പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപം ദിലീപിന് കിട്ടിയിട്ടുണ്ട്; കാശ് വാങ്ങി പടം വൈകിപ്പിക്കും!

മലയാള സിനിമയിലെ ഏറ്റവും തിരക്കുളള താരങ്ങളില്‍ ഒരാളാണ് ദിലീപ്. എന്നാല്‍ കരിയറില്‍ ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ദിലീപ്. കേസും പിന്നാലെ വന്ന സിനിമകളുടെ പരാജയവുമൊക്കെ ദിലീപിന്റെ കരിയറിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ദിലീപിനെ സംബന്ധിച്ച് കേസിനെ തുടര്‍ന്ന് നഷ്്ടായ പേരും വിശ്വാസ്യതയും തിരിച്ചെടുക്കുക എന്നത് ശ്രമകരമായിരിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ലാത്ത കാര്യമാണ്.

ഇതിനിടെ ഇപ്പോഴിതാ ദിലീപിനെതിരെ നിര്‍മ്മാതാവ് തൈക്കാട് ചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുണ്ട് ദിലീപിനെന്നാണ് തൈക്കാട് ചന്ദ്രന്‍ പറയുന്നത്.

Thaycaud Chandran

കുറച്ച് കയ്യിലിരിപ്പുകളുണ്ട്. കാശ് വന്ന് കൂടിയതിന്റ അഹങ്കാരം ഉണ്ടാകും. പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുണ്ട് ദിലീപിനെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ തന്നെ സനലിന്റെ പടം തീര്‍ത്തു കൊടുക്കുന്നില്ല. ആരായാലും നിര്‍മ്മാതാവിന്റെ വേദന ആര്‍ട്ടിസ്റ്റ് ഒന്ന് ഓര്‍ക്കണം. സനല്‍ തോട്ടം ഇന്ന് കിടന്ന് ഓടുന്ന ഓട്ടം ഭഗവാന് മാത്രം അറിയാമെന്നും തൈക്കാട് ചന്ദ്രന്‍ പറയുന്നത്.

പൈസയുള്ളവരാരും ദിലീപിനെ വച്ച് പടം ചെയ്യാന്‍ മുന്നോട്ട് വരില്ല. ഈ കേസ് തീരുമാനം ആകണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പൈസ ആദ്യം തന്നെ വാങ്ങിക്കളയും. രണ്ട് കോടിയാണ് പ്രതിഫലമെങ്കില്‍ ഒന്നേ മുക്കാല്‍ കോടി ആദ്യമേ വാങ്ങും. അവര്‍ക്ക് കിട്ടാനുള്ളതൊക്കെ നേരത്തെ മേടിക്കുമെന്നും തൈക്കാട് ചന്ദ്രന്‍ ദിലീപിനെക്കുറിച്ച് പറയുന്നത്. നേരത്തെ നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അതേസമയം, കേശു ഈ വീടിന്റെ നാഥന്‍ ആണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമ ന്യൂഇയര്‍ റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഉര്‍വ്വശിയായിരുന്നു ചിത്രത്തില്‍ നായിക. നസ്ലിന്‍ അടക്കമുള്ള താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു. ഇനി വരാനിരിക്കുന്ന ദിലീപ് സിനിമ വോയ്‌സ് ഓഫ് സത്യനാഥനാണ്.

Thaycaud Chandran

റാഫിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ദിലീപും ജോജുവും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ സിനിമ കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ഇവര്‍ക്ക് പുറമെ അലന്‍സിയര്‍ ലോപ്പസ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പിന്നാലെ ബാന്ദ്ര ആക്ഷന്‍ ചിത്രവും ദിലീപിന്റേതായി തിയേറ്ററിലെത്തും. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തില്‍ ഡോണ്‍ ആയിട്ടാണ് ദിലീപെത്തുന്നത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംവിധാനം അരുണ്‍ ഗോപിയാണ്. ചിത്രത്തിലെ ദിലീപിന്റെ ലുക്ക് തീര്‍ത്തും വ്യത്യസ്തമാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം, പറക്കം പപ്പന്‍ തുടങ്ങിയ സിനിമകളും ദിലീപിന്റേതായി അണിയറയിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X