ഒരേ സ്വഭാവമുള്ളവര്‍ ജെല്ലായി പോകാന്‍ വളരെ പ്രയാസമാണ്; തമാശ പോലും അടിയിൽ കലാശിക്കും; അലക്‌സാണ്ടർ പ്രശാന്ത്

അടുത്ത കാലത്തായി മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് അലക്‌സാണ്ടർ പ്രശാന്ത്. ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച അലക്‌സാണ്ടർ പ്രശാന്ത് ക്യാരക്ടർ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയത്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ ആയിരുന്നു പ്രശാന്തിന്റെ സിനിമ അരങ്ങേറ്റം. പിന്നീട് ചെറുതും വലുതുമായ പല വേഷങ്ങളിലും നടൻ അഭിനയിച്ചു.

കോമഡി വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും തിളങ്ങാൻ പ്രശാന്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, 20 വർഷങ്ങൾക്കിപ്പുറം ഒരു സിനിമയിൽ ടൈറ്റിൽ വേഷത്തിലും എത്തിയിരിക്കുകയാണ് അലക്‌സാണ്ടർ പ്രശാന്ത്. കൃഷാന്ത്‌ സംവിധാനം ചെയ്ത പുരുഷ പ്രേതം എന്ന ചിത്രത്തിലാണ് പ്രശാന്ത് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൽ സൂപ്പർ സെബാസ്റ്റ്യൻ എന്ന പോലീസുകാരന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.

alexander prasanth

സിനിമയിലെ പ്രശാന്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സോണി ലിവിലൂടെ ഡയറക്റ്റ് ഓടിടി റിലീസായി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അതിനിടെ, സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖം ശ്രദ്ധനേടുകയാണ്. തന്റെ പ്രണയ വിവാഹത്തെ കുറിച്ചും, ദാമ്പത്യ ജീവിതത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെ നടൻ സംസാരിക്കുകയുണ്ടായി. വിശദമായി വായിക്കാം.

ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. വാല്‍ക്കണ്ണാടി എന്ന ഷോ ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നു. അന്ന് മുതല്‍ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് അലക്‌സാണ്ടർ പ്രശാന്ത് പറഞ്ഞു. അതേ കുറിച്ച് കൂടുതല്‍ എന്ത് പറയാനാണ്. ഒരേ സ്വഭാവമുള്ളവര്‍ ജെല്ലായി പോകാന്‍ വളരെ എളുപ്പമാണെന്ന് എല്ലാവരും വിചാരിക്കും. എന്നാല്‍ അത് വലിയ പ്രയാസമുള്ള കാര്യമാണ്. അതാണ് തനിക്ക് തന്റെ അനുഭവത്തിൽ നിന്ന് പറയാനുള്ളതെന്നും നടൻ ചിരിയോടെ പറഞ്ഞു.

പിന്നീട് ഭാര്യയെ കുറിച്ചും താരം സംസാരിച്ചു. ഷീബയ്ക്ക് അത്യാവശ്യം നല്ല ഹ്യൂമര്‍ സെന്‍സ് ഉണ്ട്. എനിക്കും ഉണ്ടെന്നാണ് എന്റെ വിശ്വാസം. എനിക്ക് എന്റേതായ ചില പിടിവാശികളുണ്ട്, ഷീബയ്ക്കും ഉണ്ട് പിടിവാശികള്‍. അങ്ങനെ എല്ലാം കൊണ്ടും ഞങ്ങൾ രണ്ട് പേരും ഒരേ സ്വഭാവമാണ്. ഇത് ചേര്‍ന്ന് പോകാന്‍ വലിയ പ്രയാസമാണ്. ഓപ്പോസിറ്റ് സ്വഭാവക്കാരാണ് ചേര്‍ന്ന് പോകാന്‍ എളുപ്പമാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും പ്രശാന്ത് പറയുന്നു.

ഷീബ ഒരു തമാശ പറഞ്ഞാൽ അതിന്റെ അപ്പുറത്തെ തമാശ പറയാന്‍ ഞാന്‍ ശ്രമിക്കും. അതിനപ്പുറമുള്ള ഒരു തമാശ അപ്പോള്‍ ഷീബ പറയും. അവസാനം അത് അടിയില്‍ കലാശിക്കും. ഓപ്പോസിറ്റ് സ്വഭാവം ആണെങ്കിൽ ഒരാള്‍ തമാശ പറയുമ്പോള്‍ മറ്റെയാള്‍ അത് ആസ്വദിച്ച് ഇരിക്കുമല്ലോ. അങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോള്‍ എനിക്ക് ഇതെല്ലാം തുറന്ന് പറയാന്‍ പറ്റുന്നത് ഷീബയ്ക്ക് നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ളത് കൊണ്ടും ഇതൊക്കെ അങ്ങനെയെ എടുക്കൂവെന്ന് അറിയാവുന്നത് കൊണ്ടുമാണെന്നും പറഞ്ഞാണ് പ്രശാന്ത് നിർത്തിയത്.

alexander prasanth

അതേസമയം അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ തന്റെ സിനിമ കരിയറിനെ കുറിച്ച് നടൻ സംസാരിച്ചിരുന്നു. കരിയറിൽ സ്ട്രഗിളുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും അന്ന് സ്ട്രഗിളായി തോന്നിയില്ലെന്നാണ് നടൻ പറഞ്ഞത്. ദിവസവും ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് അത് ബുദ്ധിമുട്ടായി തോന്നിയില്ല.

എന്റെ ആരോഗ്യത്തിന് നല്ലതായി കണ്ടത് കൊണ്ട് പട്ടിണി കിടക്കുവാണെന്ന് തോന്നിയിട്ടില്ല. ഇന്ന് മൂന്ന് നേരം കഴിക്കുമ്പോൾ അന്ന് അത് എങ്ങനെ എനിക്ക് കഴിഞ്ഞു എന്ന് അറിയില്ലെന്നാണ് പ്രശാന്ത് പറഞ്ഞത്. 22-മത്തെ വയസിൽ സിനിമയിൽ വന്നിട്ട് ഇപ്പോഴാണ് തനിക്ക് നല്ല വേഷങ്ങൾ കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആക്ഷൻ ഹീറോ ബിജു, ഓപ്പറേഷൻ ജാവ, എന്നിവയാണ് ഇതിനു മുൻപ് അലക്‌സാണ്ടർ പ്രശാന്തിന് ഏറെ ശ്രദ്ധനേടി നൽകിയ ചിത്രങ്ങൾ.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X