'കല്യാണത്തിന്റെ മൂന്നാം ദിവസം ഭാര്യയെ ബസിൽ മറന്നുവച്ചു, പിന്നാലെ പാഞ്ഞു'; രസകരമായ സംഭവം ഓർത്ത് രഘുനാഥ് പാലേരി

മലയാളികൾക്ക് സുപരിചിതനാണ് രഘുനാഥ് പാലേരി. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന നിരവധി ഹിറ്റ് സിനിമകളാണ് മലയാളത്തിൽ ഉള്ളത്. മൈ ഡിയർ കുട്ടിച്ചാത്തൻ, മഴവിൽ കാവടി, കടിഞ്ഞൂൽ കല്യാണം, മേലേപ്പറമ്പിൽ ആൺവീട്, പിൻഗാമി, വാനപ്രസ്ഥം എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഒന്ന് മുതൽ പൂജ്യം വരെ, വിസ്‌മയം തുടങ്ങിയ സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട് അദ്ദേഹം. അടുത്തിടെ, തൊട്ടപ്പൻ, നാരദൻ, ലളിതം സുന്ദരം തുടങ്ങിയ സിനിമകളിൽ നടനായും അദ്ദേഹം തിളങ്ങിയിരുന്നു. ലളിതം സുന്ദരത്തിൽ മഞ്ജു വാര്യരുടെയും ബിജു മേനോന്റെയും അച്ഛനായി എത്തിയ രഘുനാഥ് പാലേരിയുടെ വേഷം ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് അദ്ദേഹം.

ഭാര്യയെ ബസിൽ മറന്നുവച്ചതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്

തന്റെ കഥകളിൽ ഒരുപാട് നർമ്മം പറയുന്ന എഴുത്തുകാരനാണ് രഘുനാഥ് പാലേരി. ഇപ്പോഴിതാ, ജീവിതത്തിലുണ്ടായ ഒരു രസകരമായ കഥ പങ്കുവയ്ക്കുകയാണ് അദ്ദേഹം. ഭാര്യയെ ബസിൽ മറന്നുവച്ചതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. വനിതയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ഭാര്യയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ആ കഥ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം വിശദമായി.

ഡ്രൈവറുടെ അടുത്ത സീറ്റ് ഒഴിവുള്ളപ്പോഴേ താൻ ബസിൽ കയറാറുള്ളു

ഭാര്യ തന്റെ ജീവിതത്തിലേക്ക് വരുന്നത് തന്നെ ഒരു കഥയാണെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത്. സ്മിത എന്നാണ് ഭാര്യയുടെ പേര്. സ്‌കൂളിൽ പഠിക്കുമ്പോൾ നടക്കാവിൽ നിന്ന് നാലഞ്ചു കിലോമീറ്റർ നടന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്. ചിലപ്പോൾ അച്ഛൻ ബസ് കൂലി തരാറുണ്ട്. പത്തു പൈസയാണ് ടിക്കറ്റ് നിരക്ക്. ഡ്രൈവറുടെ അടുത്ത സീറ്റ് ഒഴിവുള്ളപ്പോഴേ താൻ ബസിൽ കയറാറുള്ളുവെന്നും അദ്ദേഹം പറയുന്നു.

അച്ഛന്റെ സുഹൃത്തായിരുന്നു ബസ് ഡ്രൈവർ. ഇറങ്ങാൻ നേരം ടിക്കറ്റ് കീറിയെടുത്ത കുറ്റി സമ്മാനമായി തരാറുണ്ടായിരുന്നു. അതുവെച്ച് കൂട്ടുകാർക്കൊപ്പം ബസ് ഓടിച്ചു കളിച്ചതൊക്കെ അദ്ദേഹം ഓർക്കുന്നുണ്ട്. പിന്നീട് വലുതായി വിവാഹം കഴിക്കാൻ തീരുമാനിച്ച് പെണ്ണ് കാണാനിറങ്ങി. അങ്ങനെ പെണ്ണുകാണാൻ ചെന്നത് അച്ഛന്റെ ആ സുഹൃത്തിന്റെ വീട്ടിലും.

