നമ്മളൊരുമിച്ചുള്ള 1461 ദിവസങ്ങള്‍; രജിഷ വിജയന്‍ പ്രണയത്തില്‍! ക്യാമറമാനുമായി ലിവിങ് ടുഗദറിലോ?
മലയാളത്തിലെ മുന്‍നിര നായികയാണ് രജിഷ വിജയന്‍. ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ തന്നെ ശ്രദ്ധ നേടാന്‍ രജിഷയ്ക്ക് സാധിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തി. ഇതോടെ പിന്നെ കരിയറില്‍ രജിഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു രജിഷ.
മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിക്കാന്‍ രജിഷയ്ക്ക് സാധിച്ചിട്ടുണ്ട്. ധനുഷിനൊപ്പം അഭിനയിച്ച കര്‍ണനിലെ രജിഷയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ രജിഷ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയായി മാറുകയാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രജിഷ ഛായാഗ്രാഹകന്‍ ടോബിന്‍ തോമസുമായി പ്രണയത്തിലാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

സ്റ്റാന്റ് അപ്, ദ ഫെയില്‍ ഐ, ഖൊഖൊ, ലൗഫുലി യുവര്‍സ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിന്‍ തോമസ്. ടോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നത്. രജിഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് ടോബിന്റെ കുറിപ്പ്. കുറിപ്പില്‍ രജിഷയുമൊന്നിച്ചുള്ള നാല് വര്‍ഷങ്ങളെ കുറിച്ചാണ് ടോബിന്‍ സംസാരിക്കുന്നത്. നമ്മളൊരുമിച്ചുള്ള 1461 ദിവസങ്ങള്‍. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍' എന്നാണ് ടോബിന്റെ കുറിപ്പ്.
പിന്നാലെ ഒരുമിച്ചുള്ള ദിവസങ്ങള്‍ കൗണ്ട് ചെയ്ത് രജിഷയും കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്. എന്നന്നേക്കിലേക്കുമുള്ളതാണെന്നും രജിഷ പറയുന്നുണ്ട്. ടോബിന്റെ സോഷ്യല്‍ മീഡിയ പേജില്‍ രജിഷയ്‌ക്കൊപ്പമുള്ള ധാരാളം ചിത്രങ്ങള്‍ വേറെയുമുണ്ട്. രജിഷയുടെ ജന്മദിനത്തില്‍ പങ്കുവച്ച പോസ്റ്റ് എല്ലാം ആരാധകര്‍ കുത്തിപ്പൊക്കുകയാണ്. അതേസമയം ഇരുവരും ലിവിങ് റിലേഷനിലാണോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.
ടോബിന്റെ പോസ്റ്റിന് കമന്റുമായി ധാരാളം പേരാണ് എത്തിയിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. താരങ്ങളായ അഹാന കൃഷ്ണ, മമിത ബൈജു, രാഹുല്‍ റിജി നായര്‍,നിരഞ്ജന അനൂപ്, ശിവരാജ്, നൂറിന്‍ ഷെരീഫ് തുടങ്ങിയ താരങ്ങള്‍ എല്ലാം ടോബിന്‍ പങ്കുവച്ച ഇത്തരം പോസ്റ്റുകളുടെ താഴെ എല്ലാം കമന്റ് ചെയ്തിട്ടുണ്ട്.

ഖൊഖൊ എന്ന ചിത്രത്തിലാണ് ആദ്യമായി രജിഷ വിജയനും ടോബിന്‍ തോമസും ഒന്നിച്ചു പ്രവൃത്തിച്ചത്. 2021ലായിരുന്നു ഖൊഖൊ പുറത്തിറങ്ങിയത്. രാഹുല്‍ രഞ്ജിത്താണ് സംവിധാനം ചെയ്തത്. ഖൊഖൊ എന്ന കായിക മത്സരത്തെ കുറിച്ച് പറയുന്നതായിരുന്നു സിനിമ. ചിത്രത്തിലെ രജിഷയുടെ അഭിനയവും ശ്രദ്ധേയമായിരുന്നു. രജിഷ നായികയായ ലൗഫുളി യുവര്‍സ് വേദ എന്ന ചിത്രത്തിലും ടോബിന്‍ ഛായാഗ്രഹണം ചെയ്തിരുന്നു.
അതേസമയം. മധുര മനോഹര മോഹം ആണ് രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നു. രജിഷയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. നിരവധി സിനിമകളാണ് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമായി രജിഷയുടേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications











