാരണ താരങ്ങളെ സംബന്ധിച്ച് അവർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല

    'മോഹൻലാൽ ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത ഷൂട്ടിങും ലൊക്കേഷനും അതാകുമെന്നാണ് എനിക്ക് തോന്നുന്നത്. സാധാരണ താരങ്ങളെ സംബന്ധിച്ച് അവർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല. അവിടെ ആർക്കും ലാലേട്ടനെ അറിയില്ല. രാവിലെ ഇറങ്ങി നടക്കും. വൈകുന്നേരം ചായ കുടിക്കാൻ പോകും. ബസ് പോകുന്നത് കണ്ടാൽ അതിൽ ചാടി കയറും. ഫുട്ട്ബോർഡിൽ നിന്ന് യാത്ര ചെയ്യുക,'

    'പണ്ട് കോളേജിൽ ചെയ്തിരുന്ന പോലുള്ള കുരുത്തക്കേടുകൾ ആണ്. ഞങ്ങൾ തിരിച്ചു വരുമ്പോൾ കാറിൽ നിന്ന് ഇറങ്ങി അവിടെ കണ്ട ഒരു ബസിൽ ചാടിക്കേറി. അരമണിക്കൂർ അതിൽ ആയിരുന്നു യാത്ര. അങ്ങനെ കുറെ ഫ്രീഡം കിട്ടിയതാണ്. അവിടെ പട്ടാളത്തിൽ ഉള്ള മിലിട്ടറി കുടുംബങ്ങൾക്ക് മാത്രമേ തിരിച്ചറിയുമായിരുന്നുള്ളു,' അദ്ദേഹം പറഞ്ഞു.

    അയാൾ വിളിച്ചിട്ട് പറഞ്ഞു ലാലേട്ടൻ വാങ്ങിയില്ലെന്ന്

    ആ സിനിമയ്ക്ക് അവസാന പേയ്‌മെന്റ് മോഹൻലാൽ വാങ്ങിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. 'എന്റെ പുള്ളിയുടെയും ചാർട്ടേർഡ് അക്കൗണ്ടന്റ് ഒരാളാണ്. ഡബ്ബിങ് സമയത്താണ് അവസാന പേയ്‌മെന്റ് കൊടുക്കുക. ഞാൻ എന്റെ ചെക്ക് ഒപ്പിട്ട് അയാളെ ഏൽപ്പിച്ചിരുന്നു. പിന്നെ അയാൾ വിളിച്ചിട്ട് പറഞ്ഞു ലാലേട്ടൻ വാങ്ങിയില്ലെന്ന്. കാരണം അറിയില്ല. ചന്ദ്രോത്സവം ഒരു വിജയം ആയിരുന്നില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് ആവണം. ഏകദേശം 15 ലക്ഷം രൂപയുടെ അടുത്ത് ഉണ്ടായിരുന്നു,' സന്തോഷ് ദാമോദരൻ പറഞ്ഞു.

    ചിത്രത്തിൽ താൻ ഒരു രംഗത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും അത് സംവിധാനം ചെയ്തത് മോഹൻലാൽ ആയിരുന്നെന്നും സന്തോഷ് ദാമോദരൻ പറഞ്ഞു. അതിലെ ചെറിയ ഡയലോഗുകൾ ഉൾപ്പെടെ മോഹൻലാൽ തന്നെയാണ് എഴുതി ചേർത്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

    എനിക്ക് അഭിമാനം തോന്നിയ ഒരു കാര്യമാണ്

    കാർഗിലിൽ ഷൂട്ടിങ് ഏറെ ബുദ്ധിമുട്ട് ആയിരുന്നെന്നും സന്തോഷ് ദാമോദരൻ പറഞ്ഞു. 'കാലാവസ്ഥ മോശം ആണ്. അവിടെ ഓക്സിജൻ അളവും കുറവായിരുന്നു. ആദ്യം ചെന്ന് കഴിയുമ്പോൾ മൂന്ന് നാല് ദിവസം ശ്വാസം പോലും കിട്ടില്ല. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. അത്രയേറെ ഉയരത്തിൽ ഉള്ള സ്ഥലമല്ലേ. എനിക്ക് തോന്നുന്നത് മോഹൻലാൽ അല്ലാതെ മറ്റൊരു ആർട്ടിസ്റ്റിനെ കൊണ്ടുപോയി അവിടെ ഷൂട്ട് ചെയ്യാൻ പറ്റില്ലെന്നാണ്,'

    'അദ്ദേഹം അവിടെ ഓടുന്നതും ആ മലയുടെ മുകളിൽ വലിഞ്ഞു കേറുന്നതും ഒക്കെ കണ്ടാൽ മനസിലാവും. അദ്ദേഹത്തിന് അതിന് ശേഷം ലഫ്റ്റനന്റ് കേണൽ പദവി കിട്ടിയത് എനിക്ക് അഭിമാനം തോന്നിയ ഒരു കാര്യമാണ്. ആ സിനിമ ഇറങ്ങുന്നതിന് മുന്നേ റെക്കമെൻഡേഷൻ വന്നിരുന്നു. സിനിമയിലെ കുറെ സീനുകൾ ഒക്കെ ഞാൻ സിഡി ആയി അയച്ചു കൊടുത്തിരുന്നു. അതൊരു വലിയ പ്രോസസ് ആയിരുന്നു,' സന്തോഷ് ദാമോദരൻ പറഞ്ഞു.

    Read more about: mohanlal
    English summary
    Producer Santhosh Damodaran Remembers Mohanlal Starrer Kurukshetra Movie Shooting Days Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X