For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വെറുതെ കീരിക്കാടൻ ജോസിന്റെ തലയ്ക്ക് അടിച്ചു; ജഗദീഷിന്റെ ഒരു അലർച്ചയാണ് പിന്നെ കേട്ടത്': പ്രൊഡക്ഷൻ കൺട്രോളർ

  |

  വില്ലൻ എന്ന് പറഞ്ഞാൽ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്ന മുഖമായിരിക്കും കീരിക്കാടൻ ജോസ് എന്ന മോഹൻരാജിന്റേത്. രണ്ടാൾ അടി പൊക്കം, ചോര കണ്ണുകൾ മുഖത്ത് മുറിപ്പാടുകൾ എന്നിങ്ങനെ ഒരു വില്ലന് വേണ്ട രൂപ ഭംഗി അതുപോലെ തന്നെ ഉണ്ടായിരുന്നു നടന്.

  1989 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിലിന്റെ സംവിധാനത്തിൽ പിറന്ന കിരീടം എന്ന ചിത്രത്തിലൂടെയാണ് കീരിക്കാടൻ ജോസിന്റെ പിറവി. നടൻ മോഹൻരാജിന്റെ വളർച്ച തുടങ്ങുന്നതും അവിടെ നിന്നുമാണ്. കിരീടം എന്ന സിനിമ ഓർക്കുമ്പോൾ തന്നെ ആദ്യം മനസിൽ ഓർമ വരുന്നത് സേതുമാധവനും കീരിക്കാടൻ ജോസും തമ്മിലുളള ആക്ഷൻ രംഗങ്ങൾ തന്നെയാവും.

  jagadish

  Also Read: 'യുകെയിൽ നിന്ന് വന്ന ഉറക്കം കളഞ്ഞ കോൾ, മഞ്ജു ചേച്ചി ആരെന്ന് അന്ന് മനസ്സിലാക്കി; ലേറ്റ് ആയപ്പോൾ പറഞ്ഞത്'

  അഭിനയിക്കാൻ ഒട്ടും അറിയില്ലാത്ത ഒരാളായിരിക്കണം കീരിക്കാടൻ ജോസ് ആകേണ്ടതെമന്നുള്ള ലോഹിതദാസിന്റെ തീരുമാനമാണ് മോഹൻരാജിന്റെ തലവര മാറ്റിയത്. നടന് അങ്ങോട്ട് തേടി എത്തിയ അവസരമായിരുന്നു കിരീടത്തിലേത്.

  ഇപ്പോഴിതാ, കീരിക്കാടൻ ജോസ് കിരീടത്തിലേക്ക് എത്തിയതിനെ കുറിച്ചും ജഗദീഷുമായി ഉണ്ടായ ഇടിയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന ശിവരാമൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  'കിരിക്കാടൻ ജോസിനെ കിരീടത്തിലേക്ക് കൊണ്ടുവരുന്നത് കലാധരൻ ആണ്. ആദ്യം മറ്റൊരാൾ വന്ന് ആ വേഷം ചെയ്തതാണ്. ഒരു പിടിയും കിട്ടുന്നില്ലായിരുന്നു. ആൾക്ക് പറ്റുന്നില്ല. അപ്പോൾ സിബി സാർ പറഞ്ഞു, ഇത് ശരിയവത്തില്ലല്ലോന്ന്. അങ്ങനെയിരിക്കുമ്പോഴാണ് കലാധരൻ പറയുന്നത് ഞാൻ വേറെ ഒരാളെ കൊണ്ടുവരുമെന്ന്. നമ്മുക്ക് നോക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് കീരിക്കാടനെ വിളിക്കുന്നത്,'

  'അവസാനം കലാധരന്റെ ഒരു പടത്തിൽ ഒരു അടിയുണ്ടായി. ഈ കിരീക്കാടന് ആക്ഷൻ പറഞ്ഞാൽ മുഖത്ത് ഒന്നും വരില്ല. ഒരു ആക്ഷൻ രംഗമായിരുന്നു. ഒരു ഇരുമ്പ് വടി കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ചെയ്തത് ശരിയാവുന്നില്ല എന്ന് പറഞ്ഞ് ജഗദീഷ് തലയ്ക്ക് ഒരു അടി കൊടുത്തു. അഭിനയിച്ചു കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി,'

