വിജയ് സേതുപതി ഒരു നടനല്ല, മഹാനടനാണ്! രജനികാന്തിന്റെ മാസ് ഡയലോഗ്, ഞെട്ടിത്തരിച്ച് ആരാധകര്‍!!

Recommended Video

വിജയ് സേതുപതിയെക്കുറിച്ച് തലൈവർ | filmibeat Malayalam

രജനികാന്ത് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ബ്രഹ്മാണ്ഡ ചിത്രം 2.0 തിയറ്ററുകളില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. പിന്നാലെ മറ്റൊരു കിടിലന്‍ സിനിമ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. രജനി മാസ് ഗെറ്റപ്പിലെത്തുന്ന പേട്ട എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിന്റെ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട യില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഇതാണ് സിനിമയുടെ പ്രധാന സവിശേഷതകളിലൊന്ന്. തൃഷയാണ് നായിക. ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയവരില്‍ രജനികാന്തിനെക്കാള്‍ വലിയ സ്വീകരണവും ആര്‍പ്പുവിളിയും ലഭിച്ചത് വിജയ് സേതുപതിയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദിയിലേക്ക് വിജയ് എത്തിയപ്പോള്‍ എഴുന്നേറ്റ് നിന്നാണ് രജനികാന്ത് അദ്ദേഹത്തെ സ്വീകരിച്ചത്. ശേഷം പ്രസംഗത്തില്‍ വിജയ് സേതുപതിയെ കുറിച്ച് രജനികാന്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.

rajinikanth-vijay-sethupathi

ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള ജിത്തു എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ കഥ പറയുമ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ജിത്തു എന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്നായിരുന്നു. അതിന് കാര്‍ത്തിക് തന്ന മറുപടി വിജയ് സേതുപതി എന്നായിരുന്നു. എന്താണോ ഞാന്‍ പ്രതീക്ഷിച്ചത് അതിന് മുകളില്‍ ആ കഥാപാത്രത്തെ അനശ്വരമാക്കാന്‍ വിജയ്ക്ക് കഴിഞ്ഞു. ഒരു കാര്യം മാത്രം പറയാം വിജയ് സേതുപതി ഒരു നടനല്ല, മഹാനടനാണ്. ഒരു സംശയവുമില്ലെന്നാണ് രജനികാന്ത് പറയുന്നത്.

സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരത്തെ വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. രജനികാന്ത് ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നൊരു ചിത്രമായിരിക്കും പേട്ട എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സണ്‍പിക്‌ചേഴ്‌സാണ് നിര്‍മാണം. അടുത്ത വര്‍ഷത്തെ പൊങ്കലിനായിരിക്കും സിനിമയുടെ റിലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X