twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചിയിലെത്തിയതോടെ മലയാള സിനിമ അധഃപതിച്ചു, താരങ്ങളെ ഇപ്പോള്‍ തിരുത്തിയില്ലേല്‍ രക്ഷപ്പെടില്ല: സുരേഷ് കുമാര്‍

    |

    മലയാള സിനിമയിലെ മാറ്റങ്ങള്‍ക്കെതിരെ നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ഇന്നത്തെ തലമുറ പണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കലയ്ക്കല്ലെന്നുമാണ് സുരേഷ് കുമാര്‍ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വളരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: സർപ്പദോഷത്തിൽ ഞാൻ വിശ്വസിക്കുന്നു, കുറേ അനുഭവങ്ങളുണ്ട്; ഒരു രാത്രി ഞാനും അമ്മയും ഒരേ സ്വപ്‌നം കണ്ടു: സ്വാസികAlso Read: സർപ്പദോഷത്തിൽ ഞാൻ വിശ്വസിക്കുന്നു, കുറേ അനുഭവങ്ങളുണ്ട്; ഒരു രാത്രി ഞാനും അമ്മയും ഒരേ സ്വപ്‌നം കണ്ടു: സ്വാസിക

    മലയാള സിനിമ ആദ്യം മദ്രാസില്‍ നിന്നും വന്നു. പിന്നെ തിരുവനന്തപുരത്ത് നിന്നായി. ഇപ്പോള്‍ ഏറെയും കൊച്ചിയില്‍ നിന്നാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, സിനിമ കൊച്ചിയില്‍ നിന്ന് എന്നു മുതല്‍ വരാന്‍ തുടങ്ങിയോ അധഃപതനമായെന്നാണ് സുരേഷ് കുമാര്‍ അഭിപ്രായപ്പെടുന്നത്. മലയാള സിനിമയുടെ സംസ്‌കാരം തന്നെ മാറിയെന്നാണ് അദ്ദേഹം പറയുന്നത്.

    പണത്തിന് വേണ്ടി മാത്രം

    ഇന്ന് സിനിമ പണത്തിന് വേണ്ടി മാത്രം എന്ന നിലയാണെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. എന്നാല്‍ നേരത്തെ അങ്ങനെയായിരുന്നില്ലെന്നും കലയ്ക്കു വേണ്ടിയാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരുമൊക്കെ നിലകൊണ്ടതെന്നുമാണ് അദ്ദേഹം പറയുന്നത്. പണം ഒരു ഘടകമായിരുന്നുവെങ്കിലും കല നിലനില്‍ക്കണമെന്നും കലയിലൂടെ വളരണമെന്നുമുള്ള ചിന്തയുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കാശിനുള്ള ആര്‍ത്തി മാത്രമാണുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.

    Also Read: സീരിയലുകാർ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി, കാണിച്ച് തരാമെന്ന് പറഞ്ഞു; അനുഭവം പങ്കുവെച്ച് വിഷ്ണു പ്രസാദ്Also Read: സീരിയലുകാർ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി, കാണിച്ച് തരാമെന്ന് പറഞ്ഞു; അനുഭവം പങ്കുവെച്ച് വിഷ്ണു പ്രസാദ്

    കാരവന്‍

    കാരവന്‍ സംസ്‌കാരത്തിനെതിരേയും അദ്ദേഹം സംസാരിക്കുന്നുണ്ട്. കാരവനില്ലെങ്കില്‍ തങ്ങള്‍ അഭിനയിക്കില്ല എന്ന നില വരെ കാര്യങ്ങള്‍ എത്തിയെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. ഇന്നത്തെ നടന്മാര്‍ക്ക് സ്വീറ്റ് റൂം ഇല്ലെങ്കില്‍ വലിയ ബുദ്ധിമുട്ടാണ്. സിനിമയെ പാഷനോടെ സമീപിച്ച ഒരു തലമുറയെ എനിക്കറിയാം. സിനിമ എന്ന സ്വപ്നവുമായി മദിരാശിയില്‍ പോയി പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞവര്‍ എത്രയോ പേരുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു.

    ഇന്നത്തെ ആളുകളോട് പഴയ തലമുറയുടെ ത്യാഗത്തെപ്പറ്റി പറഞ്ഞാല്‍ മനസ്സിലാകുമോ എന്നെനിക്ക് സംശയമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മദ്രാസ് മെയില്‍ ഒരു സ്വപ്ന വണ്ടിയായിരുന്നു. അതില്‍ കയറിയാണ് മദിരാശിയിലെത്തുന്നത്. 38 രൂപയായിരുന്നു ഞാന്‍ ആദ്യമായി പോകുമ്പോഴത്തെ നിരക്ക്. തേര്‍ഡ് ക്ലാസ് കംപാര്‍ട്ടുമെന്റില്‍ പത്രം വിരിച്ചുകിടക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മ പങ്കുവച്ചു കൊണ്ട് പറയുന്നു.

