Don't Miss!
- News
വിവാഹപ്പന്തലില്‍ എത്തുന്ന വധുവിന് നീളന്‍മുടിയില്ല, പകരം മൊട്ട; കാരണം ഇങ്ങനെ
- Lifestyle
ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍
- Finance
ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം
- Travel
വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ
- Automobiles
ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്യുവികൾ വാങ്ങാം ഈസിയായി
- Sports
ഓള്‍ടൈം ബെസ്റ്റ് ഐപിഎല്‍ 11മായി ലെജന്‍ഡ്സ്, എബിഡിയെ തഴഞ്ഞ് കുംബ്ലെ-അറിയാം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോള്‍ അവരുടെ മതവിശ്വാസത്തെ നാം ഓര്‍ത്തേയില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍
കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ നായകനായ ആറാട്ട് സിനിമ റിലീസ് ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത സിനിമയെക്കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. ചിത്രത്തിന് മോഹന്‍ലാല്‍ ആരാധകര്‍ കയ്യടിക്കുമ്പോള്‍ മറ്റൊരു വിഭാഗം ആളുകള്‍ ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ആറാട്ടിനെ വിമര്‍ശിക്കുന്നവരുടെ മതം നോക്കിയുള്ള പ്രതികരണങ്ങളും സജീവമാണ്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
മരിച്ചു എന്ന വാര്‍ത്ത, പ്രതികരണവുമായി നടി മാലാ പാര്‍വതി, വയറ്റത്തടിക്കുന്നതിന് തുല്യമാണ്
ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോള്‍ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓര്‍ത്തേയില്ല. എന്നാല്‍ കാലം മാറി കഥ മാറിയെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമ തിയേറ്ററിലെത്തിയാല്‍ അവരുടെ മതത്തെ ചേര്‍ത്ത് കെട്ടി വിമര്‍ശിച്ചും ചേര്‍ത്തു പിടിച്ചും പ്രതികരിക്കുന്നവര്‍ സിനിമയുടെ കഥാ ഭാവനയില്‍ വിഷം പുരട്ടുമ്പോള്‍ ജനകീയ കലയില്‍ പ്രഥമ ഗണനീയമായ സിനിമയുടെ ക്രാഫ്റ്റ് ആണ് തകരുന്നതെന്നാണ് രാഹുല്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''നീ പോ മോനെ ദിനേശാ' എന്ന് കേട്ടപ്പോഴും 'തള്ളേ കലിപ്പ് തീരണില്ലല്ലാ'' എന്ന് കേട്ടപ്പോഴും കയ്യടിച്ചവര്‍ വരെ പിന്നീട് ആ സിനിമയിലെ പൊളിറ്റിക്കല്‍ കറക്ടനെസ്സിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കാഴ്ചപ്പാടിന്റെയും ചിന്തയുടെയും വിശാലതയായും, നാം സ്വയം വളര്‍ന്നതിന്റെ തെളിവായും നമുക്ക് മനസ്സിലാക്കാവുന്നതാണ്.
എന്നാല്‍ മലയാള സിനിമയില്‍ അഭ്രപാളിയുടെ രണ്ടറ്റങ്ങളെയും അഭിരുചിയുടെ വൈവിധ്യങ്ങളെയും തങ്ങളോടൊപ്പം ചേര്‍ത്ത് നിര്‍ത്തിയ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.

ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോള്‍ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓര്‍ത്തേയില്ല. എന്നാല്‍ കാലം മാറി കഥ മാറി, സാമൂഹിക മാധ്യമത്തെ അധോലോകമായി കാണുന്ന ചില ഡോണുകള്‍ ഇന്ന് വിഷം ചീറ്റുന്ന മത വര്‍ഗീയ വാദികളാണ്.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമ തിയേറ്ററിലെത്തിയാല്‍ അവരുടെ മതത്തെ ചേര്‍ത്ത് കെട്ടി വിമര്‍ശിച്ചും ചേര്‍ത്തു പിടിച്ചും പ്രതികരിക്കുന്നവര്‍ സിനിമയുടെ കഥാ ഭാവനയില്‍ വിഷം പുരട്ടുമ്പോള്‍ ജനകീയ കലയില്‍ പ്രഥമ ഗണനീയമായ സിനിമയുടെ ക്രാഫ്റ്റ് ആണ് തകരുന്നതെന്നും അദ്ദേഹം പറയുന്നു.

മതിലുകള്‍ പണിത് പണിത് ഒരേ സിനിമ കൊട്ടകയില്‍ ഇരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ പോലും മതത്തിന്റെയും ജാതിയുടെയും മതിലുയര്‍ത്തുന്ന വര്‍ഗ്ഗീയ വിഷ ജീവികളുടെ വലയില്‍ നമ്മുടെ സിനിമ ആസ്വാദനം കുടുങ്ങാതിരിക്കാന്‍ ക്രീയാത്മമായ ഇടപെടലും സംവാദവും ഉയര്‍ന്നു വരണ്ടതുണ്ട്. സിനിമയെ എത്ര രൂക്ഷമായും വിമര്‍ശിക്കാം, തിരക്കഥയുടെ രക്തം ചിന്താം, പക്ഷേ അഭിനേതാവിന്റെയോ, പിന്നണി പ്രവര്‍ത്തകന്റെയോ മതം മാനദണ്ഡമാകരുത്. വിമര്‍ശിക്കണമെങ്കില്‍ പൂനെ ഫിലിം ഇന്‍സ്റ്റാറ്റിയൂട്ടില്‍ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ചിന്താഗതിയല്ല, മറിച്ച് വിമര്‍ശനം ഹേറ്റ് ക്യാംപെയിനാകരുത്...
നല്ല സിനിമകളുണ്ടാകട്ടെ എന്നത് പോലെ പ്രധാനമാണ് നല്ല പ്രേക്ഷനുണ്ടാവുക എന്നതും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Recommended Video

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് ഒരുക്കിയ ആറാട്ടില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സിദ്ധീഖ്, സായ്കുമാര്, നെടുമുടി വേണു, മാളവിക മേനോന്, സ്വാസിക, രചന നാരായണന്‍കുട്ടി, വിജയ രാഘവന്, ഇന്ദ്രന്‍സ്, ജോണി ആന്റണി, ധ്രുവന്, നന്ദു, റിയാസ് ഖാന്. തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സംഗീത സംവിധായകന് എആര്‍ റഹ്മാന്റെ സാന്നിധ്യവും ആറാട്ടിലുണ്ട്്. ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. രാഹുല്‍ രാജിന്റേതാണ് സംഗീതം. ആരാധകര്‍ക്ക് വേണ്ടിയൊരുക്കിയ മാസ് ആക്ഷന്‍ ചിത്രമാണ് ആറാട്ട് എന്നാണ് ചിത്രത്തെക്കുറിച്ച് ബി ഉണ്ണികൃഷ്ണന് പറഞ്ഞത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.