For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ ഡാൻസ് പഠിപ്പിക്കാൻ കൊണ്ടുവന്നത് പ്രഭുദേവയെ; ജോണി വാക്കർ ഷൂട്ടിങ് ഓർമ്മകൾ പങ്കുവച്ച് കെ രാധാകൃഷ്‌ണൻ

  |

  മമ്മൂട്ടിയെ നായകനാക്കി 1992 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ജോണി വാക്കർ. ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഇന്നും നിരവധി ആരാധകരാണ് ഉള്ളത്. ചിത്രത്തിലെ ചില രംഗങ്ങളും കഥാപാത്രങ്ങളുമൊക്കെ ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. മമ്മൂട്ടിക്കൊപ്പം രഞ്ജിത, ജഗതി ശ്രീകുമാർ, എം ജി സോമൻ, പ്രേം കുമാർ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

  മമ്മൂട്ടിയുടെ ജോണി വർഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആയിരുന്നു ചിത്രത്തിന്റെ കഥ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഉൾപ്പെടെ ഏറെ ശ്രദ്ധനേടിയിരുന്നു. ശാന്തമീ രാത്രിയിൽ എന്ന് തുടങ്ങുന്ന ഗാനമുൾപ്പെടെ ചിത്രത്തിലെ ഗാനങ്ങൾക്ക് ഇന്നും ഒരുപാട് ആരാധകരുണ്ട്.

  Also Read: അമൃത സുരേഷിന് ഗോപി സുന്ദർ നൽകിയ ആദ്യ സമ്മാനം!, തിരിച്ചു ലഭിച്ചത് അതിലും വലിയ ഗിഫ്റ്റെന്ന് താരം

  ആ ഗാനത്തിൽ ഉൾപ്പെടെ ചെറിയ ഡാൻസ് രംഗങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും ഡാൻസ് രംഗങ്ങളുടെ പേരിൽ പരിഹാസങ്ങൾ ഏറ്റുവാങ്ങാറുള്ള മമ്മൂട്ടിയും ഗാനരംഗത്തിൽ ഡാൻസ് ചെയ്യുന്നുണ്ട്. ആ ഡാൻസ് രംഗത്തിന് പിന്നിലെ അധികം ആർക്കും അറിയാത്ത കഥ പറയുകയാണ് ജോണി വക്കാറിൽ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന കെ രാധാകൃഷ്ണൻ. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ചിത്രത്തിന്റെ മറ്റു ഷൂട്ടിങ് ഓർമകളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

  ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനരംഗം കൊറിയോഗ്രാഫി ചെയ്യാൻ തെന്നിന്ത്യൻ സൂപ്പർ താരവും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാളുമായ പ്രഭുദേവയെ കൊണ്ടുവന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിക്ക് കളിക്കാൻ സാധിക്കുന്ന സ്റ്റെപ്പുകൾ പഠിപ്പിക്കാനാണ് പ്രഭുദേവയെ കൊണ്ടുവന്നതെന്നും ചിത്രത്തിലെ മറ്റു ഗാനരംഗങ്ങൾ മറ്റൊരു കൊറിയോഗ്രാഫറാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

  Also Read: ആ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞില്ല, എല്ലാം അപ്രതീക്ഷിതമായിരുന്നു; ഭർത്താവിന്റെ മരണത്തെക്കുറിച്ച് മീന

  'മമ്മൂക്കയ്ക്ക് പറ്റുന്ന സ്റ്റെപ്പുകൾ പറഞ്ഞ് കൊടുത്തത് പ്രഭുദേവയാണ്. മമ്മൂട്ടിക്ക് ഡാൻസ് പ്രശ്‌നമാണല്ലോ. അപ്പോൾ പുള്ളിക്ക് പറ്റുന്ന സ്റ്റെപ്പുകൾ പറഞ്ഞു കൊടുക്കാൻ വേണ്ടിയാണ് അന്ന് അങ്ങനെ കൊണ്ടുവന്നത്. മമ്മൂട്ടിക്കു പറ്റുന്ന രീതിയിലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തത് പ്രഭുദേവയാണ്. ശാന്തമീ രാത്രിയിൽ ചെന്നൈയിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. അതാണ് പ്രഭുദേവ ചെയ്തത്. ബാക്കി വേറെ ഡാൻസ് മാസ്റ്റർ ആയിരുന്നു. അതിന് മാത്രമായി പ്രഭുദേവയെ കൊണ്ടുവന്നതാണ്,' കെ രാധാകൃഷ്ണൻ പറഞ്ഞു.

  ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയനായി അഭിനയിച്ച ജീത്ത് ഉപേന്ദ്ര മുംബൈ സ്വദേശി ആണെന്നും ജയരാജ് തന്നെ കണ്ടുപിടിച്ച് കൊണ്ടുവന്നത് ആണെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ ചിത്രത്തിൽ അവസാനം എത്തുന്ന വില്ലൻ ബോംബെ അധോലോകത്തിൽ നിന്ന് തന്നെയുള്ള ഒരാൾ ആയിരുന്നെന്നും. അയാൾ പിന്നീട് കൊല്ലപ്പെട്ടെന്നും കെ രാധകൃഷ്ണൻ പറഞ്ഞു.

  ചിത്രത്തിന്റെ ഷൂട്ടിങിനിടെയുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. 'ബാംഗ്ലൂർ, ചെന്നൈ, ഊട്ടി എന്നിവിടങ്ങളിൽ ആയിരുന്നു ഷൂട്ട്. വെള്ളത്തിന്റെ പേരിൽ കർണാടകയും തമിഴ്‌നാടും തമ്മിൽ പ്രശ്‌നം നടക്കുന്ന സമയമായിരുന്നു. നമ്മുടെ ഇവിടെ നിന്നുള്ള ഒരു യൂണിറ്റ് മന്ദ്ധ്യ എന്നൊരു സ്ഥലത്ത് കുടുങ്ങി. കർണാടക രജിസ്‌ട്രേഷൻ വണ്ടിയല്ലാതെ കടത്തി വിടുന്നില്ലായിരുന്നു,'

  'അങ്ങനെ ലോക്കൽ യൂണിറ്റ് എടുത്ത് ഷൂട്ടിങ് തുടങ്ങി. അതിനിടെ നമ്മുടെ യൂണിറ്റിലെ പിള്ളേർ വിളിച്ചു കാശ് തീർന്നു. ഭക്ഷണം കഴിക്കാൻ പോലും നിവർത്തിയില്ല എന്നൊക്കെ പറഞ്ഞു. ഒടുവിൽ അവിടെയുള്ള ഒരു മന്ത്രിയെ പോയി കണ്ടു കാര്യം പറഞ്ഞു. അവർ ഒരു വണ്ടി തന്നു. ആ കാറിൽ പോയി നിങ്ങളുടെ യൂണിറ്റിനെ കൂട്ടികൊണ്ടുവന്നോളു എന്ന് പറഞ്ഞു. ആ വണ്ടിക്ക് പുറകെ വന്നത് കൊണ്ട് നമ്മുടെ യൂണിറ്റ് വണ്ടി ആരും ആക്രമിച്ചില്ല. അങ്ങനെ ബാംഗ്ലൂരിലേക്ക് എത്തി,' കെ രാധാകൃഷ്‍ണൻ പറഞ്ഞു.

  Read more about: mammootty
  English summary
  Production Controller K Radhakrishnan Recalls Bringing Prabhu Deva To Choreograph Mammootty For Johnnie Walker Movie - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X