ക്യാന്‍സര്‍ ആണോ? മൊട്ടയടിച്ചതിനെപ്പറ്റി ചോദിച്ച് ആരാധകന്‍; തകര്‍പ്പന്‍ മറുപടി നല്‍കി രചന നാരായണന്‍കുട്ടി

നടിമാര്‍ മുടി വെട്ടുന്നതും നീട്ടുന്നതുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്. അങ്ങനെ ഈയ്യടുത്ത് തന്റെ മേക്കോവറിലൂടെ ഞെട്ടിച്ച ഒരാളാണ് നടി രചന നാരായണന്‍കുട്ടി. തലമൊട്ടടിച്ചായിരുന്നു രചന നാരായണ്‍കുട്ടി ആരാധകരെ ഞെട്ടിച്ചത്. നടന്മാര്‍ മൊട്ടയടിക്കുന്നതൊക്കെ പതിവാണെങ്കിലും നടിമാര്‍ മൊട്ടയടിക്കുന്നത് തികച്ചും അസാധാരണമായ കാര്യമാണ്. അതുകൊണ്ട് തന്നെ തന്റെ നീളന്‍ മുടി രചന മൊട്ടയടിച്ചതോടെ ആരാധകര്‍ ശരിക്കും ഞെട്ടുകയുണ്ടായി.

സോഷ്യല്‍ മീഡിയയില്‍ തന്റെ മൊട്ടത്തലയുടെ ചിത്രങ്ങള്‍ രചന പങ്കുവച്ചിരുന്നു. പിന്നാലെ പൊതുവേദികളില്‍ നിന്നും ഫോട്ടോഷൂട്ടുകളില്‍ നിന്നെല്ലാമുള്ള രചനയുടെ മൊട്ടത്തലയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുകയും ചെയ്തു. ഇതിനിടെ ഇപ്പോഴിതാ താന്‍ മൊട്ടയടിച്ചതിനെക്കുറിച്ചുള്ളൊരു കമന്റിന് രചന നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്.

Rachana Narayanankutty

കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുമുള്ള തന്റെ വീഡിയോ പങ്കുവച്ച ചാനലിന്റെ കമന്റ് ബോക്‌സിലെത്തി നന്ദി പറയുകയായിരുന്നു രചന. ഇതിനിടെ ഒരാള്‍ രചനയ്ക്ക് മറുപടി നല്‍കുകയായിരുന്നു. ക്യാന്‍സര്‍ ആണോ എന്നായിരുന്നു അയാളുടെ ചോദ്യം. മനസ്സിനില്ല എന്നായിരുന്നു രചനയുടെ മറുപടി. അതേസമയം രചനയ്ക്ക് പിന്തുണയുമായി ആരാധകര്‍ എത്തുന്നുണ്ട്. കാന്‍സര്‍ ഉള്ളവര്‍ മാത്രമേ മുടി മുറിക്കുവുള്ളോ, പുള്ളിക്കാരി തിരുപ്പതി പോയതാണെന്നായിുരന്നു ഒരു ആരാധകന്റെ മറുപടി.

അതേസമയം താന്‍ എന്തുകൊണ്ടാണ് മുടി വെട്ടിയതെന്ന് കഴിഞ്ഞ ദിവസം രചന വെളിപ്പെടുത്തിയിരുന്നു. മറിമായം ടീമിന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് രചന ഇക്കാര്യം പങ്കുവച്ചത്. ശരിക്കും ഒരുപാട് കാലമായിട്ടുള്ള വഴിപ്പാട് ആയിരുന്നു എന്നാണ് രചന പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

Rachana Narayanankutty

''തിരുപ്പതി, മൂകാംബിക പോലെയുള്ളയിടങ്ങളിലേക്ക് എത്തിപ്പെടണമെങ്കില്‍ ഭഗവാന്മാര്‍ വിളിക്കണമെന്നാണ് വിശ്വാസം. നാളെ പോവണമെന്ന് വിചാരിച്ചാല്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങളല്ല ഇത് രണ്ടും. തനിക്ക് പതിനാല് വയസുള്ളപ്പോഴാണ് ആദ്യമായി തിരുപ്പതിയിലേക്ക് പോവുന്നത്. ഇനിയും അവിടെ പോയി തൊഴാന്‍ സാധിച്ചാല്‍ മൊട്ട അടിച്ചേക്കാമെന്ന് നേര്‍ന്നിരുന്നു.
ആദ്യം പോയപ്പോഴും അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു. രണ്ടാം തവണ ഇതിന് വേണ്ടി പോയി, മൊട്ട അടിച്ചിട്ട് പോരുകയായിരുന്നു എന്നും രചന പറയുന്നു. എന്നാല്‍ ഈ മൊട്ട ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഇങ്ങ് എടുക്കുകയാണെന്നാണ് വീണ തമാശരൂപേണ പറയുന്നത്.''

മലയാളികള്‍ക്ക് സുപരിചിതയാണ് രചന നാരായണന്‍കുട്ടി. എവര്‍ഗ്രീന്‍ കോമഡി സറ്റയര്‍ ആയ മറിമായത്തിലൂടെയാണ് രചന ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലെത്തുകയായിരുന്നു. സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച രചന മികച്ചൊരു നര്‍ത്തകി കൂടിയാണ്. നൃത്ത വേദികളില്‍ സജീവമായി തന്നെ രചന പങ്കെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് രചന നാരായണന്‍കുട്ടി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാനും നായികയായി അഭിനയിക്കാനുമൊക്കെ രചനയ്ക്ക് സാധിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഭാരിവാഹിത്വത്തിലേക്ക് എത്താനും രചനയ്ക്ക് സാധിച്ചിരുന്നു. മറിമായം ടീമിന്റെ പഞ്ചായത്ത് ജെട്ടിയാണ് രചനയുടെ പുതിയ സിനിമ. മോഹന്‍ലാല്‍ ചിത്രം ആറാട്ടാണ് ഒടുവിലിറങ്ങിയ സിനിമ.

More from Filmibeat

Read more about: rachana narayanankutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X