ആ പ്രണയമാണ് ശിഷ്ടം കാലം അവിടെ കാലം കഴിയാന്‍ മോഹിപ്പിക്കുന്നത്; രചന നാരായണന്‍കുട്ടി പറയുന്നു
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രചന നാരായണന്‍കുട്ടി. ടെലിവിഷനിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് സിനിമകളിലും നിറ സാന്നിധ്യമായി മാറുകയായിരുന്നു. അമ്മയുടെ പ്രവര്‍ത്തനങ്ങളിലും രചന സജീവ പ്രവര്‍ത്തകയാണ്. ഇപ്പോഴിതാ തന്റെ യാത്രകളോടുള്ള പ്രണയത്തെക്കുറിച്ച് രചന നാരായണന്‍കുട്ടി മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് രചന മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.
ജോലിയും പ്രൊഫഷനും യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ നിരവധി യാത്രകള്‍ നടത്തേണ്ടി വരാറുണ്ട്. എങ്കിലും ആത്മീയത ഉള്‍കൊള്ളുന്ന യാത്രകളാണ് കൂടുതല്‍ ഇഷ്ടം എന്നാണ്് രചന പറയുന്നത്. തിരക്കുകള്‍ ഒക്കെ ഒഴിഞ്ഞ്, സമയം കിട്ടിയാല്‍ മാനസ സരോവരത്തിനടുത്ത് എവിടെയെങ്കിലും പോയി ബാക്കിയുള്ള കാലം ജീവിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു. ഹിമാലയസാനുക്കളില്‍ ജീവിതത്തിന്റെ കുറച്ചുനിമിഷങ്ങളെങ്കിലും ചെലവഴിക്കാന്‍ സാധിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്നും രചന പങ്കുവെക്കുന്നു.

എന്തുകൊണ്ടാണ് ഹിമാലയം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാകുന്നതെന്ന് ചോദിച്ചാല്‍ തനിക്ക് കൃത്യമായൊരു ഉത്തരം നല്‍കാനില്ലെന്നാണ്് രചന പറയുന്നത്. വായനകളിലൂടെയും പുസ്തകങ്ങളിലൂടെയും ചെറുപ്പം മുതല്‍ മനസ്സില്‍ കയറിക്കൂടിയ ഇടമാണ് രചനയ്ക്ക് ഹിമാലയം. പുസ്തകങ്ങളില്‍നിന്നും വായിച്ചറിഞ്ഞ അറിവിനേക്കാള്‍ എത്രയോ വലിയ ഒരു അനുഭവമാണ് ഹിമാലയം എന്നത് അതിന്റെ ഒരു ഭാഗമായ തുംഗനാഥ് സന്ദര്‍ശിച്ചപ്പോള്‍ മനസിലാക്കിയെന്നും രചന പറയുന്നു. മാനസസരോവറാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം എന്നും താരം പറയുന്നു. അവിടെ പോകണം എന്നുള്ളത് മാത്രമല്ല സ്ഥിരമായി താമസിക്കാന്‍ പറ്റുമെങ്കില്‍ ശിഷ്ടകാലം അവിടെ ചെലവഴിക്കണമെന്നാണ് തന്റെ സ്വപ്‌നമെന്നും രചന പറയുന്നു. അതേസമയം ഒരു യാത്രയ്ക്കിടെ തങ്ങളുടെ വാഹനത്തിന്റെ അ്ടുത്ത് സിംഹം വന്ന് കിടന്ന സംഭവവും രചന തുറന്ന് പറയുന്നുണ്ട്. ട്രാന്‍സാനിയയിലേക്കുളള യാത്രയിലായിരുന്നു സംഭവം. രചനയുടെ വാക്കുകള്‍ വായിക്കാം.

''പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരു ആഫ്രിക്കന്‍ രാജ്യത്തിലേക്ക് ആദ്യമായിട്ടായിരുന്നു പോകുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ഒരു കാര്യം വന്യജീവികളെ കാണുവാനായി കാടുകളിലൂടെ സഫാരി നടത്താം എന്നതാണ്. ഞങ്ങളും അന്ന് അവിടെ ഒരു സഫാരിക്ക് പോയി. വാഹനം മുന്നോട്ട് നീങ്ങുന്ന സമയം പെട്ടെന്ന് ഒരു സിംഹം നമ്മുടെ വണ്ടിയുടെ സൈഡിലായി കിടന്നു. ശരിക്കും അമ്പരന്നുപോയ നിമിഷങ്ങളായിരുന്നു'' എന്നാണ് രചന പറയുന്നത്. നമ്മള്‍ വാഹനക്കിനകത്ത് ഇരിക്കുമ്പോള്‍ പുറത്ത് ഒരു സിംഹം. മൃഗശാലകളിലും ടിവിയിലും മാത്രം കണ്ടുപരിചയിച്ച കാട്ടിലെ രാജാവിനെ നേരിട്ട് തൊട്ടടുത്ത് കണ്‍നിറയെ കാണാനുള്ള അവസരം കൂടിയായിരുന്നു അതെന്നാണ് രചന പറയുന്നത്. അത് മാത്രമായിരുന്നില്ല ടാന്‍സാനിയന്‍ യാത്ര രചനയ്ക്ക് സമ്മാനിച്ച ഓര്‍മ്മ. ആ യാത്രയില്‍ നിന്നും ലഭിച്ച മറ്റൊരു മനോഹരമായ ഓര്‍മ്മ അവിടുത്തെ ഗോത്ര വര്‍ഗ്ഗക്കാരോടൊപ്പം ചെലവഴിക്കനായ സമയമാണെന്നാണ് രചന പറയുന്നത്.
Recommended Video

അവരുടെ ഗോത്രത്തിന്റെ തനത് കലാരൂപം നമുക്കുവേണ്ടി അവതരിപ്പിച്ചു കാണിക്കുകയും, അവരോടൊപ്പം നൃത്തത്തില്‍ പങ്കുചേരാന്‍ ക്ഷണിക്കുകയും ചെയ്തപ്പോള്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയതെന്നാണ് രചന പറയുന്നത്. താന്‍ ഇതുവരെ നടത്തിയ യാത്രകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് തൃംഗനാഥ് ആണെന്നാണ് രചന പറയുന്നത്. വിനോദ് മങ്കര സംവിധാനം നിര്‍വഹിച്ച നിത്യസുമംഗലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് തുംഗനാഥിലേക്ക് പോകുന്നത്. ചിത്രത്തിന്റെ കൊറിയോഗ്രഫിയും രചനയായിരുന്നു. ജീവിതത്തില്‍ മറക്കാനാകാത്ത യാത്രയായിരുന്നു അതെന്നും താരം പറയുന്നു. ചിത്രീകരണത്തിനായി പോയതായിരുന്നു എങ്കിലും വളരെയധികം ആസ്വദിക്കാനായി ആ യാത്ര. ഇത്രയും മനോഹരമായ സ്ഥലങ്ങള്‍ നമ്മുടെ ഭൂമിയില്‍ ഉണ്ടോ എന്ന് ആശ്ചര്യപ്പെട്ടുപ്പോകും വാലി ഓഫ് ഫ്‌ലവേഴ്‌സില്‍ നില്‍ക്കുമ്പോള്‍ എന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications