For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിലീപ് ഡേറ്റ് തരാമെന്ന് പറഞ്ഞു പറ്റിച്ചു, മമ്മൂട്ടിക്ക് പിന്നാലെയും നടന്നു; വയ്യെങ്കിലും കൈനീട്ടാൻ വയ്യ!'

  |

  മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് ദിലീപ് ഇന്ന്. നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തി പിന്നീട് സഹ സംവിധായകനും നടനുമായി ഒടുവിൽ നായക നടനായി മാറിയ താരമാണ് ദിലീപ്. വലിയ നേട്ടങ്ങളാണ് നടൻ മലയാള സിനിമയിൽ സ്വന്തമാക്കിയത്.

  നടനെന്നതിന് പുറമെ നിർമ്മാതാവും ഡിസ്ട്രിബ്യുട്ടറും എല്ലാമായ ദിലീപ് തന്റേതായ സാമ്രാജ്യം തന്നെ ഇന്ന് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കുടുംബപ്രേക്ഷകർക്ക് എല്ലാം പ്രിയങ്കരനായ ജനപ്രിയ നായകന് ആരാധകരും ഏറെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരിയാറിലെയും ജീവിതത്തിലെയും മോശം സമയത്തിലൂടെ കടന്നു പോകുന്ന നടൻ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

  mammootty dileep

  Also Read: കട്ട ഫാന്‍, എന്നിട്ടും സൂര്യയെ കാണാന്‍ വിളിച്ചിട്ടും പോയില്ല! കാരണം വെളിപ്പെടുത്തി അനുശ്രീ

  അതിനിടെ ദിലീപിനെ കുറിച്ച് സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുള്ള ശിവരാമൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സൈന്യം സിനിമയിൽ പ്രവർത്തിക്കുമ്പോൾ ഡേറ്റ് നൽകാമെന്ന് പറഞ്ഞ നടൻ പിന്നീട് ഒഴിഞ്ഞു മാറിയതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  രോഗിയായ തന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. 'എപ്പോ വേണമെങ്കിലും ചേട്ടൻ വിളിച്ചോളൂ ഞാൻ ഡേറ്റ് തരാമെന്ന് വിക്രം അന്ന് പറഞ്ഞിരുന്നു. സൈന്യം ചെയ്യുന്ന സമയത്ത് തന്നെ ഞാൻ ദിലീപിനോട് നീ നല്ലൊരു ഹീറോയാകുമെന്ന് ഞാൻ പറയുമായിരുന്നു. അന്ന് തന്റെ അവന്റെ വളർച്ച മനസിലാക്കിയിരുന്നു. ആ സമയത്ത് അവനും ഡേറ്റ് നൽകാമെന്ന് പറഞ്ഞിരുന്നു. ഞാൻ പിന്നീട് ചോദിച്ചിട്ടുണ്ട്. എന്നാൽ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. ആൾ പിന്നീട് വലിയ സ്റ്റാറായി.

  ഞാൻ മമ്മൂട്ടി സാറിന്റെ പിന്നാലെയും ഡേറ്റിന് വേണ്ടി നടന്നിട്ടുണ്ട്. പുതിയ ഡയറക്ടർ ആയിരുന്നു. അന്ന് പുതിയ ആൾക്ക് എങ്ങനെയാണ് ഡേറ്റ് കൊടുക്കുന്നത് എന്ന് ചോദിച്ച് അദ്ദേഹം ഒഴിഞ്ഞു. അദ്ദേഹം പുതിയ ആളുകൾക്കാണ് ഡേറ്റ് കൊടുക്കാറ്!

  ലാലേട്ടനോട് ഇതുവരെ ചോദിച്ചിട്ടില്ല. ചോദിച്ചാൽ പുള്ളി തന്നേനെ. പിന്നെ നിർമ്മാതാക്കൾ ഒന്നും വന്നില്ല. പുള്ളിയുമായി വലിയ അടുപ്പം ഒന്നുമില്ലെങ്കിലും വലിയ സ്നേഹമാണ്. കണ്ടാൽ തോളത്ത് കയ്യിട്ട് എന്താണ് ഏതാണ് എന്നൊക്കെ ചോദിക്കും. ഏതാണ്ട് മൂന്ന് നാല് സിനിമകളെ ചെയ്തിട്ടുള്ളു ഞങ്ങൾ.

