എവിടെപ്പോയാലും രജനീയുടെ കണ്ണുകള്‍ നിര്‍മലയെ തേടും; ആ പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ ഇന്നും കണ്ണുനിറയും!

നിര്‍മലയെ എന്നെങ്കിലും കാണമെന്ന പ്രാര്‍ത്ഥനയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ശ്രീനിവാസനോട് പറഞ്ഞിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാറാണ് രജനീകാന്ത്. ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പുള്ള പ്രതിഭയും പ്രതിഭാസവും. തന്റെ സ്റ്റൈലും സ്വാഗുമൊക്കെ കൊണ്ട് തലമുറകളെ ആവേശം കൊള്ളിച്ച ഇന്നും ആവേശം കൊളളിക്കുന്ന സ്റ്റൈല്‍ മന്നന്‍. രജനീയോളം തമിഴന്റെ ജീവിത്തെ ജീവിതത്തെ താരങ്ങള്‍ വളരെ ചുരുക്കമേയുള്ളൂ.

സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഹീറോയിസം കാണിച്ച് കയ്യടി നേടാറുണ്ട് രജനീകാന്ത്. സാധാരണക്കാരനായ ബസ് കണ്ടക്ടറില്‍ നിന്നും ഇന്ത്യന്‍ സിനിമ ആദരിക്കുന്ന സൂപ്പര്‍ സ്റ്റാറിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തന്നെ ഏതൊരു രജനി സിനിമയേയും വെല്ലുന്നത്ര ഹീറോയിക്കാണെന്ന് പറയാം. സിനിമയെ വെല്ലുന്നൊരു പ്രണയ കഥയും രജനീകാന്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

Rajinikanth

രജനീകാന്തിന്റെ പ്രണയകഥ മുമ്പ് നടന്‍ ശ്രീനിവാസന്‍ പങ്കുവച്ചിട്ടുണ്ട്. രജനീകാന്തും ശ്രീനിവാസനും ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരാണ്. ഇപ്പോഴിതാ രജനിയുടെ പ്രണയ കഥ പങ്കുവച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ സാജന്‍. ശ്രീനിവാസനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സാജന്‍ പറയുന്നുണ്ട്. രജനികാന്തും ശ്രീനിവാസനും ഒരുമിച്ച് പഠിച്ചവരാണെന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രജനികാന്തിനെക്കുറിച്ച് പറഞ്ഞത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

നിര്‍മല എന്നാണ് രജനിയുടെ കാമുകിയുടെ പേര്. ബസില്‍ കണ്ടക്ടറായപ്പോഴാണ് നിര്‍മലയെ രജനികാന്ത് പരിചയപ്പെട്ടതെന്നും ആ കുട്ടിയാണ് നടനാകാന്‍ തുടക്കത്തില്‍ രജനികാന്തിനെ സപ്പോര്‍ട്ട് ചെയ്തതും സഹായിച്ചിരുന്നതെന്നും സാജന്‍ പറയുന്നുണ്ട്.
എന്നാല്‍ പെട്ടെന്നൊരു ദിവസം ആ കുട്ടിയെ കാണാതായി എന്നാണ് സാജന്‍ പറയുന്നത്. എന്നാല്‍ തന്റെ കാമുകിയെ രജനീകാന്ത് മറന്നിട്ടില്ല. ഇന്നും അദ്ദേഹം എവിടെ പോകുമ്പോഴും ആ കുട്ടിയെ തിരയാറുണ്ടെന്നാണ് സാജന്‍ പറയുന്നത്.. അവരെക്കുറിച്ച് പറയുമ്പോള്‍ രജനികാന്തിന്റെ കണ്ണ് നിറയാറുണ്ടെന്ന് തന്നോട് ശ്രീനിവാസന്‍ പറയാറുണ്ടെന്നും സാജന്‍ ഓര്‍ക്കുന്നു.

