For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിജു മേനോന്‍-സംയുക്ത പ്രണയം പൂത്തുലയുന്നത് ആ സെറ്റില്‍; ഷൂട്ട് കാരണം ക്ഷേത്രം തകര്‍ന്നു!

  |

  മലയാളത്തിലെ ജനപ്രീയ താരജോഡിയാണ് ബിജു മേനോനും സംയുക്താ വര്‍മയും. ഇരുവരും ഒരുമിച്ച എക്കാലത്തേയും ജനപ്രീയ സിനിമകളിലൊന്നായിരുന്നു മഴ. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന രാജന്‍ പൂജപ്പുര പറയുന്നത്.

  Also Read: 27 വര്‍ഷത്തിന് ശേഷം ആടുതോമയുടെ തുളസി, വാശിയിലൂടെ തിരിച്ചുവരവ്; ഇതുവരെ എവിടെയായിരുന്നു?

  ഇപ്പോഴിതാ മഴയുടെ ചിത്രീകരണ അനുഭവങ്ങള്‍ പറയുകയാണ് രാജന്‍ പൂജപ്പുര. മഴയുടെ ചിത്രീകരണ സമയത്ത് ബിജു മേനോനും സംയുക്തയും പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ചിത്രീകരണത്തിന് ശേഷം പ്രതിഫലമായി കിട്ടിയത് ആയിരം രൂപ മാത്രമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ലെനിന്‍ രാജേന്ദ്രന്‍ ആയിരുന്നു മഴയുടെ സംവിധാനം. ഇത്രയും ബുദ്ധിമുട്ടി ഷൂട്ട് ചെയ്‌തൊരു സിനിമയില്ല. അമ്പാസമുദ്രത്തിലായിരുന്നു ഷൂട്ട്. ശിവക്ഷേത്രങ്ങളുടെ നാടാണ്. അതില്‍ ശക്തി സിനിമ ഷൂട്ട് ചെയ്‌തൊരു ക്ഷേത്രമുണ്ട്. സിനിമയുടെ ഷൂട്ട് കഴിഞ്ഞതോടെ ക്ഷേത്രം തന്നെ തകര്‍ന്നു പോയി. കണ്ടാല്‍ പത്മനാഭസ്വാമി ക്ഷേത്രം പോലുണ്ടാകും. ക്ഷേത്രത്തിന്റെ ശിവന്റെ തലയില്‍ വരെ ചവിട്ടി നിന്നാണ് ഷൂട്ട് ചെയ്തത്. നാട്ടുകാര്‍ തന്നെ പറയുന്നത് ഇവിടെ ശിവനുണ്ടോ ഇല്ലയോ എന്നറിയില്ല, വിളക്ക് പോലും കത്തിക്കാറില്ല എന്നാണ്.

  Also Read: ബാഹുബലി ഫാന്റസിയാണ്; പൊന്നിയിൻ സെൽവനുമായി താരതമ്യം ചെയ്യാൻ പറ്റില്ലെന്ന് മണിരത്നം


  ലെനിന്‍ രാജേന്ദ്രന്റെ നല്ലൊരു സിനിമയായിരുന്നു മഴ. ഹരിയായിരുന്നു നിര്‍മ്മാണം. പക്ഷെ വളരെ കഷ്ടപ്പെട്ടായിരുന്നു അതില്‍ ജോലി ചെയ്തത്. ലെ നിന്‍ ഒരു സിനിമയുടെ ഷൂട്ട് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഇത്ര ദിവസം കഴിഞ്ഞാല്‍ പൈസയില്ലാതെ ഷൂട്ട് ചെയ്യുന്നയാളാണ്. നമ്മള്‍ ഷൂട്ട് ചെയ്യുന്ന നദിയുടെ ഭാഗങ്ങളിലായിരുന്നു ആ നാട്ടിലുള്ളവര്‍ കാര്യം സാധിക്കാന്‍ പോകുന്നത്. രാവിലെ നമ്മള്‍ ഷൂട്ട് ചെയ്യാന്‍ പോകുമ്പോള്‍ നാട്ടുകാര്‍ ചൂടാകും.

  Also Read: പാഞ്ഞുവന്ന പാമ്പ് കാലിൽ ചുറ്റി, പിറ്റേന്ന് ബാഗിനുള്ളിലും പാമ്പ്; സെറ്റിലെ മറക്കാനാവാത്ത അനുഭവം പറഞ്ഞ് സീനത്ത്

  ആരോടും തെറ്റിയിട്ടില്ല. പൈസയ്ക്ക് വേണ്ടി കയറിയിറങ്ങേണ്ടി വന്നു. ആയിരം രൂപയാണ് പാക്കപ്പ് ആയപ്പോള്‍ പ്രതിഫലമായി കിട്ടിയത്. പ്രതിഫലത്തിനായി നിര്‍മ്മാതാവിന്റെ കടയില്‍ രാപ്പകല്‍ ചെന്നിരിക്കുമായിരുന്നു. ബിജു മേനോന്‍ സംയുക്ത വര്‍മ പ്രണയം തുടങ്ങുന്നത് വേറെയേതോ സെറ്റിലാണെങ്കിലും പ്രണയം പൂത്തുലയുന്നത് ആ സിനിമയുടെ സെറ്റിലായിരുന്നു. പരസ്യമായിട്ടൊന്നുമില്ലായിരുന്നു. ഫോണിലൂടെയായിരുന്നു സംസാരമൊക്കെ.

  ബിജു മേനോനുമൊക്കെയായി വളരെ നന്നായി പോയ സിനിമയായിരുന്നു. രസകരമായ അനുഭവമായിരുന്നു. ഡ്രൈവറുടെ പോക്കറ്റിലിരുന്ന പൈസവരെയെടുത്ത് ഷൂട്ട് നടത്തിയിട്ടുണ്ട്. അതിന്റെ ഫൈനല്‍ ഷൂട്ടിന് ഞാന്‍ പോയില്ല. എന്റെ അസിസ്റ്റന്റാണ് പോയത്. സാമ്പത്തികം കിട്ടാതെ എന്തിന് പണിയെടുക്കണം എന്നായിരുന്നു. ബിജു മേനോനൊക്കെ കയറി വരുന്ന സമയമാണ്. വൈകുന്നേരം ആയാല്‍ എന്റെ അസിറ്റന്റ് ഒക്കെ ബിജു മേനോന്റെ റൂമിലായിരിക്കും. പിന്നെ ഞങ്ങള്‍ പോകേണ്ടി വരും വിളിക്കാനെന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്.


  2000 ലാണ് മഴ പുറത്തിറങ്ങുന്നത്. ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ സിനിമ മാധവിക്കുട്ടിയുടെ നഷ്‌പ്പെട്ട നിലാമ്പരിയെ ആസ്പദമാക്കിയുള്ളതായിരുന്നു. ജി ഹരികുമാര്‍ ആയിരുന്നു നിര്‍മ്മാണം. ബിജു മേനോനും സംയുക്താ വര്‍മയ്ക്കുമൊപ്പം ലാല്‍, തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായം നേടാന്‍ സാധിച്ചുവെങ്കിലും തീയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു.

  മഴയിലെ പ്രകടനത്തിന് സംയുക്താ വര്‍മയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ഗായിക, മികച്ച ഗാനരചയീതാവ്, മികച്ച പശ്ചാത്തല സംഗീതം, മികച്ച ശബ്ദമിശ്രണം എന്നീ പുരസ്‌കാരവും മഴയ്ക്കായിരുന്നു.

  English summary
  Production Controller Rajan Pujappura Recalls The Shooting Of Mazha, Biju Menon And Samyuktha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X