  'ആഹാരത്തിനു മുൻപ് ഒരു അലർച്ച കേട്ടു. ജഗദീഷ് കീരിക്കാടന്റെ അടുത്ത് സോറി പറയാൻ പോയതായിരുന്നു. പുള്ളി മറ്റേതിന്റെ ചൊരുക്ക് വെച്ച് ഒരു കാച്ച് കൊടുത്തു. എന്നെ കൊല്ലുന്നേ എന്നൊരു അലർച്ച ആയിരുന്നു. എല്ലാവരും കൂടി ഓടിച്ചെന്ന്. കീരിക്കാടന് അതൊരു ഭയങ്കര സങ്കടമായി. എല്ലാവരും കൂടി മോശം പറഞ്ഞു. അങ്ങനെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു,' ശിവരാമൻ പറഞ്ഞു.

  Also Read: 'ഒരു വീട് സെറ്റ് ആവാൻ കാത്തിരുന്നതാണ്, പെട്ടെന്ന് ഒരു ദിവസം നൂറിന്റെ മെസേജ് വന്നു'; പ്രിയപ്പെട്ടവർ പറഞ്ഞത്!

  മറ്റൊരു സെറ്റിൽ ഒരു ഗുണ്ടായായ നിർമ്മാതാവ് സംവിധായകനെ കൈവെച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. 'ശരിക്കും അടികൊടുത്ത് ഡയറക്ടർക്ക്. തിരുവനന്തപുരത്തെ വലിയ ഗുണ്ടയാണ്‌. പുള്ളി നേരത്തെ പറഞ്ഞിരുന്നു. കാണാൻ അയാളുടെ ആളുകൾ 30 പേർ വരുമെന്ന്. അവർക്കെല്ലാം ഭക്ഷണം കൊടുക്കണം. അതിനു വേണ്ടിയത് എന്താണെന്ന് വെച്ചാൽ നിങ്ങൾ ചെയ്യണമെന്ന്,'

  jagadish

  'ഉച്ചയ്ക്ക് അങ്ങനെ ഊണിന് പത്ത് മുപ്പത് പേർ വന്നു. ആജാനബാഹുക്കളാണ്. അവർക്ക് ശാപ്പാട് കൊടുത്തു. ഇയാളുടെ ബോഡി ഗാർഡുകളാണ്. അതെല്ലാം കഴിഞ്ഞ് പടം ഇറങ്ങി. പൊട്ടിപ്പോയി. അതിനു ശേഷം സംവിധായകൻ പൈസക്ക് വേണ്ടി ചെന്നതാണ്. അയാളെ കസേരയിൽ കെട്ടിയിട്ട് ഇടിച്ചു. ഒന്ന് രണ്ടു ദിവസമേ ഒടിയുള്ളു. അതിന്റെ ദേഷ്യത്തിൽ ചെയ്തതാണ്,' അദ്ദേഹം പറഞ്ഞു.

  വിക്രത്തിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. 'വാണി വിശ്വനാഥിന് ഒപ്പം ഇന്ദ്രീയം എന്ന സിനിമ ചെയ്യുമ്പോൾ വിക്രത്തിന്റെ പ്രതിഫലം 35000 രൂപ ആയിരുന്നു. അങ്ങനെ ഒരാൾ കോടികൾ പ്രതിഫലം വാങ്ങുന്ന ആളാകുമെന്ന് കരുതിയതേ അല്ല. ഇന്ന് ആണെങ്കിൽ ഇങ്ങനെ ഒരു സിനിമയിലേക്ക് വിളിച്ചാൽ അവൻ വരുമോ?'

  '50 കോടിയൊക്കെ പറഞ്ഞാലും വരില്ല. ഇവരൊക്കെ ഈ കോടികൾ കൊണ്ട് എന്ത് ചെയ്യുന്നു എന്നാണ് പിടികിട്ടാത്തത്. പണ്ട് അവനും ഡേറ്റ് തരാമെന്ന് പറഞ്ഞിട്ടുണ്ട്,' ശിവരാമൻ പറഞ്ഞു.

  Read more about: jagadish
  English summary
  Production Controller Sivaraman Recalls An Incident Between Jagadish And Keerikkadan Jose On A Movie Set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X