രജനികാന്ത് ബെംഗ്ലൂരുവില്‍ ബസ്‌കണ്ടക്ടറായിരുന്നു. ബസിന്റെ പുറകില്‍ കൂടെ കയറി മുന്നിലൂടെ ഇറങ്ങുന്ന സിസ്റ്റമാണ് അവിടെ. അതിന് വിപരീതമായിട്ട് തിരക്കുള്ള സമയത്ത് ഒരു പെണ്‍കുട്ടി കയറി. കണ്ടക്ടറായ അദ്ദേഹത്തിന് അത് ഇഷ്ടമായില്ല. അത് വാക്ക് തര്‍ക്കത്തിലേക്ക് എത്തി. എന്നാല്‍ സിനിമാ കഥയൊക്കെ പോലെ അവര്‍ ചെറിയ അടുപ്പത്തിലേക്ക് കടന്നുവെന്നാണ് സാജന്‍ പറയുന്നത്.

ആ കുട്ടിയുടെ പേര് നിര്‍മല എന്നാണ്. എം.ബി.ബി.എസിന് പഠിക്കുന്നു. പിന്നീട് അദ്ദേഹം ചെയ്ത നാടകം കാണാന്‍ നിര്‍മലയെ ക്ഷണിച്ചു. അവള്‍ക്ക് നാടകം വളരെ അധികം ഇഷ്ടപ്പെട്ടു. താങ്കള്‍ ഇവിടെ നില്‍ക്കേണ്ട ആളല്ല, എന്നെങ്കിലും വലിയൊരു നടനാകും. എന്നിട്ട് താങ്കളുടെ തല പതിപ്പിച്ചുള്ള പോസ്റ്ററുകള്‍ എനിക്ക് കാണമെന്ന് ആ കുട്ടി രജനിയോട് പറഞ്ഞുവെന്നും സാജന്‍ പറയുന്നു.

ഇക്കാര്യം രജനീകാന്ത് അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതിയിരുന്നുവെന്നും സാജന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ കുട്ടി അദ്ദേഹത്തിന് വേണ്ടി സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സില്‍ ആപ്ലിക്കേഷന്‍ അയച്ചു. ഒടുവില്‍ അദ്ദേഹം ഇന്‍ര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനായി പോയി. അവിടെ വെച്ച് സെലക്ട് ആവുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആ കഥയ്ക്ക് സിനിമയിലെന്നത് പോലൊരു ശുഭപര്യവസാനമുണ്ടായില്ല.

Rajinikanth

തിരിച്ച് വന്ന് ഈ കാര്യം നിര്‍മലയോട് പറയാന്‍ പോയപ്പോള്‍ അവളെ കാണാനില്ല. നിര്‍മല വീട് വിട്ട് പോയിരിക്കുകയായിരുന്നു. അന്നുമുതല്‍ അദ്ദേഹം എവിടെ പോയാലും കണ്ണ് പരതുന്നത് നിര്‍മലയിലേക്കാണ്.'എന്നെ വേണമെങ്കില്‍ നിര്‍മലക്ക് എപ്പോള്‍ വേണമെങ്കിലും കണ്ടെത്താം കാരണം ഞാന്‍ നടനായി. പക്ഷെ നിര്‍മലയെ കണ്ടെത്താന്‍ എനിക്ക് ബുദ്ധിമുട്ടാണ്' എന്നാണ് രജനീകാന്ത് പറയുന്നത്.

നിര്‍മലയെ എന്നെങ്കിലും കാണമെന്ന പ്രാര്‍ത്ഥനയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ശ്രീനിവാസനോട് പറഞ്ഞിട്ടുണ്ട്. നിര്‍മലയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറയാറുണ്ടെന്നും ശ്രീനിവാസന്‍ പറയാറുണ്ടെന്നും സാജന്‍ ഓര്‍ക്കുന്നുണ്ട്.

അതേസമയം രജനീകാന്തിന്റെ പുതിയ സിനിമയായ ജയിലര്‍ അണിയറയില്‍ തയ്യാറെടുക്കുകയാണ്. നെല്‍സണ്‍ ആണ് സിനിമയുടെ സംവിധാനം. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നഡ സിനിമയുടെ സൂപ്പര്‍ താരം ശിവരാജ്കുമാറും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X