'എനിക്ക് ഇഷ്ടമില്ലാത്ത ആ കാര്യം സ്വാസികയ്ക്കും ഇഷ്ടമല്ല, മഞ്ജു പിള്ളയ്ക്കും ദേവി ചന്ദനയ്ക്കും ഇഷ്ടമല്ല!': രചന
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് രചന നാരായണന്‍കുട്ടി. മിനിസ്‌ക്രീനിൽ തിളങ്ങിയ നടി പിന്നീട് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. 2001 തീർത്ഥാടനം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയതാണ് രചന. എന്നാൽ 2011 മുതൽ മറിമായം എന്ന ഹാസ്യ പരമ്പരയിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് രചനയെ പ്രേക്ഷകർ അറിയുന്നത്.
മാറിമായത്തിൽ തിളങ്ങിയ രചനയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയായിരുന്നു. 2013 ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെ നായികയായ രചന പിന്നീട് തുടർച്ചയായി നിരവധി സിനിമകളുടെ ഭാഗമായി. അഭിനേത്രി എന്നതിന് പുറമെ ഇംഗ്ലീഷ് അധ്യാപികയും നർത്തകിയും കൂടിയാണ് രചന. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളിലും രചന സജീവമാണ്.

അതേസമയം, സ്ഥിരമായി ട്രോൾ ചെയ്യപ്പെടാറുള നടിമാരിൽ ഒരാൾ കൂടിയാണ് രചന. എക്സ്പ്രഷന്റെ പേരിൽ മറ്റും രചന വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്. മോഹൻലാൽ നായകനായ ആറാട്ടിലാണ് രചന അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമാണ് രചന.
ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും അമ്മ ഭാരവാഹി എന്ന നിലയിലൊക്കെ സിനിമാ പ്രവർത്തകർക്കിടയിൽ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് രചന. എല്ലാം പങ്കുവയ്ക്കുന്ന ഒരു സൗഹൃദ വലയവും നടിക്കുണ്ട്. അധികം ആർക്കും അറിയാത്ത ആ സൗഹൃദ വലയത്തെ കുറിച്ച് സംസാരിക്കുകയാണ് രചനയിപ്പോൾ.

നടി സ്വാസിക അവതാരകയായ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിലാണ് തന്റെ സൗഹൃദ വലയത്തെ കുറിച്ച് രചന സംസാരിച്ചത്. സ്വാസിക വിജയ്, മഞ്ജു പിള്ള, ദേവി ചന്ദന, രചന നാരായണന്‍ കുട്ടി എന്നിവരടങ്ങുന്നതാണ് ആ സൗഹൃദ വലയം.
നാല് പേര്‍ക്കും കൂടി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് പോലും ഉണ്ട്. അതിലൂടെ തങ്ങൾ നാല് പേരും പല കാര്യങ്ങളും സംസാരിക്കാറുണ്ടെന്ന് നടി പറഞ്ഞു. ഷോയിൽ രചനയ്ക്ക് ഇഷ്ടമില്ലാത്ത കാര്യം എന്താണെന്ന് സ്വാസിക ചോദിച്ചപ്പോൾ, എനിക്ക് ഇഷ്ടമില്ലാത്ത ആ കാര്യം സ്വാസികയ്ക്കും ഇഷ്ടമല്ല. അത് മഞ്ജു പിള്ളയ്ക്കും ദേവി ചന്ദനയ്ക്കും ഇഷ്ടമല്ല എന്നായിരുന്നു രചനയുടെ മറുപടി.

പക്ഷെ ആ കാര്യം ഇവിടെ പറയാന്‍ പറ്റുന്നതല്ലെന്നും. ഞങ്ങളെ പോലെ പലര്‍ക്കും അത് ഇഷ്ടമില്ലായിരിക്കും എന്നും രചന പറഞ്ഞു. തനിക്ക് ഗോസ്സിപ്പുകൾ ഇഷ്ടമാണെന്നും രചന പറയുന്നുണ്ട്. മുൻപ് ഇതേ അഭിപ്രായം പറഞ്ഞിട്ടുള്ള സ്വാസികയും അത് ആവർത്തിക്കുന്നുണ്ട്.
ട്രോളുകള്‍ എന്റെ സ്വന്തമാണ്. ഞാന്‍ ഇപ്പോള്‍ വളരെ ആസ്വദിക്കുന്ന കാര്യങ്ങളാണ് ട്രോളുകളും ഗോസിപ്പുകളും എന്നാണ് രചന പറയുന്നത്. തന്നെ കുറിച്ചുള്ള ട്രോളുകളും ഗോസിപ്പുകളും എല്ലാം ശരിക്കും പറഞ്ഞാല്‍ തനിക്ക് നല്ല ബൂസ്റ്റ് നൽകുകയാണ് ചെയ്തതെന്ന് സ്വാസികയും പറഞ്ഞു.

നമ്മളെ കുറിച്ച് ഒരു ട്രോൾ വരുമ്പോൾ എല്ലാവരുടെയും ഫോണില്‍ നമ്മള്‍ വരുന്നു, നമ്മള്‍ എല്ലാവര്ക്കും ഇടയിൽ ഒരു സംസാര വിഷയം ആകുന്നു. അങ്ങനെയാകുമ്പോൾ നമ്മുടെ പേരിന് കൂടുതൽ ശക്തി കിട്ടുകയല്ലേ ചെയ്യുന്നത്. അതുകൊണ്ടാണ് എന്നെ കുറിച്ചുള്ള ട്രോളുകളും ഗോസ്സിപ്പുകളും എനിക്ക് ഇഷ്ടമാണെന്ന് ഞാൻ പറയുന്നതെന്ന് സ്വാസിക വ്യക്തമാക്കി.

അതേസമയം, സ്വാസികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചതുരം സിനിമയുടെ പേരിലാണ് നടി കൂടുതൽ ട്രോളുകൾക്ക് ഇരയായായത്. എന്നാൽ പലപ്പോഴും ട്രോളുകളിൽ നിറഞ്ഞിട്ടുള്ളത് രചനയാണ്. ഓരോ പുതിയ സിനിമ ഇറങ്ങുമ്പോഴും നടി ട്രോൾ ചെയ്യപ്പെടാറുണ്ട്. ഒടുവിൽ ആറാട്ട് ഇറങ്ങിയപ്പോഴും അതിന് മുൻപ് രചനയുടെ വഴുതന എന്ന ഷോർട്ട് ഫിലിമിന്റെ പേരിലും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











