For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപി ചെയ്യേണ്ട വേഷത്തില്‍ ജയറാം;സെറ്റില്‍ എന്നും വൈകിട്ട് അടിയായിരുന്നു!

  |

  ജയറാമും ബിജു മേനോനും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഇവര്‍. അനൂപ് മേനോന്‍, ഭാവന, വിനായകന്‍, ദേവി അജിത്ത്, സിദ്ധീഖ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ സംവിധാനം ടികെ രാജീവ് കുമാര്‍ ആയിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ കഥ പറഞ്ഞ സിനിമയായിരുന്നു ഇവര്‍. കൊച്ചിയായിരുന്നു സിനിമയുടെ ലൊക്കേഷന്‍.

  Also Read: 'ഞാൻ പറഞ്ഞത് അനുസരിച്ച് ഒരു വാക്ക് പോലും പുറത്ത് വിട്ടില്ല, സിസേറിയന് ശേഷം നന്നായി അനുഭവിച്ചു'; ​ഗായിക ചിന്മയി

  അതേസമയം ചിത്രത്തില്‍ നായകനായി നേരത്തെ തീരുമാനിച്ചിരുന്നത് സുരേഷ് ഗോപിയെയായിരുന്നുവെന്നാണ് നിര്‍മ്മാതാവ് സന്തോഷ് ധാമോദരന്‍ പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  വാല്‍ക്കണ്ണാടി കഴിഞ്ഞ് അടുത്ത സിനിമയ്ക്കായുള്ള കഥ കേള്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ടികെ രാജീവ് കുമാര്‍ വരുന്നതും കഥയുടെ സൂചന നല്‍കുന്നതും. മലയാളത്തില്‍ അന്നു വരെ വരാത്ത തരത്തിലുള്ള സിനിമയായിരുന്നു അത്. അധോലോക കഥയാണ്, കൊച്ചി അധികം സിനിമയില്‍ വന്നിട്ടില്ല. കൊച്ചി ആദ്യം കൊണ്ടു വരുന്നത് ഞാനാണെന്ന് തോന്നുന്നു. ഹിന്ദി സിനിമകളിലൊക്കെ കണ്ടിട്ടുള്ള മൂഡാണ്. പെട്ടെന്നു തന്നെ തുടങ്ങാന്‍ തീരുമാനിച്ചു.

  Also Read: 'സാജാ... എന്നൊരു വിളിയുണ്ട്, അത് കേൾക്കുമ്പോൾ കൂടെയുണ്ടന്നൊരു വിശ്വാസം വരും'; ശബരിനാഥിനെ ഓർത്ത് സാജൻ സൂര്യ!

  പക്ഷെ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്ന സിനിമയായിരുന്നു അത്. ചെയ്ത് തീര്‍ക്കാന്‍ ഇത്തിരി പാടുണ്ടായിരുന്നു. അന്ന് കൊച്ചിയില്‍ ഷൂട്ട് ചെയ്യുക പാടാണ്. നടക്കില്ല. പോയാല്‍ തിരിച്ചു വരാന്‍ പറ്റില്ല. ലൈറ്റ് ഇറക്കി വെക്കണമെങ്കില്‍ പോലും അവര്‍ തന്നെ വന്നേ ഇറക്കി വെക്കൂ. അടിപിടിയും ബഹളവും. ദിവസവും വൈകിട്ടൊരു അടിയുണ്ടാകും. പ്രൊഡക്ഷനിലെ ആള്‍ക്കാരും അവിടുത്തെ നാട്ടുകാരും തമ്മില്‍. ഇപ്പോള്‍ അതൊക്കെ മാറി. ഒരുപാട് ഷൂട്ട് നടക്കുന്നുണ്ട്. വളരെ ഫ്രണ്ട്‌ലിയാണ്.

