സമരം ചെയ്യുന്ന സ്ത്രീകളോട് വണ്ടി നിര്‍ത്തി മോഹന്‍ലാലിന്റെ ചോദ്യം; ഒടുവില്‍ രക്ഷിച്ചത് പോലീസ് വന്ന്‌

സൗഹൃദങ്ങള്‍ക്ക് വലിയ വില കൊടുക്കുന്നയാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ അത് വ്യക്തമാണ്. തുടക്കം മുതല്‍ക്കെ തനിക്കൊപ്പമുള്ള സുഹൃത്തുക്കള്‍ ഇപ്പോഴും മോഹന്‍ലാലിനൊപ്പം മലയാള സിനിമയുടെ മുന്‍നിരയിലുണ്ട്. മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് രസകരമായൊരു കഥ പങ്കുവെക്കുകയാണ് സുരേഷ് കുമാര്‍.

അമൃത ടിവിയിലെ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ സുരേഷ് കുമാര്‍ പറഞ്ഞ കഥയാണ് ശ്രദ്ധ നേടുന്നത്. സമരപന്തലിന് മുന്നില്‍ വണ്ടി നിര്‍ത്തി മോഹന്‍ലാല്‍ കാര്യം തിരക്കിയതും പിന്നെ പോലീസ് വരേണ്ടി വന്നതിനെക്കുറിച്ചുമൊക്കെയാണ് സുരേഷ് കുമാര്‍ സംസാരിക്കുന്നത്.

Suresh Kumar

ആറാം തമ്പുരാന്‍ എന്ന സിനിമയുടെ തിരക്കഥ വായിക്കാനായി സുരേഷ് കുമാറിന്റെ വീട്ടിലേക്ക് വരികയായിരുന്നു മോഹന്‍ലാല്‍. ബന്ദിന്റെ അന്നായിരുന്നു സംഭവം. കാറില്‍ വരുമ്പോള്‍ സെക്രട്ടറിയേറ്റിന്റെ മുമ്പിലൊരു സമരപ്പന്തല്‍. സമയം രാത്രി പന്ത്രണ്ട് മണിയായിട്ടുണ്ടാകും എന്നാണ് സുരേഷ് കുമാര്‍ ഓര്‍ക്കുന്നത്. നഴ്‌സുമാരുടെ സമരമായിരുന്നുവെന്നും സമരപ്പന്തലില്‍ സ്ത്രീകളായിരുന്നുവെന്നും സുരേഷ് കുമാര്‍ ഓര്‍ക്കുന്നുണ്ട്.

സമരക്കാരെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ സുരേഷ് കുമാറിനോട് കാര്യം തിരക്കാന്‍ പറഞ്ഞു. അറിയില്ലെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. എ്ന്നാല്‍ അന്വേഷിച്ചിട്ട് പോകാം എന്നായി മോഹന്‍ലാല്‍. സുരേഷ് കുമാറിനോട് വണ്ടി നിര്‍ത്താനും ലാല്‍ പറഞ്ഞു. നിര്‍ത്തുമേ എന്ന് സുരേഷ് കുമാര്‍ താക്കീത് പോലെ പറഞ്ഞപ്പോള്‍ എന്നാ നീ നിര്‍ത്തെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പറഞ്ഞത് പോലെ സുരേഷ് കുമാര്‍ വണ്ടി നിര്‍ത്തി.

വണ്ടിയുടെ ഗ്ലാസ് താഴ്ത്തി മോഹന്‍ലാല്‍ സമരക്കാരോട് ചെറിയൊരു ചിരിയോടെ 'എന്താണ് എല്ലാരും കൂടി ഇവിടെയിരിക്കുന്നതെന്ന്' എന്ന് ചോദിച്ചു. വണ്ടിയില്‍ മോഹന്‍ലാലിനെ കണ്ടതും സമരക്കാരെല്ലാം താരത്തെ വളഞ്ഞു. ഒടുവില്‍ തങ്ങളെ അവിടെ നിന്നും രക്ഷിക്കാന്‍ പോലീസ് വരേണ്ടി വന്നുവെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. സുരേഷ് കുമാറുമായുള്ള സൗഹൃദത്തെക്കുറിച്ച് മോഹന്‍ലാലും സംസാരിക്കുന്നുണ്ട്.

തങ്ങളുടെ സൗഹൃദം സ്‌കൂള്‍ കാലം മുതല്‍ക്കുള്ളതാണ്. ആദ്യ സിനിമ മുതല്‍ തന്നെ ഒരുമിച്ചുണ്ട്. സൗഹൃദവും കലഹങ്ങളും അനുഭവങ്ങളും ഓര്‍മ്മകളുമെല്ലാം തങ്ങള്‍ക്കുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സുരേഷിന്റെ ആറാം തമ്പുരാന്‍ അടക്കം നിരവധി സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ആറാം തമ്പുരാനിലെ മോഹന്‍ലാലിന്റേയും മഞ്ജു വാര്യരുടേയും അഭിനയത്തേക്കുറിച്ചും സുരേഷ് കുമാര്‍ സംസാരിക്കുന്നുണ്ട്.

Suresh Kumar

മഞ്ജുവും മോഹന്‍ലാലും മത്സരിച്ച് അഭിനയിക്കുന്നത് നേരിട്ട് കാണുമ്പോള്‍ മനസിലാകില്ല, എന്ന സ്‌ക്രീനില്‍ കാണുമ്പോള്‍ ഞെട്ടുമെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. ഉടനെ മോഹന്‍ലാല്‍ മറുപടിയും നല്‍കി. മത്സരിക്കാതെ അഭിനയിച്ചതു കൊണ്ടാണ് ഭംഗിയായത് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

അതേസമയം മോഹന്‍ലാലിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത് ജയിലറിലാണ്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെ രംഗങ്ങള്‍ തീയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ട വാലിബനാണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. പിന്നാലെ സംവിധാനം ചെയ്യുന്ന ബറോസ്, ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍, ജീത്തു ജോസഫ് ഒരുക്കുന്ന റാം, നേര് എന്നീ സിനിമകളും അണിയറയിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X