For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം, കണ്ടുനോക്കൂ...; മമ്മൂട്ടി ഞെട്ടിച്ചതിനെക്കുറിച്ച് ഹര്‍ഷദ്

  |

  മലയാളത്തിന്റെ മഹാപ്രതിഭ മമ്മൂട്ടിയുടെ ജന്മദിനമാണിന്ന്. രാത്രി പന്ത്രണ്ട് മണിയോടെ തന്നെ ഒരു ശരാശരി മലയാളിയുടെ വാട്‌സപ്പ് സറ്റാറ്റസിലും ഫെയ്‌സ്ബുക്ക് വാളിലുമൊക്കെ മമ്മൂക്ക എന്ന താരത്തിനുള്ള ആശംസകളെത്തിയിട്ടുണ്ടാകും. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

  Also Read: 'ഇക്കാ ടാറ്റ'.. മലയാളത്തിൻ്റെ താര രാജാവിന് ഇന്ന് പിറന്നാൾ, ആശംസകൾ നൽകി പിഷാരടി പങ്കുവെച്ച വീ‍ഡിയോ വൈറൽ

  ഇതിനിടെ ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് മനോഹരമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥകൃത്തുമായ ഹര്‍ഷദ്. മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയായ പുഴുവിന്റെ കഥാകൃത്താണ് ഹര്‍ഷദ്. റദീന പിടിയായിരുന്നു സിനിമയുടെ സംവിധാനം. ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ചാണ് ഹര്‍ഷദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്.

  പുഴുവില്‍ മമ്മൂക്കയുടെ കഥാപാത്രം ഇണോഷണലാവുന്ന രംഗങ്ങള്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഒരേ സമയം ഈ ദുനിയാവിലെ എല്ലാ മമ്മൂക്കസ്നേഹികളും ഇമോഷണലാവണമെന്നും അതോടൊപ്പം ഈ കഥാപാത്രം എന്ത് അക്രമമാണീ ചെയ്തോണ്ടിരിക്കുന്നത് എന്ന് തോന്നുകയും വേണമായിരുന്നു എനിക്ക്. ഈ കാര്യം പലപ്രാവശ്യം മമ്മൂക്കയുമായി സിസ്‌കസ് ചെയ്തിരുന്നു. എന്നാണ് ഹര്‍ഷദ് പറയുന്നത്.

  Also Read: സുമിത്രയും മക്കളും മരുമക്കളും ആഘോഷമാക്കി ഓണം, സിദ്ധാർത്ഥും വേദികയും എവിടെ? കുടുംബവിളക്ക് താരങ്ങളുടെ ഓണാഘോഷം

  മമ്മൂക്ക ഇമോഷണലായി ഗദ്ഗദപ്പെടുന്ന അനേകമനേകം സിനിമാരംഗങ്ങള്‍ കണ്ട് വളര്‍ന്ന ഒരു ഫാന്‍ബോയ് എന്ന നിലയില്‍ ഞാന്‍ ഇക്കയോട് ഇക്കയുടെ പഴയ ഓരോ പടത്തിന്റെ റഫറന്‍സുകള്‍ പറയുമായിരുന്നു. പുഴുവിലെ അച്ചന്‍ മകന്‍ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്സ് ട്രാക്കിലാണ് എഴുതിയിരിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും.

  അങ്ങനെയിരിക്കെ താന്‍ പടിയടച്ച് പിണ്ഡംവെച്ച് പുറത്താക്കിയ അനിയത്തി കൊണ്ടുവെച്ചിട്ടുപോയ പായസം കുടിക്കുന്ന സീന്‍ എടുക്കുന്നതിന്റെ തലേന്ന് ഞാന്‍ ഇക്കയോട് പതിവുപോലെ പഴയ സിനിമാ റഫറന്‍സുകള്‍ പറഞ്ഞപ്പോള്‍ ഇക്ക എന്നോട് പറഞ്ഞു. ' നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം. കണ്ടുനോക്കൂ.. '

  Also Read: 'എന്ത് കൂറ പാട്ടുകളാണ് രണ്ടുപേരും ചെയ്ത് ഇടുന്നത്? ഉള്ള വില കളയണോ'യെന്ന് ആരാധിക, മറുപടിയുമായി അമൃത സുരേഷ്!

  അന്നാ രംഗത്തിന്റെ ടേക്ക് കഴിഞ്ഞശേഷം ഇക്ക എന്നോട് പറഞ്ഞു ഞാന്‍ ആ പായസം കുടിക്കാനാവാതെ പതിയെ നടന്ന് പുറത്തേക്ക് നോക്കി നിന്നു അപ്പോള്‍ എന്റെ കണ്ണില്‍ പുറത്തെ വെളിച്ചത്തിന്റെ റിഫ്ലക്ഷന്‍ വന്നിട്ടുണ്ടാവും. ഇയാളാ മോണിറ്ററില്‍ നോക്കിയേ....
  സ്‌ക്രിപ്റ്റില്‍ പായസം കുടിക്കാനാവാതെ സ്പൂണ്‍ താഴെ വെച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഹര്‍ഷദ് പറയുന്നത്.

  എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ ആ കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയ മമ്മൂക്കക്ക് സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകളെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിക്കുന്നത്. റദീന പിടി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പുഴു. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്തായിരുന്നു മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തിയ ചിത്രം സോണി ലൈവിലൂടെയായിരുന്നു റിലീസ് ചെയ്തത്.

  പുഴുവാണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം ആണ് റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളില്‍ ഒന്ന്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്ക തരംഗമായി മാറിയിരുന്നു പിന്നാലെ റൊഷാക്ക് ആണ് വരാനുള്ളത്. ത്രില്ലര്‍ സിനിമയായ റൊഷാക്കിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്നിവയും അണിയറയിലുണ്ട്. തെലുങ്ക് ചിത്രമായ ഏജന്റും റിലീസിന് തയ്യാറെടുത്തു നില്‍ക്കുകയാണ്.

  മലയാളത്തിന്റെ മഹാനടന് ജന്മദിന ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സുരേഷ് ഗോപി, രമേഷ് പിഷാരടി, പൃഥ്വിരാജ്, തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

  Read more about: mammootty
  English summary
  Puzhu Writer Harshad Recalls How Mammootty Surprised Him While Shooting A Scene
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X