'നാലാമത്തെയാൾ വരാൻ പോകുന്നു! എങ്കിലും നീയായിരിക്കും എന്നെന്നും ഞങ്ങളുടെ രാജകുമാരി'; നിലയോട് റേച്ചൽ!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. പേളിയെ പോലെ താരത്തിന്റെ കുടുംബവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഭർത്താവ് ശ്രീനിഷിനും മകൾ നിലയ്ക്കുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിഷും ഒന്നാകുന്നത്. അവിടെ മൊട്ടിട്ട പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയുള്ള നാടകമെന്നാണ് തുടക്കകാലത്ത് ഇരുവരും കേട്ട വിമർശനം. എന്നാൽ തങ്ങൾ സീരിയസാണെന്നും ഇനിയുള്ള ജീവിതം ഒന്നിച്ചാണെന്നും വ്യക്തമാക്കി ഇരുവരും വിവാഹിതരാവുകയായിരുന്നു.

വിവാഹം മുതൽ ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയാറുണ്ട്. സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയുമായി എല്ലാ വിശേഷങ്ങളും പങ്കുവെച്ച് പേളി എത്താറുണ്ട്. നിലവിൽ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് പേളി. ഗർഭിണി ആണെന്ന് അറിയിച്ചതിൽ പിന്നെ ഗർഭകാലത്തെ വിശേഷങ്ങളുമായാണ് പേളി ആരാധകർക്ക് മുന്നിലേക്ക് എത്താറുള്ളത്.

Rachel Maaney, Nila Srinish

ദിവസങ്ങൾക്ക് മുൻപ് പേളിയും കുടുംബവും വളക്കാപ്പ് ആഘോഷമായി നടത്തിയിരുന്നു. ഇപ്പോഴിതാ ബേബി ഷവറും നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത ബേബി ഷവർ നടന്നത്. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും എത്തിയിരുന്നു. പേളിയുടെ സഹോദരി റേച്ചലും ചിത്രങ്ങൾ പങ്കിട്ടിരുന്നു. അതിനൊപ്പം നിലയെ കുറിച്ച് റേച്ചൽ എഴുതിയ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്.

"എന്റെ സൺഷൈൻ, എന്റെ ഹൃദയമാണ് ഈ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുക. എന്നെന്നും ഞാൻ എന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കും. നീ വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ഒരുപാട് സന്തോഷം കൂടിയാണ് കൊണ്ടുവന്നത്. നീ എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു. ഇപ്പോൾ നാലാമത്തെ കുഞ്ഞ് വരാൻ പോകുന്നു, നീ വന്നതോടെ ഒരു മാജിക്ക് ആണ് സംഭവിച്ചത് എന്നെന്നും അത് അങ്ങനെ ആയിരിക്കും.

നീ എന്നും ഞങ്ങളുടെ രാജകുമാരിയായിരിക്കും. നീ എന്നെ കാണാത്തപ്പോഴും മേമ നിന്റെ കൂടെയുണ്ടാവും. നീ വലുതാകുമ്പോൾ ഞാൻ എപ്പോഴും നിന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കും. നീ അതിസുന്ദരമായ ഒരു ഹൃദയത്തിന്റെ ഉടമയാണ്. ആ ഹൃദയത്തെ സംരക്ഷിക്കാൻ ഞാൻ എപ്പോഴും ഉണ്ടാകും," റേച്ചൽ കുറിച്ചു. നിലയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു റേച്ചലിന്റെ കുറിപ്പ്. ഒരു അമ്മയുടെ നിറഞ്ഞ മനസോടെയുള്ള കുറിപ്പ് എന്നാണ് ആരാധകർ റേച്ചലിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. തന്റെ മൂത്തമകളായാണ് റേച്ചൽ നിലയെ വിശേഷിപ്പിക്കാറുള്ളത്.

Rachel Maaney, Nila Srinish

നിലയുടെ ജനനശേഷമാണ് റേച്ചലിന് രണ്ടു മക്കളും പിറന്നത്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു രണ്ടാമത്തെ മകന്റെ ജനനം. മൂത്ത മകന് ഒരു വയസ് തികഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ ആളും എത്തിയത്. കുഞ്ഞിന്റെ ബേബി ഷവർ മുതലുള്ള എല്ലാ വിശേഷങ്ങളും പേളിയും റേച്ചലും ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞ് ജനിച്ച ശേഷം ആശുപത്രിയിൽ നിന്നും കുഞ്ഞിനൊപ്പമുള്ള ചിത്രവും റേച്ചൽ പങ്കുവയ്ക്കുകയുണ്ടായി. കായ് റൂബന്‍ ബിജോയ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ച സന്തോഷമൊക്കെ റേച്ചൽ തന്നെയാണ് പങ്കുവെച്ചത്.

പേളിയെ പോലെ റേച്ചലും ആരാധകർക്ക് പ്രിയങ്കരിയാണ്. ഇടയ്ക്ക് പേളിയുടെ ഷോയിൽ അതിഥിയായി റേച്ചൽ എത്തിയിരുന്നു. പേളിയെ പോലെ തന്നെ റേച്ചലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ശ്രദ്ധേയ വേഷങ്ങളിൽ ഒന്നും താരം എത്തിയിട്ടില്ല. മോഡലിംഗിലും ഫാഷൻ ഡിസൈനിങ്ങിലും ബിസിനസിലുമൊക്കെയാണ് റേച്ചൽ തിളങ്ങിയത്. സഹോദരിമാർ എന്നതിലുപരി അടുത്ത സുഹൃത്തുക്കളെ പോലെയാണ് പേളിയും റേച്ചലും. ഫാഷന്‍ ഫോട്ടോഗ്രാഫറായ റൂബനാണ് റേച്ചലിന്റെ ഭർത്താവ്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X