  അവിടെ ഓരോ ഏരിയ്ക്കും ഓരോ തലവന്മാരുണ്ടാകും. അവരുടെ അനുവാദം വാങ്ങിയാലേ ഷൂട്ട് നടക്കൂ. അതിന്റെയൊക്കെ ഏറ്റവും തലപ്പത്തുള്ള ഒരാളെ എന്റെ സുഹൃത്ത് എനിക്ക് പരിചയപ്പെടുത്തി തന്നു. അയാളുടെ ഒരാളെ എന്റെ കൂടെ വിട്ടു. ബാബു എന്നാണ് അവന്റെ പേര്. വലം കൈ പോലെ എന്റെ കൂടെയുണ്ടായിരുന്നു.

  Also Read: ഹോളിവുഡില്‍ പോയാല്‍ വലിയ ആളാകില്ല! ധനുഷിനെ കൊട്ടി ചിമ്പു; ഇയാളിതുവരെ വിട്ടില്ലേ?

  സ്‌റ്റെഡി ക്യാമിലാണ് അന്ന് ഷൂട്ട് ചെയ്തത്. ലോകത്ത് തന്നെ രണ്ടാമത്തെ സിനിമയാണെന്ന് തോന്നുന്നു അങ്ങനെ ഷൂട്ട് ചെയ്യുന്നത്. മുമ്പൊരു റഷ്യന്‍ സിനിമ അങ്ങനെ ഷൂട്ട് ചെയ്തിരുന്നു. ഫോര്‍ട്ട് കൊച്ചിയിലുള്ളതെല്ലാം നമ്മള്‍ ആ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ അമല്‍ നീരദിന്റെ സിനിമകളിലൊക്കെ കൊച്ചി മുഴുവനുമായി കാണാം. അമല്‍ അന്ന് ആ സിനിമയിലുണ്ടായിരുന്നു. ക്യാമറ അസിസ്റ്റന്റായിട്ട്. മധു നീലകണ്ഠന്‍ ആയിരുന്നു ക്യാമറ. ഇവരൊക്കെ ഒരു ടീമായിരുന്നു അന്ന്.

  ജയറാം ആയിരുന്നില്ല നായകന്‍. ഞങ്ങളുടെ മനസില്‍ സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനുമായിരുന്നു. ബിജുവിന് കഥ നേരത്തെ അറിയാമായിരുന്നു. പിന്നെയാണ് സുരേഷ് ഗോപിയെ കാണാന്‍ പോകുന്നത്. ഞാനും രാജീവ് കുമാറുമാണ് പോകുന്നത്. സുരേഷേട്ടന്‍ തന്റെ രണ്ടാം വരവിനായി തയ്യാറെടുക്കുകയായിരുന്നു അപ്പോള്‍. ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെ തന്നെ തിരിച്ചു വരണമെന്നാണ് ആഗ്രഹമെന്നും അത് കഴിഞ്ഞ് ചെയ്യാം എന്നായിരുന്നു പറഞ്ഞത്. ഇതോടെയാണ് ജയറാമിലേക്ക് പോകുന്നത്.

  ഗംഭീര ഇനീഷ്യല്‍ ആയിരുന്നു ഇവറിന്. തീയേറ്ററുകളൊക്കെ ഓവര്‍ ഫ്‌ളോയായിരുന്നു. എനിക്കു തോന്നുന്നത് ആദ്യമായി ഫ്‌ളക്‌സ് വച്ച സിനിമയായിരുന്നു അതെന്നാണ്. ഞാന്‍ തീയേറ്ററില്‍ ചെന്നപ്പോള്‍ പോലും കയറാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ രണ്ടാം മുതല്‍ ആളു കുറഞ്ഞു. ജനങ്ങള്‍ ആ സിനിമയില്‍ നിന്നും വളരെ വലുത് പ്രതീക്ഷിച്ചിരുന്നുവെന്നാണ് തോന്നുന്നത്. ചില സിനിമകള്‍ അങ്ങനെയാണ്. പക്ഷെ ചെറിയ നഷ്ടമേ വന്നിട്ടുള്ളൂ.

  Read more about: jayaram
  English summary
  Producer Santhosh Dhamodaran Shares His Experience Of Shootin Jayaram Starrer Ivar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X