  Also Read: ശരീരഭാഗം വച്ച് അപമാനിക്കുന്നത് പതിവായി, എനിക്ക് ഇഷ്ടമുള്ളതാണ് ധരിക്കുന്നത്; തുറന്നടിച്ച് ഹണി റോസ്

  വയ്യാതെ ഇരിക്കുകയാണെങ്കിലും ഇതുവരെ ആരോടും ഒരു സഹായവും അഭ്യർത്ഥിച്ചിട്ടില്ല. പത്ത് പൈസ പോലും ആരോടും വാങ്ങിച്ചിട്ടുമില്ല. കമീഷൻ ഒക്കെ ഉണ്ട്. എന്നാലും ഞാൻ ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് നിന്നും പൈസ വാങ്ങിച്ചിട്ടില്ല. ഒരു ക്രിസ്തുമസിന് ലാലു അലക്സ് ഒരു നൂറ് രൂപ പോക്കറ്റിൽ ഇട്ടു തന്നിട്ട് വെള്ളമടിച്ചോളാൻ പറഞ്ഞിട്ടുണ്ട്.

  വയ്യായിക ഒന്നും ആരെയും അറിയിച്ചിട്ടില്ല. ഇവരുടെയെല്ലാം മുന്നിൽ പോയി എനിക്ക് വയ്യ സഹായിക്കണം എന്നൊന്നും പറയാൻ എനിക്ക് കഴിയത്തില്ല. മമ്മൂട്ടി സാറിനോടൊക്കെ ചെന്ന് ചോദിച്ചാൽ തീർച്ചയായും സഹായിക്കും. പക്ഷെ എനിക്ക് ചോദിക്കാൻ പറ്റത്തില്ല.

  ഈയിടെ മാമുക്കോയ വിളിച്ചപ്പോൾ വയ്യ എന്ന് പറഞ്ഞിരുന്നു. അപ്പോൾ പുള്ളി പറഞ്ഞത് എനിക്കും വയ്യ എന്നാണ്. അല്ലാതെ ആരെയും വിളിക്കാറില്ല. എവിടെയും പോകാറില്ല. ആരെയും വിളിക്കാറുമില്ല. പെണ്ണും പിള്ള ഇടയ്ക്ക് അവരെ ഒക്കെ വിളിക്ക് എന്നൊക്കെ പറയും. പക്ഷെ ഞാൻ വിളിക്കില്ല.

  എല്ലാവര്ക്കും ശിവരാമൻ എന്ന് പറഞ്ഞാൽ അറിയാം. പക്ഷെ ഞാൻ ആരുടെ അടുത്തേക്കും പോകില്ല. നമ്മൾ ഒരു സൂപ്പർസ്റ്റാറിനോട് ചെന്ന് എനിക്ക് ഒരു നൂറ് രൂപ വേണം എന്ന് പറഞ്ഞിട്ട് അത് തന്നില്ലെങ്കിൽ ബുദ്ധിമുട്ടാണ്. ഇതുവരെ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിച്ചിട്ട് തന്നില്ലെങ്കിൽ നാണക്കേടാണ്. അതുകൊണ്ട് ഞാൻ ചോദിക്കത്തില്ല. മരണം വരെ അങ്ങോട്ടൊന്നും പോകത്തുമില്ല.

  ഒരുകാലത്ത് വീട്ടിൽ പോലും വരാതെ നടന്നതാണ്. ഇപ്പോൾ വീട്ടിൽ തന്നെയാണ് എന്നും ശിവരാമൻ പറഞ്ഞു.

  Read more about: dileep
  English summary
  Production Controller Sivaraman Opens Up About His Current Situation And Mammootty, Dileep, Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X