ഞാന്‍ ഫോണ്‍ വിളിക്കുന്നത് ബുദ്ധിമുട്ടായി, മനപ്പൂര്‍വ്വം ഒഴിവാക്കുന്നു; ജയറാമിനെതിരെ രാജസേനന്‍
മലയാള സിനിയിലെ എക്കാലത്തേയും വലിയ ഹിറ്റ് കൂട്ടുകളിലൊന്നാണ് ജയറാമും രാജസേനനും. ജയറാമിനെ നായകനാക്കി 16 സിനിമകളാണ് രാജസേനന്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ മിക്ക സിനിമകളും വലിയ വിജയങ്ങളായി മാറുകയും ചെയ്തു. ഇന്നും ആരാധകരുള്ള ചിത്രങ്ങളാണ് പലതും. എന്നാല്‍ ഇന്ന് തങ്ങള്‍ ഫോണില്‍ പോലും സംസാരിക്കാറില്ലെന്നാണ് രാജസേനന്‍ പറയുന്നത്. ജയറാമുമായുള്ള സൗഹൃദം തകര്‍ന്നതിനെക്കുറിച്ച് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രജാസേനന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എന്തുകൊണ്ടാണ് അകന്നതെന്ന് എനിക്കും പുള്ളിക്കും അറിയില്ല. വഴക്കില്ലാതെ തനിയെ അകന്ന് പോയതാണ്. എന്നില്‍ നിന്നും നടന്ന് പോയ വ്യക്തിയാണ് ജയറാം.നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ. എന്നാല്‍ ഒരു കാലം കഴിഞ്ഞ് ഞാന്‍ ജയറാമിനെ വിളിക്കുമ്പോള്‍, ഡേറ്റിന് വിളിക്കുന്നത് പോലെയാണ് പുള്ളി പ്രതികരിക്കുന്നത്. സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്പെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ കട്ട് ചെയ്യും'' എന്നാണ് രാജസേനന്‍ പറയുന്നത്.

എന്റെ ഫോണ്‍ കോള്‍ പുള്ളിക്ക് ബുദ്ധിമുട്ടാകുന്നതായും ഞാന്‍ ഡേറ്റ് ചോദിച്ച് വിളിക്കുന്നതായി പുള്ളി തെറ്റിദ്ധരിച്ചതാണോ എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും പിന്നീട് ഇത് പല പ്രാവശ്യമായപ്പോള്‍ തോന്നലല്ല എന്ന് തനിക്ക് മനസിലായെന്നാണ് രാജസേനന്‍ പറയുന്നത്. അതേസമയം താനും ജയറാമും തമ്മില്‍ വഴക്കോ ആശയക്കുഴപ്പമോ സാമ്പത്തിക ഇടപാടുകളോ ഇല്ലെന്നും രാജസേനന്‍ വ്യക്തമാക്കുന്നുണ്ട്. 12-13 വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ കാണാതിരുന്ന മാസങ്ങളോ ദിവസങ്ങളോ ഇല്ലായിരുന്നു. ഇനി കണ്ടില്ലെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഫോണിലെങ്കിലും ഒന്നോ രണ്ടോ മണിക്കൂര്‍ സംസാരിക്കുമായിരുന്നുവെന്നാണ് രാജസേനന്‍ പറയുന്നു. ആ ആള് പിന്നെ എവിടെ പോയെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, താനുമായി എന്താണ് പ്രശ്നമെന്ന് നേരിട്ട് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ജയറാമിന് അത് ചാനലിലൂടെ പറയാമായിരുന്നു. പക്ഷെ എന്നാല്‍ വളരെ ബോധപൂര്‍വം ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കാന്‍ ജയറാം ശ്രമിക്കുുന്നുണ്ടെന്നാണ് രാജസേനന്‍ ആരോപിക്കുന്നത്. പത്മരാജനിലൂടെയാണ് സിനിമയില്‍ വന്നതെങ്കിലും രാജസേനന്റെ സിനിമകളാണല്ലോ ജയറാമിനെ ഇത്രയും ഉയരത്തിലെത്തിച്ചത്, എന്ന ചോദ്യം ഒരുവിധം എല്ലാ അഭിമുഖങ്ങളിലും ജയറാമിനോട് ചോദിക്കുന്നതാണ്. പക്ഷെ അവിടെ ബ്രില്യന്റായി ഊരി വരികയാണ് ജയറാം എന്നാണ് രാജസേനന്‍ അഭിപ്രായപ്പെടുന്നത്. തന്നെക്കുറിച്ചുള്ള ചര്‍ച്ച അവിടെ വച്ച് അവസാനിപ്പിക്കുകയും പകരം മറ്റ് സംവിധായകരുടെ പേര് പ്രതിഷ്ഠിക്കുകയാണെന്നും രാജസേനന്‍ ആരോപിക്കുന്നു.
Recommended Video

''ഇത് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഇങ്ങനെ പറയുമ്പോള്‍ കിട്ടുന്ന സുഖമെന്താണ് എന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്'' എന്നും രാജസേനന്‍ പറയുന്നു. മലയാളത്തിലെ എക്കാല്േത്തയും വലിയ ഹിറ്റ് ്കൂട്ടുകെട്ടിലൊന്നാണ് ജയറാമും രാജസേനനും. മേലേപ്പറമ്പില്‍ ആണ്‍വീട്, കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, സിഐഡി ഉണ്ണികൃഷ്ണന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങിയ ജയറാമിനെ ജനപ്രീയ താരമാക്കി മാറ്റിയ പല സിനിമകളുടേയും സംവിധാനം രാജസേനന്‍ ആയിരുന്നു.


Click it and Unblock the Notifications