    കൊച്ചിയില്‍ ചെന്നാല്‍ സങ്കടം വരും

    മലയാള സിനിമയുടെ ഇന്നത്തെ തലസ്ഥാനമായ കൊച്ചിയില്‍ ചെന്നാല്‍ സങ്കടം വരും. അങ്ങനെയാണ് കാര്യങ്ങള്‍. എല്ലാവര്‍ക്കും ഓരോ ഗ്രൂപ്പാണ്. എല്ലാവര്‍ക്കും രഹസ്യാത്മകതയാണെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. എടുക്കാന്‍ പോകുന്ന പടത്തെക്കുറിച്ച് ഇന്‍ഡസ്ട്രിയിലെ ആരുമായും ചര്‍ച്ചയില്ലെന്നും അദ്ദേഹം പറയുന്നത്. കാശു മാത്രമാണ് ഇവരുടെ ലക്ഷ്യം. കലയേക്കാള്‍ കൂടുതല്‍ കച്ചവടത്തിനാണ് മുന്‍തൂക്കം. എനിക്കെന്ത് ഫെസിലിറ്റി കിട്ടും, എത്ര പടങ്ങളില്‍ കൂടുതലായി അഭിനയിക്കാന്‍ പറ്റും ഇതു മാത്രമാണ് ചിന്തയെന്നും അദ്ദേഹം പറയുന്നു.

    ഞാന്‍ കാരവന്‍ വന്നതിനെ കുറ്റപ്പെടുത്തുകയല്ലെന്ന് പറയുന്ന സുരേഷ് കുമാര്‍ ഒരു സാരി മറയാക്കിപ്പിടിച്ച് വേഷം മാറി ക്യാമറയ്ക്കു മുന്നിലെത്തിയ തലമുറ നമുക്കു മുന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. മൊബൈല്‍ഫോണും മറ്റുമൊക്കെയുള്ളതിനാല്‍ ഇന്നതു സാധ്യമല്ല. അങ്ങനെ തന്നെയാവണമെന്ന് പറയാനും പറ്റില്ല. പക്ഷേ അമിതമായ നിര്‍ബന്ധങ്ങള്‍ ആയാലോ?എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

    പണി നടക്കുന്നില്ല

    രാവിലെ 7മണിക്ക് ഷൂട്ട് ആരംഭിക്കുന്ന ഇന്‍ഡസ്ട്രിയായിരുന്നു മലയാളം. ബ്രേക്ക്ഫാസ്റ്റിന് മുന്‍പായി ഒന്നോ രണ്ടോ സീനുകള്‍ എടുക്കുകയും ചെയ്യും. എന്നാല്‍ ഇന്ന് പതിനൊന്നു മണി ആയാലും ഷൂട്ടു തുടങ്ങാന്‍ പറ്റാത്ത സ്ഥിതിയാണെന്നാണ് അദ്ദേഹം പറയുന്നത്. മലയാളസിനിമയിലിപ്പോള്‍ 12 മണിക്കൂര്‍ ഷൂട്ടു ചെയ്തിരുന്നിടത്ത് 8 മണിക്കൂറു പോലും തികച്ച് പണി നടക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. നടന്മാര്‍ക്ക് ഒത്തിരി എക്‌സ്‌ക്യൂസുകള്‍ ഉണ്ട്. ഉറക്കം നഷ്ടപ്പെടുത്താന്‍ വയ്യ, ജിമ്മില്‍ പോകണം...അവിടെ പോകണം.. ഇവിടെ പോകണം.. അങ്ങനെ അവരുടേതായ ഒരുപാടു കാര്യങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു.

    എന്നാല്‍. ഇങ്ങനെയൊന്നും ഇല്ലായിരുന്ന ഒരു കാലവും സിനിമാചരിത്രത്തിനുണ്ട്. നസീര്‍ സാറും കൃഷ്ണന്‍ നായര്‍ സാറും മുറി കിട്ടാതെ ഒരു മണ്‍തിട്ടയില്‍ കിടന്നുറങ്ങുന്ന ഒരു ചിത്രം ഈയിടെ കണ്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    Read more about: suresh kumar
    English summary
    Producer Suresh Kumar Slams New Generation In Malayalam Cinema From Kochi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X