ഒപ്പം അഭിനയിച്ചയാൾ ജീവിതത്തിലും ഒപ്പമുണ്ടാവണമെന്ന് കരുതി, പോയത് താങ്ങാനായില്ല; പക്ഷേ അതായിരുന്നു ശരി: റഹ്മാൻ

ഒരുകാലത്ത് മലയാള സിനിമയിൽ റൊമാന്റിക് ഹീറോയായി നിറഞ്ഞുനിന്ന നടനാണ് റഹ്‌മാന്‍. മമ്മൂട്ടി, മോഹൻലാൽ എന്നിവരേക്കാളൊക്കെ തരംഗം തീർക്കാൻ റഹ്മാന് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്മാൻ നേടിയെടുത്തത്. സൂപ്പർ താരമായി വളരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പരാജയങ്ങൾ റഹ്മാന്റെ കരിയറിന് വെല്ലുവിളിയാവുകയായിരുന്നു.

ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് വീണ്ടും തിരിച്ചുവരവ് നടത്തിയത്. വില്ലനായും സഹനടനയുമെല്ലാം റഹ്മാൻ തിളങ്ങി. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലാണ് നടൻ അവസമായി അഭിനയിച്ചത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായിരുന്നു റഹ്മാന്റേത്. എന്നാൽ ആരാധകർക്ക് ഇപ്പോഴും പഴയ റൊമാന്റിക് ഹീറോ തന്നെയാണ്.

rahman

തുടക്ക കാലത്ത് പല പ്രണയഗോസിപ്പുകളും മറ്റും നടന്റെ പേരിൽ വന്നിട്ടുണ്ട്. അടുത്തിടെ തനിക്ക് ഒരു നടിയോട് ഉണ്ടായ പ്രണയത്തെ കുറിച്ചും അത് തകർന്നതിനെ തുടർന്ന് വിഷാദത്തിലായതിനെ കുറിച്ചും തുറന്നു പറയുകയുണ്ടായി. അന്ന് തന്നെക്കൊണ്ട് അത് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ന് ആലോചിക്കുമ്പോള്‍ അതായിരുന്നു ശരിയെന്ന് തോന്നുന്നു എന്നാണ് റഹ്‌മാന്‍ പറഞ്ഞത്. റഹ്മാന്റെ ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

'രണ്ടാമത്തെ സിനിമയില്‍ ഒപ്പം അഭിനയിച്ച ആള്‍ ജീവിതത്തിലും ഒപ്പമുണ്ടാവണമെന്ന് കരുതി. പക്ഷേ നടന്നില്ല. രണ്ടുപേര്‍ക്കും അറിയുന്ന കാര്യമാണത്. കരിയറില്‍ കുറേക്കൂടി മുന്നോട്ടുപോയപ്പോള്‍ അവളില്‍ ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങി. അവള്‍ വിട്ടുപോകും എന്നത് എനിക്ക് താങ്ങാനായില്ല. സിനിമയില്‍ കാണുന്നതുപോലെ നിരാശകാമുകനായിരുന്നു ഞാന്‍. സഹിക്കാന്‍ കഴിയുന്ന വേദനയായിരുന്നില്ല അന്ന് എനിക്കുണ്ടായത്. അതൊക്കെ മാറാന്‍ കുറേക്കാലമെടുത്തു',

'അതോടെ ഇനി ജീവിതത്തിൽ വിവാഹമേ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. മറ്റൊരാളെ സ്‌നേഹിക്കാനോ ഒപ്പം ജീവിക്കാനോ പറ്റുന്ന മാനസികാവസ്ഥയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ല. അവള്‍ പോയതിൻ്റെ വേദന മറന്നെങ്കിലും മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാനുള്ള മനസുകിട്ടിയത് ഒരുപാട് താമസിച്ചാണ്. പിന്നീടാണ് മെഹറുവിനെ കാണുന്നത്. അതാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്' റഹ്മാൻ പറയുന്നു.

വളരെ അപ്രതീക്ഷിതമായാണ് റഹ്‌മാന്‍ മെഹറുന്നിസയെ കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ റഹ്മാന് മെഹ്റുവിനെ ഇഷ്ടമായി. തന്റെ ഇഷ്ടം തുറന്നുപറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല അവര്‍. സിനിമയില്‍ നിന്നുള്ള ഒരാളെ വീട്ടുകാര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ മെഹറുവിന് സംശയമുണ്ടായിരുന്നു. തൻ്റെ മൂത്ത സഹോദരിയുടെ വിവാഹക്കാര്യങ്ങളും പെട്ടെന്ന് തന്റെ കല്യാണം നടത്തുന്നതിന് തടസ്സമായിരുന്നു.

എന്നാല്‍ ചേച്ചിയുടെ വിവാഹം നടന്നതോടെ റഹ്‌മാന്‍ മെഹറുവിനെ പെണ്ണ് ചോദിക്കാന്‍ വീട്ടിലെത്തി. കരിയറില്‍ തിളങ്ങിനിന്ന ആ ചെറുപ്പക്കാരനെ എല്ലാവര്‍ക്കും ഇഷ്ടമായ., ഇതോടെയാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്. റഹ്‌മാന്‍ ഇന്ന് ഏറെ സന്തോഷവാനായ ഒരു കുടുംബനാഥൻ കൂടിയാണ്. ഭാര്യയും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം വളരെ മനോഹരമായ ജീവിതം നയിക്കുകയാണ് താരം.

rahman

എപ്പോഴും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് താരം എത്താറുണ്ട്. മക്കളോടുള്ള അടുപ്പത്തെക്കുറിച്ച് അദ്ദേഹം പറയാതെ തന്നെ പ്രേക്ഷകര്‍ക്ക് വ്യക്തമാണ്. മൂത്ത മകളുടെ വിവാഹവും അമ്മയായപ്പോഴുള്ള വിശേഷങ്ങളുമെല്ലാം റഹ്മാൻ ആരാധകരോട് പങ്കുവയ്ക്കുകയുണ്ടായി.

കരിയറിൽ നേരിട്ട പരാജയങ്ങളെ കുറിച്ചും അദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ട്. അതില്‍ മറ്റാരേയും താന്‍ കുറ്റപ്പെടുത്തില്ലെന്നാണ് റഹ്‌മാൻ പറയുന്നത്. കരിയറിനെക്കുറിച്ച് തനിക്ക് വ്യക്തതയുണ്ടായിരുന്നില്ല. എന്ത് ചെയ്യണം എങ്ങനെ ചെയ്യണമെന്നൊന്നും കൃത്യമായി ആലോചിച്ചില്ല. തമിഴിലേയ്ക്ക് പോയതോടെ പിന്നീട് മലയാളത്തിലേയ്ക്ക് വരാന്‍ അവസരം ലഭിച്ചിട്ടും അത് ഫോളോ ചെയ്യാനോ അതിനുവേണ്ടി പരിശ്രമിക്കാനോ തയ്യാറായില്ല. അതാണ് തനിക്ക് പറ്റിയതെന്നാണ് റഹ്മാൻ പറഞ്ഞത്.

Read more about: rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X