കാരവനില്‍ ഒളിക്യാമറ, നടിമാരുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചു; ഓരോ നടിക്കും ഓരോ ഫോള്‍ഡര്‍: രാധിക
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി രാധിക ശരത്കുമാര്‍. മലയാള സിനിമയില്‍ കാരവനില്‍ ഒളി ക്യാമറ ഉണ്ടെന്നാണ് രാധിക വെളിപ്പെടുത്തുന്നത്. സിനിമയുടെ പേര് പറയാന്‍ തയ്യാറാകാത്ത രാധിക താന്‍ നേരിട്ട് തന്നെ കണ്ടറിഞ്ഞതാണിതെന്നും പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രാധികയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഇത് പുറത്തു വരാന്‍ ഇത്രയും വര്‍ഷം എടുത്തുവെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. 46 വര്‍ഷമായി ഞാന്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. മോശമായി പെരുമാറാന്‍ ശ്രമിച്ചവരുണ്ട്. സ്ത്രീകള്‍ നോ പറയാന്‍ കരുത്താര്‍ജ്ജിക്കണം. ഒരു പുരുഷന്‍ പോലും വാ തുറന്നിട്ടില്ല. ഒരു ഇന്‍ഡസ്ട്രിയിലും ഒരു പുരുഷനും ഒന്നും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിത് പെണ്‍കുട്ടികളുടെ തലയില്‍ ഇട്ടിരിക്കുകയാണ്. അവരാണ് ഈ ഭാരം കൂടി ചുമക്കേണ്ടത്.'' എന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള രാധികയുടെ പ്രതികരണം.

രാത്രിയില്‍ കതക് മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. എന്നെ പലരും ബോള്‍ഡായിട്ടാണ് കാണുന്നത്. ഒരുപാട് പെണ്‍കുട്ടികള്‍ എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ച് എന്റെ അരികില്‍ വന്നിട്ടുണ്ട്. ഇത് കേരളത്തില്‍ മാത്രം നടക്കുന്നതല്ല, എല്ലാ ഭാഷകളിലും സംഭവിക്കുന്നതാണ് എന്നും രാധിക പറയുന്നു.
കേരളത്തില്‍ നടന്നൊരു സംഭവമുണ്ട്. ഒരു ദിവസം ഞാനിങ്ങനെ നടന്നു പോകുമ്പോള്‍ ചിലര്‍ കൂടിയിരുന്ന് സംസാരിക്കുന്നത് കണ്ടു. എന്താണെന്ന് അറിയാന്‍ നോക്കി. എന്തോ വീഡിയോ കണ്ടാണ് ചിരിക്കുന്നത്. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് എല്ലാ കാരവാനിലും ക്യാമറ വച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്നത് ഷൂട്ട് ചെയ്തിരിക്കുകയാണ്. നടിയുടെ പേര് ടൈപ്പ് ചെയ്താല്‍ മതി, അവര്‍ വസ്ത്രം മാറുന്ന വീഡിയോ കിട്ടും എന്നാണ് രാധിക പറയുന്നത്.
സിനിമയുടെ പേര് പറയുന്നില്ല. ആര്‍ട്ടിസ്റ്റിനെ ബ്ലെയിം ചെയ്യുന്നതിലേക്ക് പോകാനില്ല. ഇതൊരു സിസ്റ്റത്തിന്റെ പ്രശ്‌നമാണ്. ഇതിന് ശേഷം എല്ലാ നടിമാരോടും പറഞ്ഞു. എനിക്ക് കാരവാനുള്ളില്‍ പോകാന്‍ തന്നെ പേടിയാണ്. ഞാന്‍ ശബ്ദമുണ്ടാക്കി. ചെരുപ്പൂരി അടിക്കുമെന്ന് അവരോട് പറഞ്ഞു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. കാരവന്‍ വേണ്ട റൂം മതിയെന്ന് ഞാന്‍ പറഞ്ഞു.മലര്‍ന്നു കിടന്നു തുപ്പിയാല്‍ നമ്മളുടെ മുഖത്ത് തന്നെയാണ് വീഴുക. നമ്മുടെ ഇന്‍ഡസ്ട്രിയാണ്. അതിനാല്‍ ആരുടേയും പേര് പറയുന്നില്ലെന്നും താരം പറയുന്നു.

ഉര്‍വ്വശിയുടെ അഭിമുഖം ഞാന്‍ കണ്ടിരുന്നു. കേരളത്തില്‍ അങ്ങനൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. അവര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. നാളെ അവരെ സിനിമയില്‍ എടുക്കാതെ വരുമോ എന്ന് അവര്‍ കരുതിയേക്കാം. അവര്‍ നല്ല നടിയും എന്റെ സുഹൃത്തുമാണ്. പക്ഷെ ഇക്കാര്യത്തില്‍ എനിക്ക് അവരോട് അഭിപ്രായ വ്യത്യാസമുണ്ട്. കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും ഇതൊക്കെ നടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. ദിലീപ് കുറ്റാരോപിതനാണ്. കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. കുറ്റാരോപിതനാണെന്ന് കരുതി കൂടെ അഭിനയിക്കില്ല എന്ന് പറയാനാകില്ല. എന്റെ ഇന്‍ഡസ്ട്രിയില്‍ ഇതിലും വലിയ കേസുകളില്‍ കുറ്റാരോപിതരായവരുണ്ട്. വലിയ കുറ്റങ്ങള്‍ ചെയ്‌തെന്ന ആരോപണമുള്ള മന്ത്രിമാരുണ്ട്. അവരോടൊന്നും സംസാരിക്കാതിരിക്കാന്‍ സാധിക്കില്ലെന്നാണ് രാധിക പറയുന്നത്.


Click it and Unblock the Notifications