'നിന്റെ മാനേജർ ആണോ ഞാൻ? വണ്ടിയിൽ കയറിയതിന് തിലകൻ ദേഷ്യപ്പെട്ടു; ഇന്ദ്രൻസിന് ഇന്ന് തിരക്കോട് തിരക്ക്'

മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കേറിയ നടൻമാരിലൊരാളായി മാറിയിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. ആദ്യ കാലത്ത് ചെറിയ വേഷങ്ങൾ ചെയ്ത വന്ന ഇന്ദ്രൻസിനെ സിനിമകളിൽ കോമഡി താരം ആയി മാത്രമായിരുന്നു കണ്ടത്. നിരവധി സിനിമകളിൽ വന്നു പോവുന്ന കഥാപാത്രങ്ങൾ ചെയ്ത ഇന്ദ്രൻസിന് പിന്നീട് അമ്പരിപ്പിക്കുന്ന കരിയർ വളർച്ച സംഭവിച്ചു.

2016 ൽ മൺറോ തുരുത്ത് എന്ന സിനിമയിൽ നടൻ ചെയ്ത വേഷം നിരൂപക പ്രശംസ ഏറ്റുവാങ്ങി. നിരവധി ഫിലിം ഫെസ്റ്റുകളിലും ഈ സിനിമ പ്രദർശിപ്പിക്കപ്പെട്ടു. ഹോം, പട, അഞ്ചാം പാതിര, ഉടൽ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ഇന്ദ്രൻസ് ചെയ്തു.

'ഇന്ദ്രൻസുമായി വളരെ നാളത്തെ സൗഹൃദം'

ഇപ്പോഴിതാ ഇന്ദ്രൻസിനെക്കുറിച്ചും വിട പറഞ്ഞ നടൻ തിലകനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച പൂജപ്പുര രാജൻ. ഇന്ദ്രൻസുമായി വളരെ നാളത്തെ സൗഹൃദം ഉണ്ടെന്നും സൗമ്യ സ്വഭാവക്കാരനാണ് ഇന്ദ്രൻസെന്നും ഇദ്ദേഹം പറഞ്ഞു. തിലകൻ മുമ്പൊരിക്കൽ ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ചും പൂജപ്പുര രാജൻ സംസാരിച്ചു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

അവന്റെ ഭാര്യക്ക് അതിനേക്കാളും നല്ല സ്വഭാവമാണ്

'ഈ കാലഘട്ടത്തിൽ മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തിരക്കായി നിൽക്കുന്ന വ്യക്തിയാണ് ഇന്ദ്രൻസ്. നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ. അവന്റെ സ്വഭാവം അങ്ങനെയാണ്. അവന്റെ ഭാര്യക്ക് അതിനേക്കാളും നല്ല സ്വഭാവമാണ്. എപ്പോഴും എടാ പോടോ എന്ന് വിളിച്ച് സംസാരിച്ച് പോവുന്നതാണ്. ഒന്നിലും ഇറിറ്റേഷൻ കാണിക്കാത്ത വ്യക്തിയാണ് ഇന്ദ്രൻസ്. എല്ലാത്തിലും മുന്നിൽ നിൽക്കുന്ന വ്യക്തി ആണ്. എടുത്ത് പറഞ്ഞാൽ അവന്റെ സ്വഭാവം ആണ് ഏറ്റവും വലുത്'

Also Read: '​ഗോയിറ്റർ നെഞ്ചുവരെ നീണ്ടു, ശ്വാസനാളം വരെ ഇടുങ്ങിയതായി മാറി, ഇപ്പോൾ അലറാനും സാധിക്കും'; താര കല്യാൺ പറയുന്നു

'നിന്നെയൊക്കെ വണ്ടിയിൽ കയറ്റി വരാൻ ഞാനെന്താ നിന്റെ മാനേജരോ'

'രജപുത്രൻ എന്ന സിനിമ പാക്കപ്പ് ആയി തിലകൻ ചേട്ടൻ പോവുന്ന വഴിക്ക് ഞാനും കൂടെ വണ്ടിയിൽ കയറി. ഹൗസിം​ഗ് കോളനിയുടെ അടുത്തെത്തിയപ്പോൾ പറഞ്ഞു ഒന്ന് ബ്രേക്ക് ചെയ്യൂ എന്ന്. ഞാൻ ഇറങ്ങി. നിന്നെയൊക്കെ വണ്ടിയിൽ കയറ്റി കൊണ്ട് വരാൻ ഞാനെന്താ നിന്റെ മാനേജരോ എന്ന് ചോദിച്ച് എന്റെയടുത്തൊരു ചൂടാവൽ'

'പോവുന്ന വഴിക്ക് വണ്ടി ഒന്ന് നിർത്തിയല്ലേ ഉള്ളൂ എന്ന് ഞാൻ ചോദിച്ചു. പുള്ളിയങ്ങ് വയലന്റ് ആയി. പിറ്റേന്ന് ഞാൻ ഇങ്ങനെ പറഞ്ഞെന്ന് പറഞ്ഞ് പരാതി കൊടുത്തു. ഞാൻ പറഞ്ഞ കാര്യം മുഴുവനും പറഞ്ഞു'

Also Read: പ്രേമം എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ ലൈഫ് ബ്രേക്കായ ചിത്രം; മലയാളത്തിലേക്ക് ഉടൻ: അനുപമ

'ചില സമയത്ത് പുള്ളിക്ക് ഭയങ്കര ദേഷ്യം ആണ്'

'അപ്പോൾ ആർക്കും പരാതി ഇല്ല. പുള്ളി പിറ്റേദിവസം ആയപ്പോഴേക്കും പറഞ്ഞത് തെറ്റായിപ്പോയെന്ന് പറഞ്ഞു. ചില സമയത്ത് പുള്ളിക്ക് ഭയങ്കര ദേഷ്യം ആണ്. ഞാനീ അനുഭവം പുള്ളിയുടെ മക്കളുടെ അടുത്തും പറഞ്ഞിട്ടുണ്ട്,' പൂജപ്പുര രാജൻ പറഞ്ഞു. സിനിമാ രം​ഗത്ത് ഏറെ നാൾ വിലക്ക് നേരിട്ട വ്യക്തിയാണ് നടൻ തിലകൻ. അവസാന കാലത്ത് ഇതിനെത്തുടർന്ന് നിരവധി സിനിമകളിൽ നടന് അഭിനയിക്കാനായിരുന്നില്ല.

Read more about: thilakan indrans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X