ഏറെ വിഷമമുണ്ടാക്കിയ സാഹചര്യം, അശരീരി പോലെ മമ്മൂട്ടിയുടെ വാക്കുകള്‍ തന്ന ഊര്‍ജ്ജം! രചന പറയുന്നു

ഇന്നലെയായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ പ്രിയ താരത്തെ കാണാനും ആശംസകള്‍ അറിയിക്കാനും നിരവധി പേരാണ് മമ്മൂട്ടിയുടെ വീടിന് മുന്നിലെത്തിയത്. സോഷ്യല്‍ മീഡിയയും സിനിമാ ലോകവുമെല്ലാം മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി മാറ്റി. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ തേടി പുതിയ സിനിമയുടെ ട്രെയിലറടക്കമുള്ള സമ്മാനങ്ങളുമെത്തി.

സിനിമാ ലോകത്തു നിന്നും ധാരാളം പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തിയത്. ഇതില്‍ നടി രചന നാരായണന്‍കുട്ടി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ പുതിയ സിനിമയായ ഭ്രമയുഗത്തിന്റെ പോസ്റ്ററും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചു കൊണ്ടായിരുന്നു രചനയുടെ കുറിപ്പ്.

Rachana Narayanankutty

''ഒരു സിനിമാറ്റിക് മയിസ്‌ട്രോയുടെ പരിണാമം... ആ പരിണാമം, ഇപ്രകാരം ഉയര്‍ന്ന രീതിയില്‍ മറ്റൊരു നടനില്‍ കാണാന്‍ സാധിച്ചിട്ടുണ്ടോ എന്നു സംശയമാണ്. കുട്ടിക്കാലം മുതല്‍ കണ്ടിട്ടുള്ള മമ്മൂട്ടി ചിത്രങ്ങളുടെ ഓര്‍മ്മകളിലൂടെ സഞ്ചരിച്ചു ഇന്നിവിടെ ആലോചിച്ചു നില്‍ക്കുമ്പോള്‍, കഴിവിന്റെ അതിരുകളെ കാലാനുസൃതമായും, ക്രമാനുഗതവുമായും ഭേദിച്ചു കൊണ്ട്, ആ നടന്‍ തന്റെ കലയോട് കാണിച്ചുപോരുന്ന സമര്‍പ്പണത്തെ ആണ് ആദ്യം കാണാന്‍ കഴിയുന്നത്. ഏറ്റെടുക്കുന്ന ഓരോ കഥാപാത്രങ്ങളിലും, അദ്ദേഹം ഒരു കമലിയോണിനെ പോലെ രൂപാന്തരപ്പെട്ട്, അതിനെ ആഴവും ആധികാരികതയും ഉള്ളതാക്കി മാറ്റുന്നു- The Master of Camouflage! The Master of Camouflage in the field of Aesthetics !'' എന്നാണ് രചന പറയുന്നത്.

അഭിനയലോകത്തിന്റെ നെറുകയില്‍ അന്‍പതിലേറെ വര്‍ഷങ്ങളായി ഇന്നും 'The Big M' ആയി അദ്ദേഹം നിലനില്‍ക്കുന്നത്, തന്റെ കലയോടുള്ള അദ്ദേഹത്തിന്റെ അകമഴിഞ്ഞ ബഹുമാനവും പ്രതിബദ്ധതയും കൊണ്ടു മാത്രമാണെന്നും രചന പറയുന്നു. മമ്മൂട്ടി എന്ന അഭിനേതാവിന്റെ ക്രമാനുഗതമായ ഈ മുന്നേറ്റം, എന്നെപോലെ ഉത്സാഹികളായ, ഒരുപാടൊരുപാട് സഹൃദയരായ കാണികളുടെ ഉദയത്തിനും കാരണമാണ് എന്നുള്ളത് തന്നെയാണ്, ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന കര്‍മ്മത്തിന്റെ ധര്‍മ്മമെന്നും രചന അഭിപ്രായപ്പെടുന്നു.

Rachana Narayanankutty

ഇനിയും ഈ കര്‍മ്മം തുടര്‍ന്ന് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്നു ആത്മാര്‍ത്ഥതയോടെ...പ്രാര്‍ത്ഥനാപൂര്‍വ്വം ഈ പിറന്നാള്‍ ദിനത്തില്‍ ആശംസിക്കുന്നുവെന്നും രചന കുറിപ്പില്‍ പറയുന്നുണ്ട്. ഏതൊരു മലയാളിയെ പോലെ ഞാനും ഏറെ ആരാധിക്കുന്ന ഒരു അഭിനേതാവാണ് മമ്മൂട്ടിയെന്നും രചന പറയുന്നു.

അദ്ദേഹം അഭിനയിച്ച ഒട്ടേറെ സിനിമകള്‍ ചെറുപ്പം തൊട്ടേ കണ്ടാസ്വദിക്കുമ്പോഴൊന്നും കരുതിയതല്ല ഈ മഹാനടനോടൊപ്പം അഭിനയിക്കാന്‍ സാധിക്കുമെന്നോ അദ്ദേഹത്തെ അറിയാന്‍ സാധിക്കുമെന്നോ,ഒന്നും! മമ്മൂട്ടി എന്ന നടനെ പറ്റിയാണ് മുമ്പേ സൂചിപ്പിച്ചതെങ്കില്‍ മമ്മൂക്ക എന്ന വ്യക്തിയെ പറ്റി പരാമര്‍ശിക്കാതെ പോവാന്‍ സാധിക്കില്ല എന്നും താരം പറയുന്നു. ഈ അടുത്ത്, ഏറെ വിഷമം ഉണ്ടാക്കിയ ഒരു സാഹചര്യത്തില്‍, ഒരു അശരീരി പോലെ അദ്ദേഹം പറഞ്ഞ ചില വാചകങ്ങള്‍ എന്നെന്നും മനസ്സില്‍ ഊര്‍ജ്ജം നല്‍കുന്ന ഒന്നാണെന്നും രചന പറയുന്നു. അതുമതി മമ്മൂക്ക..എന്നും ഞങ്ങളുടെ മമ്മൂക്കയായി കൂടെ ഉള്ളതിന് ഒരായിരം നന്ദി എന്നു പറഞ്ഞാണ് രചന കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: rachana narayanankutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X