Don't Miss!
- Sports
നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം
- News
'ഇന്ത്യക്കാർ മാത്രം കാണരുത് എന്ന് പറയുന്നത് വസ്തുതകളുടെ വായ മൂടി കെട്ടുന്ന ഫാസിസ്റ്റ് നിലപാട്': വികെ സനോജ്
- Travel
പച്ചപ്പും ഹരിതാഭയും തേടി പോകാം, നിരാശപ്പെടുത്തില്ല ഈ സ്ഥലങ്ങൾ.. ഉറപ്പ്!
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
ആദ്യം കുറേ അലഞ്ഞു, ഒടുവിൽ!, അനിയത്തിപ്രാവിലേക്ക് ചാക്കോച്ചനും ശാലിനിയും എത്തിയത് ഇങ്ങനെ: ബാബു ഷാഹിർ പറയുന്നു
മലയാള സിനിമയിൽ ഒരു കാലത്ത് വലിയ തരംഗമായി മാറിയ ഓൺസ്ക്രീൻ ജോഡിയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. പ്രേക്ഷകർക്ക് എന്നെന്നും പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡിയും ഇവർ തന്നെയാണ്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി നായിക-നായകന്മാരായി അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ ആയിരുന്നു ഇത്. ബേബി ശാലിനിയായി തിളങ്ങിയ ശാലിനിയുടെ നായികയായുള്ള തിരിച്ചുവരവും.
ഫാസിലാണ് ചിത്രം സിനിമ സംവിധാനം ചെയ്തത്. ക്യാമ്പസ് കേന്ദ്രീകരിച്ച് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മനോഹര കഥ പറഞ്ഞ ചിത്രം സൂപ്പര്‍ഹിറ്റായതോടെ ഇതേ കോംബോയില്‍ നിരവധി സിനിമകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ, ശാലിനിയെയും കുഞ്ചാക്കോ ബോബനെയും അനിയത്തിപ്രാവിൽ നായികാനായകന്മാരായി കാസ്റ്റ് ചെയ്തതിന് പിന്നിലെ കഥ പറയുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജറായ ബാബു ഷാഹിർ.

നടനും സംവിധായകനുമായ സൗബിൻ ഷഹിറിന്റെ പിതാവായ ബാബു ഷാഹിർ അക്കാലത്ത് ഫാസിൽ സിനിമകളുടെയൊക്കെ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ചിട്ടുള്ളതാണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ബാബു ഷാഹിർ അനിയത്തിപ്രാവിലെ നായകനെയും നായികയെയും തേടി നടന്ന കഥ പറഞ്ഞത്. അദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'അനിയത്തിപ്രവിലേക്കായി ഞാൻ ഒരു പത്ത് അമ്പത് പേരെയെങ്കിലും ഫാസിലിന് മുന്നിൽ കൊണ്ടുപോയിട്ടുണ്ട്. കൊച്ചിയിലെ ഒരു ഗുജറാത്തി പയ്യൻ, കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്തത്ര സുന്ദരൻ. പക്ഷെ അവന് അഭിനയിക്കാൻ അറിയില്ല. മലയാളം പറയാൻ പറ്റുന്നില്ല. അതുകാരണം അവനും പറ്റിയില്ല. ഷൂട്ട് ആണെങ്കിൽ നീണ്ടു പോവുകയാണ്. എല്ലാവരും തല പുകഞ്ഞ് ആലോചിക്കുകയാണ്. അങ്ങനെ ഫാസിൽ സാർ പറഞ്ഞു. നിങ്ങൾ കോളേജുകളുടെ വഴികളിൽ ഒക്കെ പോയി നിന്ന് നോക്കെന്ന്. അങ്ങനെ പോകും കുറെ എണ്ണത്തിനെ കാണും വിളിച്ചു കൊണ്ടു വരും. ഒന്നും ശരിയാവില്ല,'