കോഴിക്കോട്ടേക്ക് പ്രൈവറ്റ് ബസിൽ പോകുമ്പോഴാണ് സംഭവം

അദ്ദേഹത്തിന്റെ മകളാണ് സ്മിത. രണ്ടുപേർക്കും പരസ്പരം ഇഷ്ടമായി. അങ്ങനെ വിവാഹിതരായെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് ഭാര്യയെ ബസിൽ മറന്നുവെച്ച സംഭവകഥ അദ്ദേഹം വിവരിച്ചത്. 'കല്യാണത്തിന്റെ മൂന്നാം ദിവസമാണ് ഞാൻ ഭാര്യയെ ബസിൽ മറന്നുവച്ചത്. കോഴിക്കോട്ടേക്ക് പ്രൈവറ്റ് ബസിൽ പോകുമ്പോഴാണ് സംഭവം'

'പോകുന്ന വഴിക്കായിരുന്നു കൂട്ടുകാരൻ ഗോപിയുടെ വീട്. അവനെ കല്യാണത്തിന് കണ്ടില്ലായിരുന്നു. അവന്റെ വീടിനടുത്തുള്ള സ്റ്റോപ് എത്തിയപ്പോൾ ഭാര്യ ബസിലുള്ള കാര്യം ഓർക്കാതെ ഇറങ്ങി. നടന്നു തുടങ്ങിയപ്പോഴാണ് സ്മിതയുടെ കാര്യം ഓർത്തത്. ഒരു ഓട്ടോ പിടിച്ച് ബസിന്റെ പിന്നാലെ പാഞ്ഞു. ബസിന്റെ പൊടി പോലുമില്ല. ഒടുവിൽ മാനാഞ്ചിറ എത്തി. എന്നെ കണ്ടതും അവളുടെ കണ്ണ് നിറഞ്ഞു. ഞാൻ ചെന്ന് കെട്ടിപ്പിടിച്ചു,'

എന്റെ ഭാര്യയാടോ.... ബസിൽ മറന്നു വച്ചതാന്ന്

അതോടെ ആളുകൾ കൂടി. ബസ് സ്റ്റോപ്പിൽ വച്ച് ഒരുത്തൻ പരസ്യമായി പെണ്ണിനെ കെട്ടിപ്പിടിക്കുന്നു എന്നായിരുന്നു. പെട്ടെന്ന് കിട്ടിയ ടാക്സിയിൽ കയറി അവിടെ നിന്ന് രക്ഷപ്പെട്ടു. അന്തം വിട്ട് വണ്ടിയോടിക്കുന്ന ടാക്സി ഡ്രൈവറോടു പറഞ്ഞു, 'എന്റെ ഭാര്യയാടോ.... ബസിൽ മറന്നു വച്ചതാന്ന്... ' രഘുനാഥ് പാലേരി പറഞ്ഞു.

കുട്ടിക്കാലത്ത് സുഹൃത്തുക്കളായിരുന്നു എല്ലാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകാനുള്ള കാരണവും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. 'കുട്ടിക്കാലത്ത് സുഹൃത്തുക്കളായിരുന്നു എല്ലാം. ഇന്നത് മൊബൈൽഫോണും ഐപാഡുമൊക്കെയായി. ആകാശത്തെ പൂർണചന്ദ്രനെ കാണാനും ആൾക്കാർ മൊബൈൽ ഫോണിലാണു നോക്കുന്നത്.

നവമാധ്യമങ്ങൾ ആൽത്തറ പോലെയാണ്. അവിടെയിരുന്ന് എഴുതാം. വരയ്ക്കാം കഥ പറയാം. പക്ഷേ, ഗൗരവമൊട്ടുമില്ല. എഴുതുന്നതൊന്നും സത്യമാവണമെന്നില്ല. എങ്കിലും എഴുതാൻ കാൻവാസ് ഉണ്ടെങ്കിൽ എന്തിന് അത് ഉപേക്ഷിക്കണം. അതുകൊണ്ടാണ് താനും എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

More from Filmibeat

Read more about: raghunath paleri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X