ബാംഗ്ലൂരൊക്കെ പോയിട്ട് ഇതിനെയാണോ കിട്ടിയത്! പത്മപ്രിയയെ കണ്ടപ്പോള്‍ നിര്‍മ്മാതാവ് പറഞ്ഞത്‌

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പത്മപ്രിയ. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് പത്മപ്രിയ. മികച്ച അഭിനേത്രിയെന്നത് പോലെ തന്നെ തന്റെ നിലപാടുകളിലൂടേയും പത്മപ്രിയ വാര്‍ത്തകളില്‍ ഇടം നേടിയെടുത്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പത്മപ്രിയ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. താരത്തിന്റെ തിരിച്ചുവരവിനെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെയായിരുന്നു പത്മപ്രിയയുടെ സിനിമാ അരങ്ങേറ്റം. ബ്ലെസ്ലി സംവിധാനം ചെയ്ത ചിത്രം മികച്ച തിരക്കഥ കൊണ്ടും അഭിനയ പ്രകടനം കൊണ്ടും ആരാധകരുടെ മനസില്‍ എന്നെന്നം ഇടം നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് പത്മപ്രിയ എത്തിയത്. പത്മപ്രിയയുടെ അഭിനയം ആദ്യ സിനിമയില്‍ തന്നെ കയ്യടി നേടുകയും ചെയ്തിരുന്നു.

Padmapriya

ഇതിനിടെ ഇപ്പോഴിതാ പത്മപ്രിയ എങ്ങനെയാണ് കാഴ്ചയിലേക്ക് എത്തിയതെന്ന് പറയുകയാണ് അതിന്റെ നിര്‍മാണ പങ്കാളിയായ സേവി മനോ മാത്യു. കാഴ്ചയുടെ ലൊക്കേഷനില്‍ വച്ച് ആദ്യമായി പത്മപ്രിയയെ കണ്ടപ്പോള്‍ ഒരു നാടിയായിട്ടൊന്നും തോന്നിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു സേവി. ഇത്രയും കഷ്ടപ്പെട്ടിട്ട് ഇതിനെയാണോ കിട്ടിയതെന്ന് ബ്ലെസിയോട് താന്‍ ചോദിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

'കാഴ്ച സിനിമയുടെ എല്ലാകാര്യങ്ങളും ചെയ്തത് സംവിധായകനായ ബ്ലെസിയാണ്. ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിക്ക്, എന്‍.എക്‌സ് വിഷ്വല്‍ എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന പേരിട്ടത് പോലും ബ്ലെസിയാണ്. പടം അങ്ങനെ സൂപ്പര്‍ ഹിറ്റായി. പത്തിരുപത് അവാര്‍ഡും കിട്ടി. ചിത്രത്തിന്റെ ഓഡീഷനും കാര്യങ്ങള്‍ക്കുമൊന്നും ഞാന്‍ പോയിരുന്നില്ല. നൗഷാദും ബ്ലെസിയും കൂടെയാണ് പോയത്'' എന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെയാണ് പത്മപ്രിയയെ ആദ്യമായി കണ്ടതിനെക്കുറിച്ച് അദ്ദേഹം പറയുന്നത്.

''ഒരു ദിവസം ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ വെച്ച് സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. ഞാന്‍ അന്ന് അവിടെ ചെന്ന സമയത്ത് പത്മപ്രിയ അവിടെ ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. ബ്ലെസിയൊക്കെ അപ്പുറത്ത് ഇരിക്കുന്നുണ്ട്. പത്മപ്രിയയെ കണ്ടപ്പോള്‍ ഒരു നടിയാണെന്നേ എനിക്ക് തോന്നിയില്ല'' എന്നാണ് അദ്ദേഹം പറയുന്നു. തനിക്ക് അങ്ങനെ തോന്നാതിരുന്നതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്.

''ഒരു മേക്കപ്പുമില്ലാതെ സാധാരണ ഒരു ജീന്‍സുമിട്ട് ഇരിക്കുകയായിരുന്നു. അപ്പൊ ഞാന്‍ നൗഷാദിനോട് ചോദിച്ചു, 'നമ്മുടെ നായിക വന്നിട്ടുണ്ടോ,' എന്ന്. 'ദേ ഈ ഇരിക്കുന്നതാണ് നായിക,' എന്ന് പത്മപ്രിയയെ ചൂണ്ടിക്കാട്ടി നൗഷാദ് പറഞ്ഞു'' എന്നാണ് അദ്ദേഹം പറയുന്നത്. നൗഷാദും ബ്ലെസിയുമൊക്കെ നായികയെ സെലക്ട് ചെയ്യാന്‍ വേണ്ടി കുറേദിവസം ബെംഗളൂരുവിലൊക്കെ പോയി ഓഡീഷന്‍ നടത്തിയിരുന്നുവെന്നാണ് അദ്ദേം പറയുന്നത്.

Padmapriya

അതിനല്‍ താന്‍ 'ഇതാണോ നായിക, നിങ്ങള്‍ ഇത്രയും പാടുപെട്ട് പത്തിരുപത് ദിവസം ബെംഗളൂരുവിലൊക്കെ കറങ്ങിയിട്ട് ഇതിനെയാണോ കിട്ടിയത്,' എന്ന് ചോദിച്ചുവെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ആ സമയത്ത് പത്മപ്രിയയുടെ അഭിനയമോ ഒന്നും ഞാന്‍ കണ്ടിട്ടില്ല. ആ ലുക്ക് മാത്രം കണ്ട് പറഞ്ഞതായിരുന്നുവെന്നാണ് അദ്ദേഹം പറയുന്ന ന്യായീകരണം.

പത്മപ്രിയ അധികം മേക്കപ്പൊന്നും ചെയ്യാതെ വളരെ കാഷ്വലായി നടക്കുന്ന ആളാണ്. ആ രീതിയില്‍ ഒരു ആര്‍ടിസ്റ്റാണെന്ന് അവരെ കണ്ടാല്‍ തോന്നുകയേ ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്തായാലും തന്റെ ആദ്യ സിനിമയുടെ നിര്‍മ്മാതാവിന് പത്മപ്രിയയിലുണ്ടായിരുന്ന സംശയം കാലം തെറ്റാണെന്ന് തെളിയിച്ചു. മലയാളത്തിലും മറ്റ് ഭാഷകളിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു പത്മപ്രിയ.

Read more about: padmapriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X