'അങ്ങനെയിരിക്കെ ഫാസിൽ സാറിന്റെ ഭാര്യയാണ് ബോബച്ചന്റെ മകൻ ഒരു പയ്യൻ ഉണ്ടല്ലോ അവനെ നോക്കിയാൽ എന്താണെന്ന് ചോദിക്കുന്നത്. അങ്ങനെ ഇവർ രണ്ടുപേരും കൂടി ചാക്കോച്ചന്റെ വീട്ടിൽ പോയി ബോബച്ചനോട് പറഞ്ഞു. അപ്പോൾ അവൻ പഠിക്കുകയല്ലേ അതിനെ ബാധിക്കില്ലേ എന്ന് ബോബച്ചൻ ചോദിച്ചു. പഠിപ്പൊക്കെ നമ്മുക്ക് നോക്കാമെന്ന് പറഞ്ഞ് പിന്നീട് ചാക്കോച്ചനെ ആലപ്പുഴയിലെ വീട്ടിലേക്ക് വിളിച്ച് അഭിനയിപ്പിച്ച് നന്നായി അഭിനയിച്ച ചാക്കോച്ചനെ അങ്ങനെ ഉറപ്പിച്ചു,'

'അടുത്തത് ഹീറോയിൻ എന്ത് ചെയ്യും എന്നായിരുന്നു. പലപല ആർട്ടിസ്റ്റുകളെയും നോക്കി. പല കോളേജുകളുടെയും മുന്നിൽ പോയി നിന്നു. കുറെ ആഴ്ചപ്പതിപ്പുകളിലെ ഫോട്ടോയൊക്കെ കണ്ട് അതൊക്കെ നോക്കി. ശരിയായില്ല. അങ്ങനെ ആരോ സദസിൽ ഇരുന്ന് മാമാട്ടിക്കുട്ടിയമ്മയിലെ ആ കുട്ടി ഇപ്പോൾ
വലുതായി കാണില്ലേ. അതിനെ നോക്കിയാലോ എന്ന് ചോദിക്കുകയായിരുന്നു. അത് ഫാസിൽ സാറിന്റെ വൈഫ് തന്നെയാണെന്ന് തോന്നുന്നു,'

'അങ്ങനെ പിറ്റേ ദിവസം മദ്രാസിലേക്ക് പോയി. അപ്പോഴേക്കും സിനിമയിലെ സോങ്ങുകളുടെ കമ്പോസിംഗ് ഒക്കെ തുടങ്ങിയിരുന്നു. അതിന്റെ ആവശ്യങ്ങൾക്ക് പോകുമ്പോഴാണ് ശാലിനിയെയും കാണുന്നത്. നമ്പർ തപ്പിയെടുത്ത് വിളിച്ച് വീട്ടിൽ ചെന്നു. അവരെ കൂട്ടി ഫാസിൽ സാറിന്റെ വീട്ടിൽ ചെന്നു. പിന്നെ വിശേഷങ്ങൾ ചോദിച്ചു. പിറ്റേ ദിവസം ശാലിനിയെ വീണ്ടും വിളിച്ചു. പക്ഷെ ശാലിനിയുടെ അച്ഛന് ഒരു സംശയം പോലെ ആയിരുന്നു. വേണമോ എന്നൊക്കെ,'
'ശാലിനി പഠിക്കുകയാണ് എന്ന് അച്ഛൻ പറഞ്ഞു. പരീക്ഷയൊക്കെ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അത് കഴിഞ്ഞ് നോക്കാമെന്ന് പറഞ്ഞു. പിന്നീട് ശാലിനിയെ ഇന്റർവ്യൂ ചെയ്തു. ഒരു സീൻ അഭിനയിപ്പിച്ചു. നന്നായി അഭിനയിച്ചു അങ്ങനെ അതും തീരുമാനമാക്കി. അച്ഛന്റെ എതിർപ്പുകൾ ഒക്കെ മാറ്റിയാണ് ശാലിനി ഫിക്സ് ചെയ്തത്,' ബാബു ഷാഹിർ പറഞ്ഞു.