'രാജസ്ഥാൻ മരുഭൂമിയിലെ പൊരിയുന്ന വെയിലത്താണ് ആ പാട്ടുകൾ മനോഹരമായി ഷൂട്ട് ചെയ്തത്, രണ്ടുപേരും വിയർത്ത് ഒലിച്ചു'

കഴിഞ്ഞ വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്തതിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയും എന്നാൽ ഒടിടിയിൽ റിലീസ് ചെയ്തശേഷം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത സിനിമയാണ് ഖൽബ്. 2024 ജനുവരിയിൽ റിലീസ് ചെയ്ത സിനിമയാണെങ്കിൽ കൂടിയും ആ വർഷം ഡിസംബറിലാണ് സിനിമ ഒടിടിയിൽ എത്തിയത്. എന്താണ് ഒടിടിയിൽ വരാൻ ഇത്ര വൈകുന്നതെന്ന് നിരന്തരമായി പ്രേക്ഷകർ ചോദിച്ച സിനിമ കൂടിയായിരുന്നു ഇത്.

രഞ്ജിത്ത് സജീവ് നായകനായ സിനിമയിൽ നായികയായത് നേഹ നസ്നീൻ ആയിരുന്നു. സാജിദ് യഹിയ സംവിധാനം ചെയ്ത സിനിമയിൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. തീവ്രപ്രണയത്തിന്റെ കഥ പറഞ്ഞ ഖൽബ് ഫ്രൈഡേ ഫിലിം ഹൗസും ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസും ചേർന്നാണ് നിർമിച്ചത്.

Ranjith Sajeev Neha Nazneen

സിനിമയുടെ പ്രഖ്യാപന സമയത്ത് ചിത്രത്തിൽ നായകനായി ഷെയ്ൻ നി​ഗം എത്തുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ പിന്നീട് ഷെയ്ൻ സിനിമയിൽ നിന്നും പിന്മാറിയതോടെയാണ് രഞ്ജിത്തിലേക്ക് ഖൽബിലെ കാൽപ്പോയുടെ കഥാപാത്രം എത്തുന്നത്. സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അതിലെ ​ഗാനങ്ങളായിരുന്നു. ചിത്രത്തിലെ ചില സീനുകളും വൈറലായ ഒരു ഡ്യൂയറ്റ് സോങ്ങും ചിത്രീകരിച്ചത് രാജസ്ഥാനിലായിരുന്നു.

രാജസ്ഥാനിലെ പൊള്ളുന്ന മരുഭൂമിയിൽ വെച്ച് പ്രണയ ​ഗാനത്തിന് ചുവടുവെക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ഒരു ജോലിയായിരുന്നുവെന്ന് പറയുകയാണ് നായകൻ രഞ്ജിത്തും നായിക നേ​ഹയും. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഖൽബിലെ സോങ് ഷൂട്ട് ചെയ്തത് രാജസ്ഥാനിലാണ്.

ക്ലോസ് ഷോട്ടുകളിൽ അഭിനയിക്കുമ്പോൾ പൊരി വെയിലായതിനാൽ വിയർത്ത് ഒലിച്ചിരുന്നു രണ്ടുപേരും. പക്ഷെ വളരെ തീവ്രമായ പ്രണയമായ ഭാവം മുഖത്തും ശരീരത്തിലും വരുത്തി അഭിനയിക്കേണ്ടി വരും. പൊരിയുന്ന വെയിലിന് പുറമെ ബാ​ഗ്രൗണ്ടിൽ നിർത്തിയിരുന്ന ഒട്ടകങ്ങൾ പൊസിഷനിൽ നിൽക്കാത്തതിനാൽ കുറേ റീ ഷൂട്ടും ചെയ്യേണ്ടി വന്നു. ഞങ്ങൾ രണ്ടുപേരും മരുഭൂമിയിൽ നിന്ന് പൊരിയുകയായിരുന്നു.

ഭയങ്കര രസത്തിലാണ് സിനിമയിലെ ഓരോ സീനും എടുത്തിരിക്കുന്നത്. സോങ് ഫ്രെയിംസ് കാണുമ്പോൾ അത് മനസിലാകും. വലിയ മുതൽ മുടക്കില്ലാതെ വളരെ മനോഹരമായി തന്നെ ഓരോ സീനും ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് സോങ് ഷൂട്ട് അനുഭവം പങ്കിട്ട് നേഹയും രഞ്ജിത്തും പറഞ്ഞത്. ഖൽബിന്റെ ഒടിടി റിലീസിനുശേഷം കാൽപോ-തുമ്പി ജോഡി യൂത്തിനിടയിൽ വളരെ അധികം സെലിബ്രേറ്റ് ചെയ്യപ്പെട്ടിരുന്നു. ​

Ranjith Sajeev Neha Nazneen

ഗോളം, മൈക്ക് എന്നിവയ്ക്കുശേഷം രഞ്ജിത്ത് നായകനായ സിനിമയാണ് ഖൽബ്. ഇപ്പോൾ കൈ നിറയെ പുതിയ സിനിമകളുമായി തിരക്കിലാണ് രഞ്ജിത്ത്. മേഘാലയയിലെ അഡിഷനൽ ചീഫ് സെക്രട്ടറി ഷക്കീലിന്റെയും സഫീറയുടെയും മകളായ നേഹ നസ്‌നീൻ ഷക്കീൽ ഖൽബിൽ അഭിനയിക്കും മുമ്പ് ഇൻസ്റ്റഗ്രാമിലെ താരമായിരുന്നു.

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് നേഹയ്ക്ക് ഖൽബിലേക്കുള്ള ക്ഷണം ലഭിച്ചത്. ഖൽബിലെ തുമ്പി എന്ന കഥാപാത്രം നേഹയ്ക്ക് വേണ്ടി എഴുതിയതാണെന്നാണ് ഒടിടി റിലീസിനുശേഷം ആരാധകരിൽ നിന്നും വന്ന പ്രതികരണങ്ങൾ. മലയാളിയായ നേഹ നല്ലൊരു ​ഗായിക കൂടിയാണ്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X